Aksharathalukal

Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

5
220
Suspense Drama Detective Crime
Summary

ഭാഗം 20 ഒരു മണിക്കൂർ യാത്രകഴിഞ്ഞു വർക് സൈറ്റിലെത്തുമ്പോൾ ഏഴു മണിയായി. ഇരുപതു നില കെട്ടിടത്തിൽ പല നിലകളിലായി മാർബിൾ പാകുന്ന തൊഴിലാളികളാണ് കൂടെ വന്നത്. അവരുടെ തൊഴിലിന്റെ ഗുണനിലവാരമളക്കുന്ന ക്വളിറ്റി കൺട്രോളർ എന്ന ചുമലത ഒരു ജോലിയായി ഏറ്റെടുക്കുമ്പോൾ പലതരത്തിലുള്ള മാർബിളുകളുടെ പേരുകൾപോലും അറിയില്ലായിരുന്നു. അതുപോലെ അവ പാകുമ്പോഴുണ്ടാകുന്ന ക്രമീകരണത്തിലെ പാകപ്പിഴകൾ കാഴ്ചയിലുണ്ടാക്കുന്ന അസ്വീകാര്യത ഇല്ലാതാക്കുകയെന്ന ഭാരിച്ച ഉത്തരാവാദിത്വം പലപ്പോഴും ഭയമുളവാക്കുമെന്നും വാസുവിന് അറിയില്ലായിരുന്നു. തറയിൽ മാർബിൾ വെറുതെ അടുക്കിവച്ച് അവ നിറത്തില