12 \"നീ എവിടെപോയതാ ... \" എന്തോ ആലോചനയിൽ നടന്നുവരുന്ന ഇവാനെ നോക്കി ഹലി ചോദിച്ചതും അവൻ ഞെട്ടിക്കൊണ്ട് അവരെ നോക്കി ... \' എന്ത് പറയും ... ഒന്നും ആലോചിക്കാതെ അകത്തേക്ക് കയറി ഓട്ടമല്ലായിരുന്നോ \' ... തൽക്കാലം വേറൊന്നും ഹലിയും മനുവും അറിയണ്ടെന്ന് കരുതി ... \"അത് ... ഞാൻ ... ഞാൻ എന്റെ ഫോൺ വച്ച് മറന്നു ... അതെടുക്കാൻ പോയതാ ... \" വായിൽ തോന്നിയ കളളം തട്ടിവിടുംപോൾ പതർച്ച വരാതിരിക്കാൻ ശ്രദ്ധിച്ചു ... എന്തായാലും അതവന്മാർ വിശ്വസിക്കുകയും ചെയ്തു ... \"എന്നാൽ നമുക്ക് പോയാലോ ... പുതിയതായി തുടങ്ങിയ ഒരു കിടിലൻ ഷോപ്പ് എനിക്കറിയ്യാം \" ... മനു പറഞ്ഞതും ഹലി അവന്റെ ബൈക്കിൽ ചാടിക്കേറി കുറച്ചുമുന്ന