ഭാഗം - 1കാർ ഹോസ്പിറ്റലിൻ്റെ വിശാലമായ കോറിഡോർ കടന്ന് പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി.പാർക്കിംഗിൻ്റെ മറുവശം വിശാലമായ നെൽപ്പാടമാണ്.ഒരു നിമിഷം അവിടേക്ക് നോക്കി നിന്ന ശേഷം പേഴ്സ് എടുത്ത് പോക്കറ്റിൽ ഇട്ടു.പുറത്തേക്ക് ഇറങ്ങി കാർ ലോക്ക് ചെയ്തു.പതിവ് സ്ഥലത്ത് രാഘവേട്ടൻ നീല ഉടുപ്പും ഇട്ട് തന്നെയും നോക്കി നിൽപ്പുണ്ട്.അടുത്ത് എത്തിയപ്പോൾ ചേട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ചു. " കുഞ്ഞെന്താ താമസിച്ചോ ഇന്ന്?" " ഇല്ലെന്നെ.വരുന്ന വഴിക്ക് ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു." "ആതിരകുഞ്ഞിന് ഇപ്പൊൾ...?" ഒന്നും പറയാറായിട്ടില്ല.അതുപോലെ തന്നെ ആണ് ഇപ്പോഴും."