ചന്ദ്രായനം1ഇതാണ് ഞാന്‍ പറഞ്ഞ വീട്. സജി പറഞ്ഞു.ഞാനും സജിയും കൂടി ഹരിപ്പാട്ടു നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ അപ്പര്‍ കുട്ടനാട്ടിലുള്ള ഒരു പഴയ വീട്ടില്‍ എത്തി. ഒരു പ്രത്യേകതയുള്ള ആളിനേ കാണിച്ചു തരാമെന്ന് സജി പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്.ഇതെന്തോന്നാ അപ്പൂപ്പാ കഥ പറയാന്‍ വന്നിട്ട് നോവലെഴുത്തോ? രാംകുട്ടന്‍ നോവല്‍ വായനക്കാരനാണ്. അവനാണ് സംശയം.ഇതൊരു പുതിയ തരം കഥ പറച്ചിലാണ്. മുഷിയുമ്പോള്‍ കൊച്ചു കഥ പറയാം.ഞാന്‍ അടുത്ത കാലത്തു പരിചയപ്പെട്ട ഒരാളാണ് സജി. ഒരു രസികന്‍ . കണ്ടാല്‍ ഒരു ഗറില്ലാ ലുക്കാണ്. എപ്പോഴും തമാശ. ആര്‍ക്കുവേണ്ടിയും എന്തു സഹ