ശിവയുടെ ബൈക്ക് ഒരു വലിയ നാലുകെട്ടിന് മുന്നിലായി വന്നു നിന്നു.അവിടെ ഗേറ്റിന് മുന്നിലായി ചന്ദ്രോദയം എന്നപേര് വലുപ്പത്തിൽ തന്നെ എഴുതിയിട്ടുണ്ടായിരുന്നു.ശിവ ബൈക്കിന്റെ ഹോൺ അടിച്ചതും ഒരു 65നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ വന്ന് ഗേറ്റ് തുറന്നു.എന്നാൽ അയാൾ ശിവയെ അത്ഭുതത്തോടെ നോക്കുന്നത് ആമി ശ്രെദ്ധിച്ചിരുന്നു.ബൈക്കിന്റെ ശബ്‌ദം കേട്ടുകൊണ്ട് അകത്തുനിന്നും 78നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ ആരാണ് വന്നിരികുന്നതെന്ന് മനസിലാവാതെ ഉമ്മറത്ത് തന്നെ നിന്നു.ശിവ ബൈക്കിൽ നിന്നും ഇറങ്ങി ഹെൽമെറ്റ് ഊരി ബൈക്കിൽ തന്നെ വെച്ചുകൊണ