ചിന്തയിൽ നിന്നുണരുംഉടലാം സ്ത്രീയേ നിനക്കിന്നുംമിഴിയണകൾ നിറഞ്ഞൊഴുകുമ്പോൾനിറകുടമായി മാറിയിന്നു നീജീവചക്രത്തിൻ മുന്നിലിന്നിതാതാലിയിൻ ബന്ധനത്തിലാഴവെമാറി വരും വസന്തകാലത്തിൻമധുരമെന്തെന്നു നീയറിഞ്ഞിരുന്നുവോകുന്നോളം സ്വപ്നങ്ങളുള്ളിലൊളിപ്പിച്ച്കുന്നി കുരുവോളം നീ ആഗ്രഹിച്ചുമൂടി മറച്ചൊരു ജീവിതത്തിൽമൂടമായിന്നു മാറി നിന്നുമനം തുളുമ്പി നിന്ന നിൻ ഓർമകളൊക്കെയുംമണ്ണിലേക്കായിന്നിതാ ആഴ്ന്നിറങ്ങിക്ഷമയിൻ അർത്ഥമാം സ്ത്രീത്വമേഇനിയും നിനക്കില്ലേ മോക്ഷം ..........