അതൊരു ഭയാനപ്പെടുത്തുന്ന രാത്രിയായിരുന്നു , സാധാരണയിലും വ്യത്യസ്തമായ മഴയും , കാറ്റും.ഇരുട്ടിലും മഞ്ഞനിറത്തിൽ ആ ഓഫിസിൻ്റെ പേര് തെളിഞ്ഞു \'വി ടെക് \' . ഓഫീസിൻറെ ഉള്ളിൽ നിന്ന് വെള്ളം എടുക്കുകയായിരുന്ന മേഘയെ നോക്കി ദിയ ചോദിച്ചു \"എടി..ഈ രാത്രി തന്നെ പോണോ ?!..\"ദിയയുടെ വാക്കുകൾ ഇടറി . ഒട്ടും ഭയമില്ലാത്ത മട്ടിൽ മേഘ മറുപടി പറഞ്ഞു \"പിന്നല്ലാതെ, ഓഫീസിൽ നിൽക്കാൻ പറ്റുമോ..? ഒന്നാമത് ഓഫീസിൽ നമ്മൾ മാത്രമേ ഉള്ളൂ... ഇന്നേരം ഇവിടെ നിൽക്കുന്നതും നല്ലതല്ല ..!\"ദിയ മെല്ലെ ക്ലോക്കിലേക്ക് നോക്കികൊണ്ട് പറഞ്ഞു .\"നേരം ഒരുപാട് വൈകി.. ഇനി എവിടുന്ന് ടാക്സി കിട്ടാനാണ്..?\"\"നമുക്കെന്തിനാ ട