സ്വപ്നം ഒന്ന്ഇന്നലെ ഉച്ചക്ക് ഊണും കഴിഞ്ഞ് അപ്പൂപ്പന്‍ നമ്മടെ പുര പണിയുന്നിടത്തേ പണിപ്പുരയുണ്ടല്ലോ-അവിടെ നല്ല കാറ്റാ-അവിടെ കിടക്കുകയാണ് . രാജമ്മയുടെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ കഥയും ആലോചിച്ചുകൊണ്ട്.ആരോ ഒരാള്‍ ഒഴുകി വരുന്നു-അന്തരീക്ഷത്തില്‍ കൂടെ. അയാള്‍ എന്റെ മുമ്പില്‍ എത്തി നിന്നു. അജാനുബാഹുവായ ഒരാള്‍- നിങ്ങള്‍ സൈഡു കഴുത്തുള്ള ജുബ്ബാ കണ്ടിട്ടില്ലല്ലോ--അതിന്റെ തലയിടാനുള്ള കീറിയ ഭാഗം ഒരു വശത്താണ്. തൂവെള്ള നിറത്തിലുള്ള അത്തരം ഒരു ജുബ്ബാ--കസവു വേഷ്ടി--പുളിയിലക്കരയന്‍ നേര്യതുകൊണ്ട് തലയിലൊരുകെട്ട്.ഞാന്‍ എഴുനേറ്റു--ഇവിടെങ്ങും മുന്‍പു കണ്ടിട്ടുള്ള