മുറിയിലെ വാഷ്റൂമിൽ നിന്ന് കുളിച്ചിറങ്ങി ഭദ്രൻ കപ്പ്‌ബോർഡ് തുറന്ന് അതിനുള്ളിൽ നിന്ന് തന്റെയൊരു ജോഗർസും ടീഷർട്ടും കൈയ്യിലേക്ക് എടുത്തു.. ജോലി കിട്ടിയതിൽ പിന്നെ അധികമൊന്നും ആ വീട്ടിൽ നിന്നിട്ടില്ലാത്തതിനാൽ അവന്റെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. കൈയ്യിലെ ജോഗർസും ടീഷർട്ടും കട്ടിലിലേക്ക് ഇട്ട് തലതുവർത്തി ഒന്ന് തിരിയെ പെട്ടന്ന് അവന്റെ കണ്ണുകൾ കട്ടിലിനോട് ചേർന്ന് കിടക്കുന്ന കുഞ്ഞ് ടേബിളിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിമിൽ ഉടക്കി.. പുഞ്ചിരിയോടെ ഉള്ളൊരു മുഖം... തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നൊരു പെണ്ണ് !! അവളുടെ നെറ്റിയിൽ അമർ