വായിക്കുമ്പോൾ തന്നെ നമ്മിലേക്ക് ചിരി പടർത്തിയ ലിബിൻ പി. ആർ ന്റെ മഴനൂലുകൾ എന്ന പുസ്തകത്തെക്കുറിച്ച് .. ബി അജയകുമാർ മുഖ മൊഴിയിൽ പറഞ്ഞ പോലെ ജീവിതാനന്ദം കണ്ടെത്താൻ ലോകം മുഴുവൻ അന്വേഷിച്ച് നടക്കേണ്ടതില്ല. പ്രസാദാത്മകമായ മനസോടെ, അല്പം നർമ്മ ബോധത്തോടെ നമ്മുടെ ചുറ്റുമൊന്നും നോക്കിയാൽ മതി. സന്തോഷിക്കാൻ വേണ്ടത് പലതും അവിടെ ഉണ്ടാകും. ആ സന്തോഷം മറ്റുള്ളവർക്ക് കൂടി പകരുമ്പോൾ അത് ഇരട്ടിക്കും. അതിനു വേണ്ടത് കൃത്രിമത്വമില്ലാത്ത ഭാഷയും ആർജ്ജവമുള്ള ആഖ്യാനവും സഹൃദയത്വവും ആണ് ലിബിൻ പി. ആർ ന്റെ മഴനൂലുകൾ എന്ന പുസ്തകത്തിന്റെ ഉൾക്കാമ്പ്. ആയാസരഹിതമായി വായിച്ചു പോകുന്