Aksharathalukal

Aksharathalukal

ഭാഗം 10

ഭാഗം 10

5
467
Love
Summary

വെളുപ്പിനെ ആയപോളെക്കും അവർ മൂന്നാർ എത്തിയിരുന്ന്. ഹോം സ്റ്റേ പോലെ ഉള്ളിടത്തു ആണ് അവർക്കു താമസ സൗകര്യം ഒരുക്കിയിരുന്നത്. എല്ലാവരും ബസിൽ നിന്ന് അവരവരുടെ ബാഗ് ഒക്കെ ആയിട്ട് ഇറങ്ങി. എബിൻ സാറയ്ക്കു മുഖം കൊടുക്കാതെ നടന്നു. എന്നാലും ബാഗുമായി സ്റ്റെപ് കയറാൻ പാടുപെടുന്നത് കണ്ടപ്പോൾ അവൻ അവളുടെ കൈയ്യിൽ നിന്നും ബാഗ് വാങ്ങി മുകളിലേക്ക് നടന്നു. എപ്പോഴെത്തെയും പോലെ അവനോടു എതിർത്ത് പറയാൻ സാറയും മടിച്ചു. സാറയും ആനിയും ടിനയും ദേവി ടീച്ചറും ഒരു മുറിയിൽ ആയിരുന്നു. ആ മുറിയിൽ സാറയുടെ ബാഗ് കൊണ്ടുവയ്ച്ചിട്ടു എബിൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി അവന്റെ മുറിയിലേക്ക്