പലപ്പോഴായി എനിക്ക് തോന്നിയിട്ടുള്ളത് അസ്തമയസൂര്യൻ കുറച്ചു കൂടി വികാരവശനായിട്ടാണ്. സൂര്യാസ്തമയതിനോടടുക്കുമ്പോൾ സൂര്യന്റെ നിറം മാറും, പൊതുവെ മാമ്പഴ നിറമുള്ള സൂര്യൻ ചുട്ടുപഴുത്ത ഒരു ഇരുമ്പിന് കഷ്ണം പോലെയാവും. സൂര്യൻ ആ സമയം ദുഃഖിതനാണ് - അത് ആ നിറം മാറ്റത്തിൽ നിന്ന് വ്യക്തമാണ്.ഭൂമിയിലെ ഒരു ഭാഗത്തെ ജനതയോടു വിടപറയുന്ന സൂര്യൻ വിലപിക്കുന്നു, ആ ദുഃഖത്തിൽ ആകാശവും പങ്കുചേരുന്നു, ആകാശം ചുവപ്പ് നിറമാൽ വർണ്ണിക്കപെടുന്നു.മരുഭാഗത്ത് എത്തുമ്പോഴും സൂര്യന്റെ ദുഃഖത്തിന് ശമനമുണ്ടാകുന്നില്ല ; ഉദയ സൂര്യന്റെ നിറവും ചുവപ്പ് അല്ലെ?എന്തെന്നാലും സൂര്യൻ ഓരോ ദിവസവും