" നമുക്ക് ജനിക്കാൻ പോവുന്നത് മോളാ... അവളെ നമുക്ക് പട്ടാളത്തിൽ ചേർക്കണം എന്നെപ്പോലെ എന്റെ മോളും നാടിനെ സംരക്ഷിക്കണം...."
"നിങ്ങൾ ഇപ്പൊത്തന്നെ ഉറപ്പിച്ചോ ഇത് മോളാണെന്ന്..... ചിലപ്പോൾ മോനായാലോ...."
" ഇത് മോനല്ല..... മോളാ... കാശ്മീര... "
"പേരും ഇട്ട് കഴിഞ്ഞോ....."
"പിന്നല്ലാതെ എനിക്കെന്തെങ്കിലും സംഭവിച്ചാലും എന്റെ മോളെ രാജ്യസ്നേഹിയായി തന്നെ വളർത്തണം... "
അർജൂ....
വേദ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു... വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.... നീ പറഞ്ഞത് പോലെ നമുക്ക് പെൺകുഞ്ഞ് തന്നെ ജനിച്ചു.... പക്ഷേ അത് കാണാൻ നീ മാത്രം ഉണ്ടായിരുന്നില്ല....
കാശ്മീര...
നാളെ അവളും നാടിന്റെ സംരക്ഷണത്തിനായ് പോകുവാ...
Major കാശ്മീര arjun....
നീ പറഞ്ഞു അവളെ രാജ്യസ്നേഹിയായി വളർത്തണം എന്ന്... പക്ഷേ നിന്റെ നഷ്ടത്തിൽ തളർന്ന എനിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവളേം നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല... എന്നാൽ ഞാൻ ഓർക്കാൻ മറന്ന ഒന്നുണ്ട് അവളുടെ ചോര അത് നീയായിരുന്നു എന്നത്... അവളിൽ നിറഞ്ഞ് നിന്നത് നാടായിരുന്നു എന്നത്....
നിനക്കറിയോ അർജൂ നിന്നെയോർത്ത് ഞാൻ കരയുമ്പോൾ അവൾ പറയും...അമ്മ എന്തിനാ കരയുന്നെ നാടിനു വേണ്ടി ജീവൻ നൽകിയ ധീരജാവന്റെ ഭാര്യ കരയരുത്... അച്ഛൻ എന്നും ജീവിതത്തിൽ വിജയിച്ചിട്ടേ ഉള്ളൂ... നാടിനെ വിട്ടുകൊടുക്കാതെ സംരക്ഷിച്ചവാനാണ്... പൊരുതി നേടിയവനാണ്.... ഞാനും അച്ഛനെപ്പോലെ ആവും....
ഇന്നവളത് നേടി...നിന്റെ വഴി അവളും തിരഞ്ഞെടുത്തു... രക്തത്തിൽ ഊറിയ പ്രണയം നാടാവുമ്പോൾ എനിക്കെന്തു ചെയ്യാനാവും....അവൾ മിടുക്കിയാ നിന്നെപ്പോലെ... അതാ എന്റെ പേടിയും... പക്ഷേ അവളെ തടുക്കാൻ എനിക്കാവില്ല അവളുടെ ജീവന്റെ തുടിപ്പ് തന്നെ നാടാണ്... അവളൊരു ധീരജവാന്റെ മോളാണ്... അതിലുപരി അവളിന്നൊരു പട്ടാളക്കാരിയാണ്... നാടിന്റെ കാവൽക്കാരി...
കാശ്മീര......