"യാത്രകാരുടെ ശ്രദ്ധക്ക്" എന്ന ആരവത്തോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരതേക്ക് പോകുന്ന പരസുരാം എക്സ്പ്രസ്സ് നാലാം പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേർന്നു.ഞാൻ ഗമയിൽ വാച്ചൊന്ന് എന്റെ നേർക് ഉയർത്തി നോക്കി.കൃത്യസമയം!!ഇന്ത്യൻ റെയിൽവേയുടെ കൃത്യനിഷ്ടത വശമുള്ളതിനാലായിരിക്കണം, പ്ലാറ്റ്ഫോമിൽ തിരക്കല്പം കുറവായിരുന്നു.ഞാനും എന്റെ ബാഗും ഒരു ജനലരികിൽ സ്ഥാനം ഉറപ്പിച്ചു.കൂടെ അമ്മു ഉണ്ട്.. ഒരുപാട് യാത്രികർ ഉണ്ട്..പക്ഷെ ഈ യാത്ര എനിക്ക് എന്റെ മാളുവിലേക്കുള്ള യാത്രമാത്രമാണ്. &