എലിസബത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ ബാലൻസ് ഒക്കെ ഒന്ന് ചെക്ക് ചെയ്യണം ബെഡ് റൂമിലേക്കുള്ള ഗോവണി പടികൾ കയറുമ്പോൾ ചെറു പുഞ്ചിരിയോടെ രമേഷ് ഓർത്തു.ഇനി ഒന്ന് അടിച്ചു പൊളിക്കണം, ബെഡ് റൂമിന്റെ വാതിൽ കടന്ന് അകത്തേക്ക് കയറുമ്പോൾ അതായിരുന്നു അവന്റെ ചിന്ത.ബെഡ് റൂമിന്റെ അപ്പോഴത്തെ കോലം കണ്ടപ്പോൾ രമേഷ് ഉറപ്പിച്ചു, എല്ലാം തന്റെ തോന്നലായിരുന്നെന്ന്. വിരിപ്പില്ലാത്ത കിടക്കയും, അലങ്കോലമായി കിടക്കുന്ന മേശയും, ബെഡ് സൈഡ് ലാമ്പിന്റെ ചുറ്റു വട്ടവും..... . തറയിൽ കിടന്നിരുന്ന തന്റെ മുഷിഞ്ഞ ഷർട്ട് കുനിഞ്ഞെടുത്ത് ബെഡ് റൂമിന്റെ മൂലയിലുള്ള വേസ്റ്റ് ബാസ്കറ്റിലേക്ക് ഇടാ