" നമുക്ക് ജനിക്കാൻ പോവുന്നത് മോളാ... അവളെ നമുക്ക് പട്ടാളത്തിൽ ചേർക്കണം എന്നെപ്പോലെ എന്റെ മോളും നാടിനെ സംരക്ഷിക്കണം...." "നിങ്ങൾ ഇപ്പൊത്തന്നെ ഉറപ്പിച്ചോ ഇത് മോളാണെന്ന്..... ചിലപ്പോൾ മോനായാലോ...." " ഇത് മോനല്ല..... മോളാ... കാശ്മീര... " "പേരും ഇട്ട് കഴിഞ്ഞോ....." "പിന്നല്ലാതെ എനിക്കെന്തെങ്കിലും സംഭവിച്ചാലും എന്റെ മോളെ രാജ്യസ്നേഹിയായി തന്നെ വളർത്തണം... " അർജൂ.... വേദ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു... വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.... നീ പറഞ്ഞത് പോലെ നമുക്ക് പെൺകുഞ്ഞ് തന്നെ ജനിച്ചു.... പക്ഷേ അത് കാണാൻ നീ മാത്രം ഉണ്ടായിരുന്നില്ല.... കാശ്മീര... നാളെ അവളും നാടിന്റെ സംരക്ഷണത്തിനായ് പോക