\"നീ അതൊക്കെ വിട്ടേക്ക്, പിന്നെ , നമ്മുടെ ഗ്യാങ്ങോക്കെ എവിടെയാ, അനുപും, ഷാനുവും....\"\"അവൊരൊക്കെ ഓരോരുത്തരും ഒരൊ വഴിക്കല്ലേ...., എന്നാലും ഞങൾ വല്ലപ്പോഴും മീറ്റ് ചെയ്യാറുണ്ട്. ഷാനുവും, അനുപും ബാംഗ്ലൂരിലാണ് , പിന്നെ അഞ്ജുവും, രഹനയും, അഞ്ചു കൊച്ചിയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുവാ. രെഹന അവളുടെ ഹസ്ബൻഡിനൊപ്പം ഖത്തറിലാണ്. അവൾക് ഒരു മോളുണ്ട്. \"\"ആണോ \"\"രെഹനെടെ മാര്യേജിന് നിന്നെ വിളിക്കാൻ ഞങ്ങൾ ഒരുപാട് ശ്രേമിച്ചതാണ് ബട്ട് നടന്നില്ല. പിന്നെ അഞ്ചു കൂടെ വർക്ക് ചെയ്യുന്ന ഒരാളുമായി പ്രണയത്തിലാണ്, ഉടനെ അവളുടെ മാര്യേജ് കാണും. നീ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞ