ഭാഗം ഒന്ന്: ------------------വർഷങ്ങൾക്ക് മുൻപ് - ---------------------------------------എവിടുന്ന് തുടങ്ങണം എന്നാലോചിച്ച് കുളത്തിനരികിൽ നിൽക്കുകയായിരുന്നു ഞാൻ. ജോലിക്ക് പോകുന്നതിന് മുമ്പ് എന്റെ അച്ഛൻ എന്നെ എന്നും ഒരു പണി ഏൽപ്പിക്കും. അന്ന് രാവിലെ ഞങ്ങളുടെ വിശാലമായ പറമ്പിലുള്ള വലിയൊരു കുളം വൃത്തിയാക്കാൻ പറഞ്ഞിട്ടാണ് അച്ഛൻ പോയത്. ഞങ്ങളുടെ വീടിന് ചുറ്റുമുള്ള അഞ്ചേക്കർ സ്ഥലത്ത് ചെറുതും വലുതുമായ ഒമ്പത് കുളങ്ങൾ ഉണ്ട്. എല്ലാ അവധികളും എനിക്ക് പ്രവൃത്തി ദിവസങ്ങൾ പോലെയാണ്. പതിനൊന്ന് വയസ്സുള്ള ഒരു ആൺകുട്ടി, അവന്റെ അച്ഛന്റെ ശക്തമായ ആജ്ഞകൾ കേട്ട് ഭയന്നാൽ, ആ പ്രായത്തിൽ എന്ത് ജോലിയും