Aksharathalukal

Aksharathalukal

ഭൂമിയിലെ സ്വർഗ്ഗം

ഭൂമിയിലെ സ്വർഗ്ഗം

4.9
330
Others
Summary

അവൾ ഒരു മാലാഖയായിരുന്നു.ഭൂമിയിൽ പിറന്നുവീണ മാലാഖ.പൊക്ക കൂടുതലില്ലാത്ത എന്നാൽ ഒട്ടും പൊക്കക്കുറവില്ലത്ത മെലിഞ്ഞ നീണ്ട ചുരുൾ മുടിയുള്ള ഇരു നിറത്തിലുള്ള പെൺകുട്ടി. അവൾ ആദ്യമായാണ്കേട്ടു കേൾവി മാത്രമുള്ള ആ കൊട്ടാരത്തിലേക്ക് വരുന്നത്. മഞ്ഞുമൂടി കിടക്കുന്ന പ്രഭാതത്തിൽ പൂക്കളാൽ അലങ്കരിച്ച ചുവന്ന നിറത്തിലുള്ള രഥത്തിൽ അവൾ വന്നിറങ്ങി. കാറ്റ് അവളുടെ പിങ്ക് നിറത്തിലുള്ള ഉടുപ്പിലൂടെയും മുടിയിലൂടെയും തലോടിക്കൊണ്ട് അവളെ വരവേറ്റു. വലിയൊരു കമാനം കറുത്ത പെയിൻറ് അടിച്ച വലിയൊരു പടിവാതിൽ ആ കമാനത്തിന് ഇരുവശത്തും മഞ്ഞ നിറത്തിലുള്ള പൂച്ചെടികൾ ഭംഗിയായി വച്ചുപിട

About