ഭൂമി അമ്മയാണ് സ്ത്രീ ദേവിയാണ് സ്ത്രീയിൻ സംരക്ഷണം കാത്തുസൂക്ഷിക്കുവാൻ ആക്രോശിക്കുന്ന നമ്മുടെ മണ്ണിൽ സത്യം മാത്രം എന്തെ ഇങ്ങനെ നഗ്നയായി നിൽപ്പു ഇലകൾ കൂട്ടിത്തുന്നി ഒരു പുടവ ഉടുപ്പിച്ചിരുന്നെങ്കിൽ മറകൾ നീക്കി നാണം മാറ്റി സത്യം പുറത്ത് വന്നേനെ.പറയാൻ വെമ്പൽ കൊണ്ട പല സത്യങ്ങളും ഉമിനീരായി വിഴുങ്ങിയത് നഗ്നയാണെന്ന ബോധ്യമുള്ളതുകൊണ്ടാണ് അസത്യം ആളിയപ്പോൾ എരിഞ്ഞടങ്ങിയ പലരിലും പുറത്തു വരാൻ കൊതിച്ചൊരു നഗ്നസത്യം ഉണ്ട് സത്യത്തിനു ഒരു മുറിത്തുണി നൽകാൻ കാലമേ നീ വൈകരുത് ഇനിയും