പുതുയുഗംപണ്ട് പണ്ട് നമ്മുടെ വീട്ടിലേക്ക് വരാന്‍ ഒരുപാട് വിരുന്നുകാരുണ്ടായിരുന്നു.അമ്മമ്മാർ അവരെ സ്വീകരിച്ചിരുത്തി അടുക്കളയിലേക്ക് പോയി അടുപ്പത്ത് ചായക്ക് വെള്ളം വച്ച് ചായപ്പൊടി പാത്രം തുറന്ന് നോക്കിയാല്‍ ചിലപ്പോള്‍ ചായപ്പൊടി തീര്‍ന്നിട്ടുണ്ടാവും.ഇനി ചായപ്പൊടി ഉണ്ടേല്‍ പഞ്ചാര തീര്‍ന്നിട്ടുണ്ടാവും. ഇനി ഇത് രണ്ടും ഉണ്ടേല്‍ പലഹാര പാത്രത്തില്‍ പലഹാരം കാലിയാവും.ആ സമയത്ത് അമ്മമ്മാർക്കൊരു വെപ്രാളമുണ്ട്.അമ്മമ്മാരുടെ കയ്യില്‍ കാശ് കൊടുക്കുന്നപതിവ് അച്ഛന്മാർക്ക് ഇല്ലാത്തത് കൊണ്ട് അമ്മമ്മാർ വേഗം മക്കളോട് പറയും നീ ഓടി ചെന്ന് തൊട്ടടു