എന്തിനാ ഇങ്ങനെ ചെയ്യുന്നേ.... അവൻ എത്ര ആലോചിച്ചിട്ടും അവന് അതിനുള്ള ഉത്തരം കണ്ടെത്താൻ സാധിച്ചില്ല...പക്ഷേ മനസ്മൊത്തം അവളോടൊപ്പം ആയിരുന്നു.... വീടെത്തിയപ്പോൾ അറിയാതെ തന്നെ കണ്ണുകൾ അവൾക്കായ് തിരഞ്ഞു നടന്നു...പക്ഷേ അവളെ കാണാൻ സാധിക്കാത്തതിന്റെ നിരാശ അവന്റെ മുഖത്തു പ്രകടമായി... അവളെവിടെപ്പോയിക്കാണും..... ആലോചിക്കുന്നതിനു മുന്നേ മമ്മി വന്നു.... \"എന്താടാ ഓഫീസിൽ പോയില്ലേ.... പതിവില്ലാതെ ഈ സമയത്ത്....\" \"അത്... ഞാൻ ഒരു ഫയൽ മറന്നു... അതെടുക്കാൻ വന്നതാ....\" \"സാധാരണ മെൽവിൻ ആണല്ലോ വരാറ്.... ഇന്നെന്താ നീ വന്നിരിക്കുന്നെ.....\" \"അത് അത്ര ഇമ്പോര്ടന്റ്റ് ആയതോണ്ടാ.... അവനെടുക്കാൻ പറ്റിയതല്ല