അവനും എന്നും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ അവനെ ഒന്ന് കൂടെ അടിത്തിരുത്തി പറഞ്ഞു തുടങ്ങി \" നിനക്ക് എന്നും 10 രൂപ നോട്ട് വച്ചിരുന്നില്ലേ ... അത് ഞാൻ അല്ല.... \" പറഞ്ഞു തുടങ്ങിയപ്പോഴേ കണ്ണ് നനഞ്ഞിരുന്നു... കുറഞ്ഞ നേരത്തെ നിശബ്ദത എന്നെ വല്ലാണ്ട് ശ്വാസം മുട്ടിച്ചു.... അവനോട് എല്ലാം പറയാൻ എന്റെ ഉള്ളു പിടഞ്ഞു.... ആ വെള്ളാര കണ്ണുകളിൽ ഞാൻ കണ്ടിരുന്ന സന്തോഷവും പ്രതീക്ഷയും എല്ലാം എവിടെയോ മറഞ്ഞിരുന്നു..... \"ചേച്ചി അല്ലാലേ..... \"മാഞ്ഞു തുടങ്ങിയ ചിരി ഒരിക്കൽ കൂടെ ശരിക്ക് ഒന്ന് ഫിറ്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു.... ഞാൻ ഒന്നും