ആമി പെട്ടെന്ന് തന്നെ പുറത്തേക്ക് ഉള്ള വാതിൽ തുറന്നതും എല്ലാവരും അവളെ തിരിഞ്ഞ് നോക്കി.എന്നാൽ ശിവ മനസിലാവാതെ എല്ലാവരേം നോക്കുകയായിരുന്നു.\"ആമി...\" തിരിഞ്ഞ് നോക്കിയതും കിരൺ കാണുന്നത് പേടിയോടെ പുറത്തേക്ക് ഇറങ്ങി വരുന്ന ആമിയെയാണ്.എന്നാൽ ആമി അവനെ സംശയത്തോടെ നോക്കിനിന്നു.****ആമിയെ കണ്ടതും കൈയിൽ ഇരുന്ന കത്തി നിലത്തിട്ടുകൊണ്ട് കിരൺ ഓടി ആമിയുടെ അടുത്തേക്ക് വന്നു.\"ആമി... നീ... നീ ഇവിടെ സേഫ് അല്ലാരുന്നോടാ? നിന്നെ ഇവൻ എന്തെങ്കിലും ചെയ്തോ? എന്തിനാ നീ ഇവന്റെ ഒപ്പം വന്നേ എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ?അത്രക്ക് അന്യനായി പോയോ ഞാൻ നിനക്ക്?\"കിരൺ അത്രയും അവളുടെ കൈയിൽ പിടിച