അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു പോയി . പിന്നീട് ആ ചെറുപ്പക്കാരൻ അവളോട് സംസാരിക്കാൻ ആയി ശ്രമിച്ചില്ലെങ്കിലും എന്നും അവളെ കാത്തു ആ കടത്തിണ്ണയിൽ നിൽക്കാറുണ്ടായിരുന്നു . അവൾ അവനെ ഇടംകണ്ണിട്ടു നോക്കുമ്പോ ഒരു പുഞ്ചിരി സമ്മാനിക്കുമായിരുന്നു .💝അങ്ങനെ ഒരു ദിവസം ഓണപ്പരീക്ഷക്കു ശേഷം ഉള്ള സ്കൂൾ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു താര .സ്കൂളിലെ ഓണാഘോഷത്തിൻറ്റെ ഭാഗമായി അന്ന് അവൾ ഒരു ദാവണി ആയിരുന്നു അണിഞ്ഞിരുന്നത് .മെറൂൺ മഞ്ഞ കോമ്പിനേഷനിൽ ഉള്ള ആ ദാവണിയിൽ അവളെ കാണാൻ ഒരു ദേവതയെ പോലെ തന്നെ ഉണ്ടായിരുന്നു .പതിവ് പോലെ കുപ്പിവള കടയുടെ മുന്നിൽ അവളെയും കാത്തു ആ