ഡ്രസ്സിങ് ടേബിളിലെ മിററിൽ നോക്കി തൻടെ സ്യുട്ട് നേരെ ആക്കുകയായിരുന്നു എബി. \"ഡാഡാ, യു ലുക്ക് ഹാൻഡ്‌സം.\", തൻടെ കുഞ്ഞി കൈകൾ കൊണ്ട് എബിയുടെ കാലിൽ വട്ടം പിടിച്ചുകൊണ്ടു റിച്ചുകുട്ടൻ പറഞ്ഞു. എബി അവനെ ഒരു പുഞ്ചിരിയോടെ കൈകളിൽ എടുത്തു. തൻടെ ജീവിതത്തിൽ ഓരോ ദിവസവും മുൻപോട്ടു പോകാൻ പ്രേരിപ്പിക്കുന്ന തൻടെ ജീവനും ഹൃദയവും. നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന ആ കുഞ്ഞി കണ്ണുകളിലേക്കു അവൻ വീണ്ടും പുഞ്ചിരിയോടെ നോക്കി. \"പപ്പയുടെ റിച്ചുകുട്ടനും സുന്ദരനായിട്ടുണ്ട്.\" \"ഐ നോ ഡാഡാ\", അവൻ കുഞ്ഞി കൈകൾ അവൻടെ കഴുത്തിന് ചുറ്റും വലം വെച്ചുകൊണ്ട് പറഞ്ഞു. എബി അവൻടെ മറുപടി കേട്ട് പൊട്