തുലാവർഷം ആരംഭിച്ചു.ചിന്നിച്ചിതറിയ കാർമേഘക്കീറുകൾ ഓടിക്കൂടുന്നു.ആകെ ഇരുളടഞ്ഞു.വീണ്ടുമൊരു മഴയ്ക്കായി ഒരുക്കു കൂട്ടുകയാണ്.എന്നും ഉച്ചതിരിഞ്ഞ് മഴയാണ്.മിന്നൽപ്പിണരുകൾ ആകാശ ചരുവിലൂടെ വെളിച്ചമേകി ഓടിപ്പായുന്നു.ഭൂമിയുടെ ഉദരം പിളർക്കുമാറു ഇടിവെട്ടി.ചന്നം ചിന്നം മഴ ചാറിത്തുടങ്ങി.മഴയ്ക്ക് ശക്തി കൂടി കൂടി വന്നു.മഴയിൽ അലിഞ്ഞു ചേർന്ന വൃക്ഷങ്ങൾ കുളിരേറെ ആയപ്പോൾ വിറപൂണ്ടു നിന്നു.മരച്ചില്ലകളിൽ ചിറകൊതുക്കിയ പക്ഷികൾ തണുത്തു വിറങ്ങലിച്ചു.സന്ധ്യയുടെ വരവായപ്പോൾ മഴയുടെ കനംകുറഞ്ഞു.രാത്രിയുടെ ഇരുൾ ഭൂമിയുടെ മാറിൽ ഇണചേർന്നു.ചിന്നിച്ചിതറി വീഴുന്ന മിന്നലിന്റെ ഇ