ഞാൻ മീന. നിങ്ങൾ ആണുങ്ങൾ കൊതിയോടെ പറയുന്ന വെളുത്തു തുടുത്ത സുന്ദരിപ്പെണ്ണ്. ഭംഗിയുള്ള, നിറയെ പീലിയുള്ള കണ്ണുകൾ. ചുവന്നുതുടുത്ത ചുണ്ടുകൾ. ചിരിയിൽ വിരിയുന്ന, നുണക്കുഴികളുള്ള കവിളുകൾ. ഒന്നു കണ്ടാൽ, എന്നെ പെണ്ണുങ്ങൾ പോലും ഒന്നുകൂടി നോക്കുന്നത് കാണാം.കാണ്ണാടിയിൽ എന്റെ ചന്തം കണ്ട് ഞാനും, എന്നെത്തന്നെ കുറേ നേരം നോക്കി നിൽക്കും.ഇങ്ങനെയൊക്കെ ആണെങ്കിലും, തുടുത്തു ചുവന്ന എന്റെ കൗമാരകാലത്ത്, എനിക്ക് ആണുങ്ങളെ സ്നേഹത്തേക്കാളേറെ പേടിയായിരുന്നു. ചില ആണുങ്ങളോട് അഥവാ സ്നേഹം തോന്നിയാൽ, എനിക്ക് എന്നെത്തന്നെ പേടിയാകും. ഉടുപ്പിൽ പൊതിഞ്ഞിട്ടായിട്ടു പോലും, എന്റെ