തൊടുവിരൽ തുമ്പിനാൽ നീ തൊട്ട ചാരു ചന്ദനത്തിൻ ഗന്ധമുള്ളിൽ വീണ്ടുംതൊട്ടു വിളിച്ചുണർത്തിടുന്നാ സ്വപ്നലോകത്തിലേക്കായിജന്മസുകൃതമായി ഹൃദയത്തിന്നാരാമവനി യിൽ കാത്തു വച്ച കനവുകളൊക്കെയുംമിഴി ചിമ്മുകയായ്...!!നന്മയായി നറുതിരി വെളിച്ചമായെന്നാത്മാവിൽ പൂത്തുലയുന്ന വർണ്ണ വസന്തമാണു നീ....സൗഗന്ധികങ്ങൾ പൂവിടുന്നാരാ സായന്തനത്തിൽ ആദ്യമായി കണ്ടരാ പ്രണയമായിരുന്നു നീ..സൗഭാഗ്യമാണെന്നു കരുതിയ നിമിഷത്തിന്നോർമ്മയിൽ ഒരു വേള മതിമറന്നിരുന്നോ ഞാൻ...!ഓർമ്മകൾ ചുര മാന്തുന്ന മൗനത്തിൻ വേളകളിൽ ഓർക്കുവാൻ മാത്രമായൊരു വസന്തം സമ്മാനിച്ചു നീ മറഞ്ഞതെവിടെയ്കായിരുന്നു ജീ