ശിവൻകുട്ടിയുടെ വീടിന് അടുത്ത് എത്തിയ പൂർണി വാതിൽക്കൽ നിന്ന് ഒന്ന് അകത്തേക്ക് എത്തി നോക്കി.. അവിടെയൊന്നും ആരുമില്ലെന്ന് കണ്ട് അവളൊരു സംശയത്തോടെ അകത്തേക്ക് കയറി.. ആദ്യം തന്നെ അവളുടെ കണ്ണുകൾ ഉടക്കിയത് കട്ടിലിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിമിലാണ്.. അവൾ ചുളിഞ്ഞ നെറ്റിയോടെ അതിനടുത്തേക്ക് ചെന്നു...\"\"\" എടീ .....!!!! \"\"\" പിന്നിൽ നിന്ന് ആ അലർച്ച കേട്ട നിമിഷം അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.. ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന ശിവൻകുട്ടിയെ കാൺകെ അവളൊരു വിളറിയ ചിരി ചിരിച്ചു.. ഒരു നിമിഷം അതിനകത്തേക്ക് കയറിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു...\"\"\" കള്ളി... എന്റെ വീട്ടിൽ കയറി മോഷ്ടിക്കാ