ആരുമില്ലാത്തതുകൊണ്ട് തന്നെ വൈകുന്നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഡ്യൂട്ടി എനിക്കാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു... ഭക്ഷണങ്ങളൊക്കെ തട്ടിക്കൂട്ട് ഉണ്ടാക്കാൻ അറിയാം... പക്ഷേ..... അത് കുഴപ്പമില്ല...നമ്മുടെ യൂട്യൂബ് ഉള്ളിടത്തോളം കാലം നമ്മൾ ആരെ പേടിക്കാനാ.... അങ്ങനെ എന്റെ സാഹസത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കാൻ വേണ്ടി നമ്മൾ അടുക്കളയിലേക്ക് യാത്രയായി... ഈ സാഹസത്തിനിടയിൽ പാത്രങ്ങളുടെ തട്ടും മുട്ടും കേട്ടിട്ടാണോ എന്നറിയില്ല ഇച്ചായനും താഴേക്ക് ഇറങ്ങി വന്നു..... \"എന്തേലും സഹായം വേണമെങ്കിൽ ചോദിച്ചോ...\" പുള്ളിയുടെ ചോദ്യം