റൂമിൽപരന്ന നാഗമുല്ലപൂക്കളുടെ സുഗന്ധമറിഞ്ഞിട്ടെന്നത്പോലെയവൾ ഉറക്കത്തിൽ ഒന്ന് പുഞ്ചിരിച്ചു. ആ....പുഞ്ചിരികണ്ടെന്നതുപോലെ ഒരിളം കാറ്റ്അവളേതഴുകികടന്നുപോയി. ആരുടേയോ വരവ് അവളെ അറിയിക്കാൻ എന്നത് പോലെ അന്തരീക്ഷത്തിൽ നിന്ന് രണ്ട് മൂന്ന് നാഗമുല്ലപ്പൂക്കൾ അവളുടെ ബെഡ്‌ഡിൽ വന്നു വീണു. "ലിയാ..... മോളേ ലിയാ....എന്ത് ഉറക്കമാ പെണ്ണേഇത് ഒന്ന് എഴുന്നേറ്റേ..... നിനക്കിന്ന് ഏതോ...സ്റ്റോറി കവർ ചെയ്യാൻ പോകാനുണ്ടെന്ന് പറഞ്ഞിരുന്നില്ലേ...എഴുന്നേറ്റേ മോളേ...." എന്ന റിയയുടെ പതിവ് വിളി കേട്ടവൾ കോട്ടുവായിട്ടു കൊണ്ട് ഉറക്കചടവോടെ എഴുന്നേറ്റ് ബെഡ്‌ഡിൽ ചടഞ്ഞിരുന്നു. "ലിയാ... മോളേ...." "