ഇതൊക്കെ മറുപുറത് രണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.
ആ കണ്ണുകളിൽ പക ആളി കത്തി
അവൾ ഈ സിദ്ധു ന്റെ പെണ്ണാ. അവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല എനിക്ക് വേണം അവളെ അത്രക് അങ്ങ് ഇഷ്ട പെട്ടു പോയി അവളെ....
(ഹേയ്... ഇവിടെ ഇവിടെ മുത്തുമണിസ്💕ഇവനാണ് സിദ്ധു എന്നാ സിദ്ധാർഥ്. സിവിൽ സർവീസ് ഇൽ ആണ് പഠിക്കുന്നത് എന്നാലോ അവന്റെ കോഴി കണ്ണ് സയൻസ് ലോട്ടും തനിക് ചുറ്റും കഴുകൻ കണ്ണുകൾ ആണെന്ന് അറിയാതെ അച്ചുവും ബാക്കി ഒക്കെ വഴിയേ മനസിലാകാം)
അങ്ങനെ അവർ ക്യാന്റീനിൽ എത്തി...
എടി നിങ്ങൾക് ഒക്കെ എന്താ വേണ്ടത് ഇന്ന് എന്റെ വക (സ്വാതി)
ഛെ എന്നാ വല്ല ഹോട്ടലിലും പോയ മതി ആയിരന്നു (അച്ചു)
എടി നീ വിഷമിക്കണ്ട നാളെ എന്റെയും അപ്പുന്റെയും വക ചെലവ് ഉണ്ട് അത് പോരെ (ആയിശു)
എന്നാ ഒക്കെ (അച്ചു)
അവർ ഒരു ചിക്കു ഷെയ്ക്കും ഒരു ഷവർമ്മയും ഓർഡർ ചെയ്തു. അങ്ങനെ ഫുഡ് അടി കഴിഞ്ഞു ക്ലാസ്സ്ലേക് പോവുമ്പോ അഖിൽ അച്ചുന്റെ കയ്യിൽ കേറി പിടിച്ചു
കയ്യിന്ന് വിടാടാ നായിന്റെ മോനെ 😠
ഹാ ഇങ്ങനെ ചൂടാവാതെ കൂൾ ബേബി കൂൾ
ആരാടാ നിന്റെ ബേബി വിടാടാ നായെ എന്റെ കയ്യിന്ന് അവളുടെ സംസാരം കേട്ട് അവളുടെ ഫ്രണ്ട്സ് എല്ലാം അന്തം വിട്ടു. ഏത് ഏതാ അച്ചു എന്നാ പോലെ
നീ വിടുന്നോ അതൊ ഞാൻ വിടിക്കണോ ഹേ
ഹാ നീ ഇങ്ങനെ കിടന്നു കറാതെ ഞാൻ വിടാം നീ എന്റെ കൂടെ വന്നാൽ അവൻ അവളെ ആകപ്പാടെ ഒന്ന് ചുഴന്നു നോക്കി
ആ നോട്ടം അച്ചൂന് തീരെ പിടിച്ചില്ല അവൾ അവൻ പിടിച്ച കയ്യ് മേൽ നല്ല അസൽ കടി അങ്ങ് കൊടുത്തു പിന്നെ പറയണോ അവൻ തീയിൽ ചവിട്ടിയ മാതിരി കിടന്നു തുള്ളുന്നു
അതെ ഈ അശ്വതിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നോട് മുട്ടാൻ വന്ന എനിക്ക് മുന്നും പിന്നും നോക്കാനില്ല മോനേ പിന്നെ കട്ടിലിന് പൊന്തൂല പറിഞ്ഞില എന്ന് വേണ്ട
അതും പറഞ്ഞു അച്ചു നല്ല സ്റ്റൈലിൽ നടന്നുങ്ങ് പോയി അല്ല പിന്നെ
ഡീ നീ വല്ല നെഗളിക്കണ്ട ഇന്ന് നീ രക്ഷപെട്ടു പക്ഷെ എന്നും അങ്ങനെ ആവണം എന്നില്ല അഖിൽ എന്തൊക്കെയോ മനസിൽ ഉറപ്പിച്ചു കൊണ്ടു അവിടന്ന് പോയി
എടി നീ എന്താ ഈ കാണിച്ചത് (അപ്പു)
എന്തോന്ന് അവൻ എന്റെ കയ്യ് കേറി പിടിച്ചു ഞാൻ ഒരു കടി അങ്ങ് വച്ചു കൊടുത്തു.... (അച്ചു)
എന്നാലും എനിക്ക് പേടിയാവുന്നു (ആയിശു)
നിങ്ങൾ എന്തിനാ പേടിക്കുന്നത് അവനെ ഞാൻ അല്ലെ കടിച്ചത് നിങ്ങൾക് അതിൽ പങ്കിലല്ലോ പിന്നെ എന്താ ഹേ (അച്ചു)
എടി അവൻ ആ മിനിസ്റ്റർ വിശ്വനാഥന്റെ മകനാ (സ്വാതി)
ഏത് കൊമ്പത്തവൻ ആയാലും എന്റെ മെക്കട്ട് കേറാൻ വന്ന എന്റെ കയ്യിന്റെ ചൂട് അവൻ അറിയും അത്ര തന്നെ അവനൊക്കെ പണത്തിന്റെ ഹുങ്കാ... (അച്ചു)
എന്തായാലും ഞാൻ നിന്റെ ഒപ്പമാ അച്ചു അവനിട്ട് രണ്ടു പൊട്ടിക്കുക തന്നെ വേണം (കിച്ചു)
ഇനി അവൻ വന്ന നമ്മുക്ക് പൊട്ടിക്കാ (അച്ചു)
അങ്ങനെ അവർ ക്ലാസ്സ്ലേക് പോയി ഇതൊക്കെ സിദ്ധു കാണുന്നുണ്ടായിരുന്നു. അവൻ മനസ്സിൽ പലതും ഉറപ്പിച്ചു കഴിഞ്ഞു ഇരുന്നു.......
പിന്നീട് അങ്ങോട്ട് വല്ലാതെ പ്രശനങ്ങളും ഒന്നും ഇല്ലായിരുന്നു.... അവർ കോളേജ് നല്ലോണം അടിച്ചു പൊളിച്ചു പോയി സ്വാതിയുടെയും ആദി ന്റെയും കാര്യം വീട്ടിൽ അറിഞ്ഞ് രണ്ട് വീട്ടുകാർക്കും സമ്മതം 😊അങ്ങനെ അവരെ മാര്യേജ് ഒക്കെ തീരുമാനിച്ചു ഈ വരുന്ന ഒക്ടോബർ 16 ന് ഇനി കഷ്ട്ടിച്ചു ഒരു മാസമേ ഉണ്ടായിരുന്നുള്ളു
പതിവുപോലെ തന്നെ അച്ചു ലൈബ്രറി ലേക്ക് എടുത്ത ബുക്ക് തിരിച്ചു കൊടുക്കാൻ പോയത് ആയിരുന്നു
പക്ഷെ പതിവിനു വിപരീതമായി ലൈബ്രറിയിൽ ആരുമില്ലയിരുന്നു.
അച്ചു കേറിയതും വാതിൽ അടഞ്ഞതും ഒരുമിച്ചായിരിന്നു. ഞെട്ടി പിടഞ്ഞു കൊണ്ട് അച്ചു തിരിഞ്ഞതും കണ്ടത് അഖിൽ നെ ആയിരുന്നു അവളുടെ ഉള്ളിൽ ഒരു കൊള്ളയാൻ മിന്നി.
എന്താ മോളെ നീ വിചാരിച്ചത് നിന്നെ അങ്ങ് വെറുതെ വീടുമെന്നോ അതിന് ഈ അഖിൽ രണ്ടാമത് ജനിക്കണം ഹാ ഹാ അഖിൽ അവളെ നോക്കി പൊട്ടി ചിരിച്ചു .....
നീ... എന്ത്.... എന്തിനാ... ഹേ എന്നേ ഉപദ്രവിക്കുന്നത്.... വെപ്രാളത്തിനിടയിൽ അച്ചൂന് വാക്കുകൾ മുറിഞ്ഞു പോയി
പെട്ടന്ന് അഖിൽ ന്റെ കയ്യ് അവളുടെ അടുത്ത് വരുന്നതിനു അനുസരിച്ചു അവൾ പിറകോട്ടു പോവാൻ തുടങ്ങി. വന്ന് വന്ന് അവസാനം ചുമരിൽ തട്ടി നിന്നു....
അയ്യോ ഇനി പോകാൻ ഇല്ലാലോ ഞാൻ ഇനി എന്ത് ചെയ്യും ദേവി അച്ചു മനസാലെ പറഞ്ഞു... അഖിൽ അവളുടെ അടുത്ത് എത്തിയതും വാതിൽ പൊളിച്ചു ആരോ വന്നത് ആണ് കണ്ടത്. ഉടനെ അഖിൽ അച്ചുന്റെ അടുത്ത് നിന്ന് മാറി അച്ചു തന്റെ ശ്വാസം തിരിച്ചു കിട്ടി അവൾ പ്പോ ആരാന്നു നോക്കിയപ്പോ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന സിദ്ധുനെ ആണ് കണ്ടത്....
ടാ തെണ്ടി നീ എന്ത് ധൈര്യത്തില ടാ എന്റെ പെണ്ണിനെ തൊട്ടത് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അവന്റെ കയ് അഖിലിന്റെ കവിളത്തു ആഞ്ഞു പതിച്ചു.
എ... എന്റെ പെണ്ണ്ന്നോ ഞാൻ എപ്പോഴാ ഇവന്റെ പെണ്ണ് ആയത് നിങ്ങക് വല്ലോ മനസ്സിലായോ പിള്ളേരെ ഇല്ലാ ലേ എനിക്കും പിന്നെ അവിടെ നടന്നത് പൊരിഞ്ഞ അടി ആയിരുന്നു..... രണ്ടു പേരും അങ്ങട്ടും ഇങ്ങട്ടും അടിച്ചു രണ്ടു പേർക്കും നല്ല പരിക്ക് ഉണ്ട് 🤕അവരെ അടി കഴിഞ്ഞപ്പോയെക്കും അച്ചു സ്ഥലം വിട്ടു പോയിരുന്നു.
ഇപ്പൊ അവിടെ നിന്ന ചെലപ്പോ വീണ്ടും അടി നടക്കും അത്കൊണ്ട് നമ്മള് വേം സ്ഥലം വിട്ടു ഇനി നാളെ അവനോട് നന്ദി പറയണം...
പിന്നെ അച്ചു പോയി അവളെ ഫ്രണ്ട്സ്നോഡല്ലാം പറഞ്ഞു..
എടി ഏതവൻ ആയിരിക്കും അവൻ ഹേ (അപ്പു)
ആ ആർക് അറിയാം(കിച്ചു)
എന്നാലും അവന്റെ ഹതഭാഗ്യം (സ്വാതി)
അതെന്താ ഡീ നീ അങ്ങനെ പറഞ്ഞത് (അച്ചു)
അത് നിന്നെ പോലെ ഒരുത്തിയെ അവൻ ചുമക്കാൻ അവനൊരു ഹതഭാഗ്യൻ ആയിരിക്കുംമല്ലോ 😁(സ്വാതി)
ഡീ.. ഡീ നിന്നെ ഞാൻ കൊല്ലും ഡീ (അച്ചു)
ദേ തുടങ്ങി രണ്ടും കൂടെ (ആയിശു)
അടി പിടിയും തല്ലും കുത്തും ആയി.... അങ്ങനെ അന്നത്തെ സന്ധ്യയും താല്കാലിക്കത്തക് വിട വാങ്ങി....
🖤🖤🖤🖤🖤🖤🖤🖤🖤🖤
കിഴക്കേ ചക്ര വാളത്തിൽ നിന്ന് സൂര്യൻ ഉദിച്ചു വന്നു 🌄 സൂര്യാന്റെ വരവ് അറിയിച്ചു കിളികൾ കല പില കൂട്ടി തീറ്റ തേടി പോയി. പതിവുപോലെ തന്നെ സൂര്യൻ അച്ചുനെ വിളിച്ചു ഉണർത്തി സ്വാതി പിന്നെ ആകാശം ഇടഞ് വീണാലും അറിയില്ല അമ്മാതിരി ഉറക്കം അല്ലെ.....
അച്ചു കെറ്റ്ലിൽ വെള്ളം വച്ചു അച്ചുന്റെ അച്ഛൻ വാങ്ങിയത് ആയിരിന്നു അത് വാർഡന്റെ കാല് പിടിച്ചാണ് അനുവദിച്ചത് ഇല്ലെങ്കിൽ ആ മൂതേവി ഡിസ്മിസ്സൽ ലെറ്റർ തരും.... അങ്ങനെ അച്ചു ബാത്റൂമിൽ കയറി ഫ്രഷ് ആയി വന്നു ചായ ഇട്ടു.... പിന്നെ പതിവുപോലെ തന്നെ യോഗയും ചെയ്തു പിന്നെ ഭക്ഷണം കഴിക്കാൻ വാർഡൻ വിളിച്ചപ്പോ ഞാൻ സ്വാതി നെ വിളിക്കാൻ പോയി
ഡീ... പാറു... ഡീ.... പാറു എഴുനേല്ക്....
എന്താടീ നിനക്ക് വേണ്ടത് സ്വാതി തിരിഞ്ഞ് കിടന്നു ചോദിച്ചു
എടി ഇന്ന് പോണ്ടേ വാ വാർഡൻ ഫുഡ് കഴിക്കാൻ വിളിക്കുന്നു
ഫുഡ് എന്നു കേട്ടതും പെണ്ണ് എണിറ്റു ഒരു ഓട്ടം ആയിരന്നു ബാത്റൂമിലേക്
ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ 🙄
അങ്ങനെ സ്വാതി കാക കുളിയും കുളിച് അവർ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി അങ്ങനെ പ്രാതൽ കഴിഞ്ഞു രണ്ടും കൂടി കോളേജിലെക് പോവാൻ റെഡി ആയി
എടി ഇത് മതിയോ (സ്വാതി)
നീ ഏതേലും ഇട്ട് പോര് ഇനി നിന്റെ കോഴിത്തരം നടക്കില്ല മോളെ കല്യാണം ഉറപ്പിച്ചു അത് കൊണ്ട് മോള് പോയി ഉള്ളത് ഇട്ട് വാ വല്യ ചൊർക്ക് ഒന്നും നോക്കണ്ട (അച്ചു)
ആ അത് നീ പറഞ്ഞത് ശെരിയാ അതോണ്ട് ഇത് ഇടാം ലേ അവൾ ഒരു കുർത്ത കാണിച്ചു കൊണ്ട് പറഞ്ഞു...
എന്തേലും കുത്തി കേറ്റി കൊണ്ട് വാ ഡീ ആ മൂതേവി ഇപ്പൊ തുടങ്ങും ഇറങ്ങുന്നിലെ ഇറങ്ങുന്നലെ എന്ന് വാടി
മ്മ് നീ നടന്നോ ഞാൻ ഇതാ വരുന്നു... അങ്ങനെ രണ്ടു കൂടി കോളേജിലെക് പോയി...
കോളേജിൽ എത്തിയ ഉടനെ സ്വാതിയെ ക്ലാസ്സിൽ ആക്കി പോവാൻ നിന്നതും
ഡീ... അച്ചു നീ ഇത് എവിടെക്കാ പോവുന്നത്....
എടി ഞാൻ ഇപ്പൊ വരാം അടുത്ത ചോദ്യം വരുമ്പോയേക്കും അച്ചു പോയിരിന്നു....
അവൾ സിദ്ധു നെ തപ്പി ഇറങ്ങിയതാ അവൾ അധികം ബുദ്ധിമുട്ട് ഇല്ലാ അവൻ അവരുടെ ഫ്രണ്ട്സും വാക മരത്തിന്റെ തയെ ഭയങ്കര കത്തിയടി ആയിരുന്നു
ഹൈ ചേട്ടാ... അച്ചു സിദ്ധുന് നേരെ കയ്യ് നീട്ടി
ഹൈ... സിദ്ധു തിരിച്ചും ഒരു കയ്യ് കൊടുത്തു.. 🤝
ചേട്ടാ ഒന്ന് വരോ എനിക്ക് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു
മ്മ്.. മ്മ്... ടാ.. ടാ... ചെല്ല്.. മ്മ്.. നടക്കട്ടെ എന്നും പറഞ്ഞു അവന്റെ കൂട്ടുകാർ അവനെ ആക്കി ചിരിച്ചു....
പോടാ തെണ്ടികൾ ബല്ലാത്ത ജാതി...
അങ്ങനെ അച്ചുവും സിദ്ധുവും അവിടന്ന് മാറി ഒരു മാവിൻ ചുവട്ടിൽ ലേക്ക് പോയി.....
അതെ ചേട്ടാ ചേട്ടൻ ഇന്നലെ എന്തോ ഡയലോഗ് അടിക്കുന്നത് കേട്ടാലോ എന്റെ പെണ്ണാന്നോ അങ്ങനെ എന്തോ അല്ല എന്നെ രക്ഷിക്കാൻ പറഞ്ഞത് ആണ് എങ്കിൽ ഇപ്പൊ പറഞ്ഞോളൂ അരുൺ പറഞ്ഞത് ഓർമ്മ വന്നത് കൊണ്ടാണ് അച്ചു അങ്ങനെ പറഞ്ഞത്....
ഹേയ് അങ്ങനെ ഒന്നും അല്ല എനിക്ക് തന്നെ എന്റെ പെണ്ണായി തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്....
ശെരിക്കും.... അച്ചു വിടർന്ന കണ്ണോടെ ചോദിച്ചു....
ആ ന്നേ... അല്ല തനിക് എന്നെ ഇഷ്ടനോ....
അതെ ഞാൻ നാളെ പറഞ്ഞ മതിയോ....
പിന്നെ ധാരാളം.....
ഒക്കെ എന്നാ ശെരി നാളെ കാണാം
ഒക്കെ ബൈ
ബൈ
(തുടരും)
✍️Name___Less💕