ഒരു പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ നേഹയ്ക്ക് ഒരുപാട് പ്രതീക്ഷകളായിരുന്നു...... ഇന്ന് അവൾ അതെ പ്രണയത്തെ ഓർത്ത് വിഷമിക്കുന്നു. നേഹ അവളുടെ മുറിയിൽ വന്ന് അവളുടെ വിഷമങ്ങൾ ഡയറിൽ എഴുതാൻ തുടങ്ങി..... ഇന്ന് ഞാൻ ഒരുപാട് ദുഃഖത്തിലാണ് എന്റെ വിഷമങ്ങൾക്കെല്ലാം കാരണം ഞാൻ തന്നെയാണ്. ജെയ്സൺ അവനെ ഞാൻ ഒരുപാട് വിശ്വസിച്ചു. എല്ലാവരെ മറന്ന് അവനെ സ്നേഹിച്ചു. ഞാൻ ഒരു മണ്ടിയാണ് എന്റെ ജീവിതം ഒരു മണ്ടത്തരങ്ങളുടെ കൊട്ടാരമാണ്.. ഓരോ മണ്ടത്തരത്തിനു അവസാനം എനിക്ക് ദുഃഖം മാത്രമേ ഉണ്ടായോളു. എന്നിട്ടു, ഞാൻ ഒരിക്കലും എന്റെ മണ്ടത്തരങ്ങൾ മാറ്റാൻ ശ്രമി