അന്നൊരു ഞായറാഴ്ച ആയിരുന്നു. ജോലിയും സ്കൂളും ഒന്നും ഇല്ലാത്തതിനാൽ എല്ലാവരും ഒരുമിച്ച് കൂടുന്ന ആഴ്ചയിലെ ആകെയുള്ള ഒരു ദിവസം. ബാക്കിയുള്ള ഏത് പൊതു ലീവ് ആണെങ്കിലും ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും ഒന്ന് ഉണ്ടാവും. ആഴ്ചയിലെ ഒരു ദിവസം ഞങ്ങൾക്ക് അടികൂടാനും വഴക്ക് കൂടാനും സ്നേഹിക്കാനും കഥ പറയാനും ഓർമ്മിക്കപ്പെടുന്ന നല്ല ഓർമകൾ നിർമ്മിക്കാനും ഉള്ളത് ആണ്. ഞങൾ 5 മക്കളും ഉമ്മയും ഉപ്പയും അടങ്ങുന്ന വളരെ കൊച്ചു വല്യ സ്നേഹ സന്തോഷം അടങ്ങുന്ന ഒരു കുടുംബം ആണ്. കഴിഞ്ഞ 5 മാസത്തോളം ആയിട്ട് ഞങ്ങൾക്ക് ഒരുമിച് ഇരിക്കാൻ പല കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല. ഒരാൾ ഉണ്ടാവുമ്പോ