എം ടി വാസുദേവൻ നായരുടെ രചനയിൽ, ഐവി ശശി സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ചിത്രമാണ് അക്ഷരങ്ങൾ. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥകളാണ് പലപ്പോഴും എംടിയുടെ തൂലികയിൽ നിന്ന് പിറക്കാറ്. അത് പലപ്പോഴും ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും ആയിരിക്കും. അത്തരത്തിലുള്ള മനോഹര ചിത്രമാണ് അക്ഷരങ്ങൾ. മനോഹരമായ ഗാനങ്ങൾ, മമ്മൂട്ടി, ഭരത് ഗോപി, സീമ, സുഹാസിനി എന്നീ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങൾ..... കഥയിലേക്ക് നാം വരുമ്പോൾ, ജയദേവൻ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ് ഈ ചിത്രം..... ജയദേവൻ അറിയപ്പെടുന്ന എഴുത്തുകാരനാണ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്