Aksharathalukal

ഭൂമിയിലെ സ്വർഗ്ഗം

അവൾ ഒരു മാലാഖയായിരുന്നു.
ഭൂമിയിൽ പിറന്നുവീണ മാലാഖ.
പൊക്ക കൂടുതലില്ലാത്ത എന്നാൽ ഒട്ടും പൊക്കക്കുറവില്ലത്ത മെലിഞ്ഞ നീണ്ട ചുരുൾ മുടിയുള്ള ഇരു നിറത്തിലുള്ള പെൺകുട്ടി. അവൾ ആദ്യമായാണ്
കേട്ടു കേൾവി മാത്രമുള്ള ആ കൊട്ടാരത്തിലേക്ക് വരുന്നത്. മഞ്ഞുമൂടി കിടക്കുന്ന പ്രഭാതത്തിൽ പൂക്കളാൽ അലങ്കരിച്ച ചുവന്ന നിറത്തിലുള്ള രഥത്തിൽ അവൾ വന്നിറങ്ങി. കാറ്റ് അവളുടെ പിങ്ക് നിറത്തിലുള്ള ഉടുപ്പിലൂടെയും മുടിയിലൂടെയും തലോടിക്കൊണ്ട് അവളെ വരവേറ്റു. വലിയൊരു കമാനം കറുത്ത പെയിൻറ് അടിച്ച വലിയൊരു പടിവാതിൽ ആ കമാനത്തിന് ഇരുവശത്തും മഞ്ഞ നിറത്തിലുള്ള പൂച്ചെടികൾ ഭംഗിയായി വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇളം വെയിൽ അവയെ കൂടുതൽ മനോഹരമാക്കി.
ഗേറ്റിന് അടുത്തേക്ക് ചെന്നതും രണ്ടു കാവൽക്കാർ നിറഞ്ഞു തൂവുന്ന പുഞ്ചിരിയുമായി വരവേറ്റു.
അവിടെ നിന്നവൾ കണ്ടു താൻ നടന്നു നീങ്ങേണ്ട ചെങ്കൽ പാകിയ ഇടവഴി. ആ പാതയിലേക്ക് കാലെടുത്ത് വെച്ചതും മഞ്ഞുവീണു തണുത്തു കിടക്കുന്ന ചെങ്കൽവിരിയലിൽ നിന്ന് ഒരു തണുത്ത അനുഭൂതി അവളിലേക്ക് തുളച്ചു കയറി.
അവളുടെ കാൽപാദത്തിന്റെ ഭംഗി അവൾ തന്നെ ഒരു നിമിഷം നോക്കി നിന്നു. ചുവന്ന ചെങ്കൽ പാളിയിൽ അവളുടെ വെളുത്ത കുഞ്ഞ് കാൽപാദം, അവയെ മനോഹരമാക്കാൻ നീല മുത്ത് അണിഞ്ഞ പാദസരവും.
അവയുടെ കിലുക്കം അവിടെയാക്കെ നിറഞ്ഞു നിന്നു.
പാതയ്ക്ക് ഇരുവശത്തും ചെറിയ ചെറിയ ഇലകളുള്ള  കുറ്റി ചെടികൾ  അവയെ  ചെറിയ മതിൽ പോലെ വെട്ടിയൊതുക്കി വച്ചുപിടിപ്പിച്ചിരിക്കുന്നു. ആ പാത അവസാനിക്കുന്നത് ബ്രിട്ടീഷ് അതിനിവേശകാലത്തെ ഒരു പീരങ്കി ശിൽപ്പത്തിന്റെ മുന്നിലാണ് സിൽവർ നിറവും ചെങ്കൽ നിറവുമുള്ള മനോഹരമായ ശിൽപ്പം. അവിടം മുതൽ കറുത്ത ചരൽ പാത ആരംഭിക്കുക ആണ് ആ പാതയ്ക്ക് ഇരുവശത്തും മരങ്ങൾ വളർന്നു ഒരു ആർച്ച് രൂപത്തിൽ കാണപ്പെടുന്നു. സൂര്യപ്രകാശം മണ്ണിലേക്ക് എത്താൻ വളരെ പ്രയാസം അനുഭവിക്കുന്നു. അവ നീലകാശത്തെ മൂടികൊണ്ട് പച്ച പരവതാനി പോലെ പടർന്നു കിടക്കുന്നു. കടുക്ക മരവും നെല്ലിമരവും ഭ്രാന്തി പൂച്ചെടികളും കടന്നവൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. നിരനിരയായി കരിമ്പനകൾ വളർന്നു നിൽക്കുന്നു അതും കൃത്യമായി അകലത്തിൽ അവക്കിടയിലൂടെ നടപ്പാതയും വരവേൽക്കാനായി കണിക്കൊന്ന തലകുനിച്ച് വന്ദനം നൽകുന്നു. പിന്നീട് അവൾ കണ്ടത് വർണ്ണനാതീതം ആയിരുന്നു. പലനിറത്തിുള്ള പനീർപൂക്കൾ. വിടർന്നു നിൽക്കുന്നു പൂക്കൾ വിടരുന്നപോലെ അവളുടെ കുഞ്ഞികണ്ണുകളും വിടർന്നു, പാറികളിക്കുന്ന പൂമ്പാറ്റയെ പോലെ അവളും തുള്ളിച്ചാടി, പച്ച പുല്ല് തകിടയിൽ കുഞ്ഞു പാദങ്ങൾ നൃത്തം വെച്ചു പക്ഷികൾ അവൾക്കായി പാട്ടുപാടി കാറ്റുപോലും ആ ആനന്ദത്തിൽ അലിഞ്ഞു ചേർന്നു. ഇടയിൽ എപ്പോഴോ ആ കാഴ്ച്ച കണ്ടു വലിയൊരു കൊട്ടാരം. നടന്നവൾ കൊട്ടാരത്തിൻ്റെ അടുത്ത് എത്തി ആ കെട്ടിടത്തിൻ്റെ നടുവിലായി റോമൻ ലെറ്റർ എഴുതിയ വലിയ ഘടികാരം. അരികിലേക്ക് അടുക്കുംതോറും അവളെ വരവേറ്റത് പക്ഷികൾ ആയിരുന്നു മനോഹരമായ ഗാനത്തിലൂടെ. സന്തോഷം കൊണ്ട് കുഞ്ഞികണ്ണുകൾ വിടർന്നു ചുവന്നു തുടുത്ത ചുണ്ടുകൾ വിടർന്നു. പൂഞ്ചിരിതൂവുന്ന മുഖവുമായി ഒരു കാവൽക്കാരൻ അവളെ അകത്തേക്ക് സ്വാഗതം ചെയ്തു. അറിഞ്ഞിരുന്നില്ല അവൾ ഏത് ലോകത്തേക്ക് ആണ് കയറിച്ചെല്ലുന്നത് എന്ന്. കൊത്തിവെച്ച ശില്പങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് ആ ഇരുമ്പ് ഗോവണി കയറി 


തുടരും....

ഭൂമിയിലെ സ്വർഗ്ഗം - 2

ഭൂമിയിലെ സ്വർഗ്ഗം - 2

5
86

ഗോവണി കയറി എത്തുന്നത് വിശാലമായ നീണ്ട മുറിയിലേക്ക് ആണ്.  ഒരുവശത്ത് ചുമരും മറുവശത്ത് ജനാലകളും. തുറന്നിട്ട ജനാലകളിലൂടെ കാറ്റ് അവളുടെ മുടിയിഴകളെ തഴുകി. പുറത്ത് വിശാലമായ ആകാശം കാണാം. അവൾ വരുന്നുണ്ടെന്ന് അവർക്ക്  അറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. നീണ്ട മുറിയിൽ നിന്നും നേരെ കാണുന്നത് മരം കൊണ്ടുണ്ടാക്കിയ ഒരു പച്ച  പെയിൻറ് അടിച്ച വാതിൽ ആണ്. വാതിൽ തുറന്നതും മുന്നിൽ കാണുന്നത് മുന്നിലെ ഇരിപ്പിടത്തിൽ ഒരു സുന്ദരി അഴിച്ചിട്ട മുടിയും ഒതുക്കി, മഞ്ഞ നിറത്തിലുള്ള നീളം കുപ്പായം ഇട്ട ഒരു ഉണ്ടക്കണ്ണി അതാണ് അഭിരാമി പ്രിയ. കുട്ടിത്വം നിറഞ്ഞ കുഞ്ഞു കിലുക്കാംപെട്