*The revenge of a Victim* *Part 2* "സി ഐ പ്രതാപ്" ആളെ കണ്ടതോടെ മെഹർ പറഞ്ഞു. നടന്നു വരുന്ന പ്രതാപ് ആ പരിസരം ആകെ വീക്ഷിച്ചു. അനസും സത്യനും കൂടി ബോഡിയുടെ അടുത്ത് നിൽക്കുന്നുണ്ട്. അനസ് ബോഡിയുടെ കാര്യങ്ങൾ പരിശോധിക്കുന്നു. സത്യൻ അതെല്ലാം എഴുതിയെടുക്കുന്നു. നഗരത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ആ സീനിലെ എല്ലാ ഭാഗങ്ങളും അയാളുടെ കാമറയിൽ പകർത്തുന്നു. പട്രോൾ വണ്ടിയിലെ പൊലീസുകാർ ആളുകളെ നിയന്ത്രിക്കുന്നുണ്ട്. അനീഷ് ആളുകളെ ചോദ്യം ചെയ്യുന്നത് സലീം എഴുതിയെടുക്കുന്നുണ്ട്. സി ഐ അടുത്തെത്തിയതോടെ അനീഷ് സല്യൂട്ട് ചെയ്തു. "എന്തായി അനീഷ്