\"എന്താടാ അസി, ഒരു ആലോചന പരീക്ഷ പേടിയാണോ \"\"ഒന്നും ഇല്ല ഇക്ക, \"\"നിന്റെ പനിയൊക്കെ ഏങ്ങനെയുണ്ട് \"\"ഇപ്പോൾ കുഴപ്പമില്ല...\"\"എന്താടാ, ഒരു മുഡോഫ്, രണ്ടു ദിവസം കൊണ്ട് ഞാൻ ശ്രദ്ധിക്കുവാ. , ഇനി ലൗ ഫേലിയർ എങ്ങാനും ആണോ എന്തായാലും എന്നോട് പറയ്\"അത് കേട്ട് അസി തല താഴ്ത്തുന്നു. \"ആണോ...\"\"ഇപ്പോഴെയോ.... \"\"മം..\"കാര്യങ്ങളോക്കെ അസി ഇക്കാക്ക യോട് പറയുന്നു. അത് കേട്ട് ഇക്കാക്ക പൊട്ടി ചിരിക്കുന്നു. \"അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ, അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് കൊണ്ട് കരഞ്ഞു മെരുകി സ്കൂളിലും പോകാതെ ഇരിക്കുവാണ്. \"\"കളിയാക്കണ്ട,\" കളിയാക്കിയതല്ലടാ, എടാ നിനക്കറിയോ ഞാൻ ഷാഹി