ക്ലാസ് കഴിഞ്ഞ് ഇറങ്ങാൻ നേരം പതിവില്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു കാലം തെറ്റി പെയ്ത മഴയെ നോക്കി പിറുപിറുത്തുകൊണ്ട് ഞാൻ വരാന്തയിൽ തന്നെ നിന്നു ആ മഴയിലേക്ക് ഇറങ്ങാൻ ഞാൻ നന്നേ മടിച്ചിരുന്നു .കുടയുമായി അവൾ എന്റെ അരികിലേക്ക് വരുന്നതുവരെ ."വരുന്നോ ഹോസ്റ്റൽ വരെ ഞാൻ കൊണ്ടു വിടാം മഴ തോരുന്നതും നോക്കി നിന്നാൽ ഇന്ന് മുഴുവനും ഇവിടെ നിൽക്കേണ്ടിവരും" മഴയുടെ പശ്ചാത്തല സംഗീതത്തിൽ അവളുടെ ശബ്ദത്തിന് എന്തെന്നില്ലാത്ത ഒരു ഭംഗി തോന്നി ,ഞങ്ങളുടെ പ്രണയം പൂവിടുന്നതിനായ് സൂര്യൻ വഴിമാറി പോയപ്പോഴും ഞാൻ ഓർത്തില്ല ഇന്നീ പെയ്ത മഴ ഞങ്ങളിൽ പ്രണയ മുകുളങ്ങൾ തീർത്താണ് പെയ്ത