Aksharathalukal

അരികിൽ 💓part 11

പിറ്റേ ദിവസം.... 🌄

അമ്മേ ഞാൻ അപ്പുന്റെ വീട്ടിൽ പോവാ..... അച്ചു രാവിലെ തന്നെ അമ്മയോട് വിളിച്ചു കൂവി...

എന്ത്നാ നീ പോവുന്നത് സാരി തലപ്പിൽ തന്റെ കയ്യ് തുടച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു....

അത് കുറച്ചു നോട്ട് എഴുതാൻ ഉണ്ട്‌ അതാ....

മ്മ് ഊണ്ണിന് ഇങ് എത്തിക്കോണം പറഞ്ഞില്ലന്നു വേണ്ട

മ്മ് ശെരി ഞാൻ വരാം ബൈ

മ്മ് എന്ന് മൂളികൊണ്ട് അവർ അകത്തു പോയി...

കോഫീ ഷോപ്പിൽ 🍵......

നീ ഇന്ന് സുന്ദരി ആയിട്ട് ഉണ്ടല്ലോ...

ശോ... ഒന്ന് പോ ഏട്ടാ അച്ചുന് നാണo വന്നു കഴിഞ്ഞരിന്നു....

ഓ പെണ്ണിന് നാണം വന്നു... നീ കുടിക്ക്

മ്മ് എന്നു പറഞ്ഞു അവൾ കോഫീ കുടിച്ചു കൊണ്ടിരിന്നു...

പിന്നെ അവർ ഒരു ഷോപിങ്ങനു പോയി....

ഷോപിങ്ങനു ഡ്രസ്സ്‌ എടുത്തു അച്ചു സിദ്ധു ഡ്രസ്സ്‌ എടുക്കാൻ വരാത്തത് കൊണ്ട് ബില്ല് അടിക്കാൻ അവനെ വിളിക്കാൻ പാർക്കിംഗ് ഏരിയ ലേക്ക് പോയപ്പോൾ പെട്ടന് അച്ചൂന്ന് മുഖത്തു കോളോറോഫോം പതിച്ച കർചീഫ് കൊണ്ട് പിന്നിൽ നിന്ന് ഒരാൾ അവളെ വലിച്ചു കൊണ്ടു പോയി.... എല്ലാം ഒറ്റ മിനിറ്റ് കൊണ്ട് നടന്നത് കൊണ്ട് ആരും കണ്ടില്ല....

🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

അമ്മേ അച്ചു എവിടെ ന്നു ചോദിച്ചോണ്ട് സ്വാതി ലക്ഷ്മിയുടെ അടുത്ത് എത്തി

അവൾ അപ്പുന്റെ വീട്ടിൽ പോയതാ

ശേ എന്നെ കൂടി വിളിച്ചൂ കൂടായിരുന്നോ അവളുടെ കല്യാണം അടുത്തു എനിക്കും കൂടി പോവാമായിരുന്നു....

അതിന് എന്താ മോളെ മോള് ആദി ന്റെ കൂടെ പോകോ

മ്മ് ശെരി ഇങ് താ അമ്മേ ഞാൻ മുറിക എന്നു പറഞ്ഞു സ്വാതി കത്തി വാങ്ങി....

💙💙💙💙💙💙💙💙💙💙💙💙💙

അച്ചു പതിയെ തന്റെ കണ്ണുകൾ തുറക്കാൻ നോക്കി.... ഇല്ലാ കഴിന്നില്ല കണ്ണുകൾക്ക് മീതെ വല്ലാത്ത ഭാരം.... എങ്ങനെകോയാ അവൾ കണ്ണുകൾ വലിച്ചു തുറന്നു...എന്നിട് ചുറ്റും ഒന്ന് നോക്കി ഒരു വല്യ ഒരു മുറി ആയിരിന്നു അത് പല പല സാദനങ്ങൾ അവിടെ ഇവിടെ ഒക്കെ ആയി വലിച്ചു വാരി ഇട്ടിട്ടുണ്ട് പക്ഷെ അവിടെ ഒരു ജനാല പോലും ഇല്ലാ എന്നത് അച്ചുനെ അത്ഭുത പെടുത്തി....വാതിലിന് പുറത്ത് ഒരു നിഴൽ കണ്ടതും അവൾ അവിടേക്കു നോക്കി യാചിച്ചു....

വെ.....വെള്ളം.... എന്നു അച്ചു അവിടേക്കു നോക്കി ചോദിച്ചു

പുറത്ത് നിന്ന് ഗുണ്ട എന്നു തോന്നിക്കുന്ന ഒരാൾ വന്നു അവൾക്കു വെള്ള കുപ്പി നീട്ടി അവൾക് കയ് നീട്ടാൻ തുടങ്ങിയതും കഴിന്നില്ല കയ് കെട്ടി ഇരിക്കുക ആണ് അവൾ നിരാശയോടെ ഗുണ്ട യെ നോക്കിയതും അവൾ നാശം എന്ന് പിറു പിറുത്തു കൊണ്ട് അവളുടെ വലത്തേ കൈയിലെ കെട്ട് അയിച്ചു 

അവൾ ആവേശത്തോടെ വെള്ളം കുടിക്കാൻ തുടങ്ങി... അപ്പോഴാണ് അവിടെക് ഒരാൾ വരുന്നത് അച്ചു കണ്ടു ഗുണ്ട ആയിരിക്കും അത് എന്ന് കരുതി അവൾ വീണ്ടും കയ്യിൽ ഇരുന്ന ബോട്ടിൽ വീണ്ടും ആർത്തിയോടെ അവളുടെ ചുണ്ടിലേക് അമർത്തി....

ബോസ്സ്...... ഇവളെ എന്ത് ചെയ്യണം ഗുണ്ട വന്നവന് നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു...

നിങ്ങൾ പുറത്ത് പോയി നില്ക് അവളെ എന്തു ചെയ്യണം എന്ന് എനിക്ക് അറിയാം....

പരിചയം ഉള്ള ശബ്ദം കേട്ടപ്പോ അച്ചു വെള്ളം കുടി നിർത്തി അയാളെ നോക്കി.... അയാളെ കണ്ട് അച്ചു ഞെട്ടി പണ്ടാരം അടങ്ങി.... 😳

അഖിൽ......... ആയിരുന്നു അത്.... അതോടെ കുടിച്ച വെള്ളം അച്ചുന്റെ തലേ കേറി തരിപ്പ് പോയി അവൾ ചുമക്കാൻ തുടങ്ങി......

കൂൾ ബേബി കൂൾ താൻ പേടിക്കാതെ തലയിൽ കയ്യ് കൊണ്ട് തട്ടുന്ന അച്ചുനെ നോക്കി അഖിൽ പറഞ്ഞു.....

ഡാ നിന്നെ ഞാൻ എന്നു പറഞ്ഞു അച്ചു എണീക്കാൻ നോക്കിയപ്പോ കഴിഞ്ഞില്ല...

റീലാസ്.... എന്നു പറഞ്ഞു അഖിൽ പുറത്തേക് നോക്കി കൊണ്ട് പറഞ്ഞു...

ടാ.. ഇവളെ കയറ് ഒക്കെ കഴിച്ചു വിടാടാ.... എനിക്ക് ഒട്ടും വേദനിപ്പിക്കുന്നത് ഇഷ്ട്ടം അല്ല എന്തായാലും ഇവൾ ചാടി പോവതെന്നും ഇല്ലാലോ.... അഖിൽ പുറത്ത് നിന്ന് അക്ജ്ഞ യോടും പരിഹാസത്തോടെയും പറഞ്ഞു കൊണ്ട് അച്ചുന് നേരെ തിരിഞ്ഞു....

എടി നീ എന്നെ എന്തൊക്കയാടി വിളിച്ചു കൂട്ടിയത്.... പറഞ്ഞ നിനക്ക് ഓർമ്മ ഇല്ലെങ്കിലും കേട്ട എനിക്ക് ഓർമ ഉണ്ടെടി.... പിന്നെ അന്ന് ആ പീറ ചെക്കനെ കൊണ്ട് എന്നെ തല്ലചിലെ എന്നിട്ട് നിനക്ക് അവനോട് മുടിഞ്ഞ പ്രേമമവും... ഹും....ഇന്ന് നിന്റെ അന്ത്യം എന്റെ കയ്യ് കൊണ്ടാടി നോക്കിക്കോ അഹങ്കാരി അഖിൽ കടപല്ല് ഞെരിച്ചു കൊണ്ടു വാക്കുകൾ അച്ചൂന്ന് നേരെ അമ്പു കണക്കെ തൊയിതു വിട്ടു...

ഈ നിരത്തായതന്നും ഞാൻ നിനക്ക് ഇന്നാ പിടിച്ചോ ഫ്രീ ആണന്നു പറഞ്ഞു തന്നത് അല്ലല്ലോ താൻ ചോദിച്ചു വാങ്ങിയത് അല്ലെ.... എടാ നിനക്കു ഒന്നും എന്നെ തൊടാന് ആവില്ല ടാ.... പിന്നെ സിദ്ധു എന്റെ പ്രാണനാട ചെറ്റേ.... അവൻ വരും എന്നെ രക്ഷിക്കാൻ....

അച്ചു പറഞ്ഞു നാക് എടുത്തില്ല... അപ്പോയെക്കും സിദ്ധു അവിടേക്കു വന്നു

അയ്യോ അച്ചു നിനക്ക് എന്താ പറ്റിയത്..... ഹാ... ഹാ... ഹാ.... കരഞ്ഞ മുഖവും ആയി വന്ന സിദ്ധു ന്റെ മുഗം മാറിയത് അച്ചു ശ്രദ്ധിച്ചു.....

സിദ്ധു നേരെ അഖിലിന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു....

നീയെന്താടി വിചാരിച്ചത്... നിന്നോട് എനിക്ക് മുടിഞ്ഞ പ്രേമം ആണെന്നോ... എങ്കിൽ നിനക്ക് തെറ്റി മോളെ.... ഈ നിക്കുന്നവൻ എന്റെ ആരാണ് എന്ന് നിനക്ക് അറിയോ... എന്റെ ഏട്ടൻ... എന്റെ സ്വന്തം രക്തം.... അതെ MLA വിശ്വനാഥന്റെ 2 ആൺ മക്കൾ....

അച്ചുന്റെ ഹൃദയം ചില്ലു പത്രം കണക്കെ തകർന്നു പോയി..... താൻ പ്രാണ നായി സ്നേഹിച്ചവൻ തന്നെ ചതികുക ആയ്രിന്നോ....?💔 തന്റെ ശരീരം ആയ്രിന്നോ അവന്റെ ലക്ഷ്യം...? അവനും താനും നെയ്ത് കൂട്ടിയ സ്വപനം വെറും ചീട്ടു കൊട്ടാരം ആയ്രിന്നോ.....? എല്ലാം കൂടി ഓര്ത്തപ്പോള് അച്ചുന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടാൻ തുടങ്ങി...

ഇല്ലാ താൻ ഇവിടെ കരഞ്ഞാൽ ജീവിതകാലം മുഴുവൻ കരയേണ്ടി വരും... ഇല്ലാ പാടില്ല....തന്റെ കണ്ണീർ അവർക് കൂടുതൽ ധൈര്യം ഏകുകെ ഉള്ളു....ഒരു പെണ്ണിന് ഏറ്റവും ശക്തി വേണ്ടത് ഈ സമയത്തു ആണ് അത് പോലെ ദുർബല ആകുന്നതുo..... പക്ഷെ താൻ ഇവിടെ ചെറുത്തു നിന്നെ പറ്റു..... കണ്ണീർ ഒന്നിനും പരിഹാരം അല്ല അച്ചു...അവൾ തന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കി.... അവൾ മുഖം അവർക്ക് നേരെ തിരിച്ചു...
അവളുടെ ഓരോ മാറ്റങ്ങളും നീരീക്ഷച്ചു കൊണ്ടിരുന്ന അവർ പറഞ്ഞു.....

എന്താ അപ്പൊ തുടങ്ങാകുക അല്ലെ... അഖിൽ അവളെ നോക്കികൊണ്ട് ചോദിച്ചു...

പ.... നീ എന്താടാ വിചാരിച്ചത് എന്നെ കുറിച്ച്.... നീയൊക്കെ വിളിക്കുമ്പോ ഞാൻ വരും എന്നോ..... അതിന് ഈ അശ്വതി രണ്ടാ ജന്മം ജനിക്കണം..... നിനക്ക് ഒന്നും എന്റെ രോമത്തിൽ തൊടാൻ കയ്യില @$%...അച്ചു അവർക്കു നേരെ ചീറി....

എടി ഇത് പോലെ കുറെ എണ്ണത്തിനെ ഞങ്ങൾ കണ്ടതാ ഇതൊക്കെ വെറും ഡയലോഗ് മാത്രമാമ മോളെ.... എന്നു പറഞ്ഞു അഖിൽ അവളുടെ അടുത്തേക് അടുത്തതും അവൾ കാൽ കൊണ്ട് അവന്റെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു..... പ്രതിഷികത്തത് കൊണ്ട് അഖിൽ തെറിച്ചു പോയി.....

ഡി... എന്ന് അലറി കൊണ്ട് സിദ്ധു അവളുടെ അടുക്കിലേക് വന്നതും അവൾ മുഷ്ടി ചുരുട്ടി അവന്റെ മൂക്കിനിട്ട് ഒരു കുത്ത് കൊടുത്തു.....അഹ് എന്ന് പിന്നിലേക് വേച്ചു പോയി..... മുൻപ് കെട്ട് അയിച്ചത് ഭാഗ്യം എന്നു അച്ചു ആശ്വാസത്തോടെ ഓർത്തു..... അപ്പോയെക്കും അഖിൽ എണീറ്റു വീണ്ടും വന്നു അവൾ അവന്റെ മർമം നോക്കി ഒറ്റ ചവിട്ട്... അവന്റെ കണ്ണ് രണ്ടും ബുൾസൈ കണക്കെ പുറത്തേക് വന്നു..... ബോസ്സിന്റെ അക്ജ്ഞ കിട്ടാൻ കാത്തുനിൽകുക ആയിരിന്നു ഗുണ്ടകൾ.... അകത്തെ സൗണ്ട് അവർ കേട്ടു..... വാതിൽ അകത്തു നിന്ന് പൂട്ടിയതിനാൽ അവർക്ക് ഒന്നും ചെയ്യാനും ആയില്ല.....

അഖിൽ വീണ്ടും അച്ചുന്റെ അടുത്തേക് അടുത്തതും അവൾ അവിടെ ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് ഒറ്റ അടി... പമ്പ് തുറന്നു വിട്ടത് പോലെ രക്തം ഒഴുകാൻ തുടങ്ങി.... ഇത് കണ്ട സിദ്ധു വെറുതെ ഇരിക്കോ അവൻ ഡീ എന്ന് അലറി കൊണ്ട് അവൾക്കു നേരെ വന്നതും അവനും കിട്ടി ഒരണ്ണം... അതോടു കൂടി അവരുടെ ബോധം പോയി.... സബാഷ്..... ഈ സമയം മാത്രം മതിയായിരുന്നു അച്ചുന് രക്ഷപെടാൻ.. അവൾ വാതിലിന്റെ ബോൾട്ട് എടുത്തു ഓടാൻ തുടങ്ങിയതും ഗുണ്ടകൾ കുറുകെ ചാടി... അവൾ അവർക്കും വടി കൊണ്ട് കൊടുത്തു രണ്ടണ്ണം... അവൾ ഇറങ്ങി ഓടി....🏃

💔💔💔💔💔💔

അമ്മേ അവളെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ സ്വാതി ടെൻഷൻ അടിച്ചു ലക്ഷ്മിയോട് പറഞ്ഞു....

നീ ഒന്നൂടി ട്രൈ ചെയ്ത് നോക്ക് മോളെ അവർ വെപ്രാള പെട്ടു കൊണ്ട് പറഞ്ഞു.....

ഹാ... ശെരി... എന്നു പറഞ്ഞു അച്ചൂനെ ട്രൈ ചെയ്ത് നോക്കി...

ഹലോ.. മറുപുറത് ഒരു ആൺ സ്വരം...

ഹലോ.. ഇത് അശ്വതിയുടെ ഫോൺ അല്ലെ...

സോറി മാഡം ഞാൻ മാൾ അറഫ യിലെ മേനേജർ ആണ്... പാർക്കിംഗ് നിന്ന് റിങ്ടോൺ കേട്ട് സെകൂരിറ്റി കാരൻ എന്നെ ഏല്പിച്ചത.... ആരെങ്കിലും ഒന്ന് വന്ന് കൊണ്ടു പോവുമെകിൽ...

ആ.... ഞങ്ങൾ വരാം thank you

your welcom മാഡം

ok....

അവൾ ഉള്ളത് ലക്ഷ്മിയോട് പറഞ്ഞു....

അയ്യോ ഇനി എന്ത് ചെയ്യും മോളെ...

നമ്മുക്ക് ആദി ഏട്ടനെ വിളികാം...

ഹാ... അവർ ആദി വിളിക്കാൻ നിന്നപ്പോൾ പരിജയം ഇല്ലാത്ത നമ്പറിൽ നിന്ന് സ്വാതിക് ഒരു കാൾ വന്നു...

ഹലോ....

ഹലോ... ഇതാരാണ്....

ഞാൻ mk ഹോസ്പിറ്റലിൽ നിന്ന് ആണ് നിങ്ങളുടെ ബന്ധു ആണോ അശ്വതി....

അതെ എന്റെ നാത്തൂൻ ആണ്... അവൾക്കു എന്ത് പറ്റി...

ഹേയ് പേടിക്കണ്ട ഒന്നുല്ല നിങ്ങൾ ഒന്ന് ഇവിടെ വരെ വന്നാൽ മതി.....

ok... അവൾ ലക്ഷ്മിയോട് പറഞ്ഞില്ല... അവർ പേടിക്കും എന്നു കരുതി ഒരിടം വരെ പോകുന്നു എന്നു മാത്രം പറഞ്ഞു...

mk ഹോസ്പിറ്റലിൽ... ക്യാഷുവാലിറ്റി ചെന്നപ്പോ സെക്കന്റ്‌ ഫ്ലോറിൽ ആണെന്ന് പറഞ്ഞു...

സ്വാതി അവിടേക്കു പോകുമ്പോൾ ലക്ഷ്മി ഓരോന്ന് ചോദിക്കുന്നുണ്ട് എന്നാൽ അവൾ മറുപടി ഒന്നും നൽകിയില്ല... അവർ നേരെ റൂം 236 ൽ അച്ചു ഡ്രിപ് ഇട്ടു കിടക്കുന്നത് ആണ് കണ്ടത്...

അവർ നേരെ അവളുടെ അടുത്തേക്ക് പോയി.... അയ്യോ മോളെ എന്ത് പറ്റി... എന്നു ചോദിച്ചു ലക്ഷ്മി ചെന്നതും സോറി മാം പേഷ്യന്റ് നന്നായി ഉറങ്ങി കോട്ടെ ഇപ്പൊ ശല്യ പെടുത്തേണ്ട... പിന്നെ ഞാൻ ആണ് വിളിച്ചു പറഞ്ഞത് ഇവൾ തന്നയാണ് നമ്പർ തന്നത് അതിന് ശേഷം ഒന്ന് മയങ്ങിയാതെ ഉള്ളു ഒന്നുല്ല ചെറിയ ഒരു തല കറക്കം ബോഡി വളരെ വീക് ആണ് റസ്റ്റ്‌ വേണം....

ആരാ സിസ്റ്റർ അവളെ ഇവിടെ കൊണ്ടു വന്നത്...

അത് ഒരു ചെറുപ്പക്കാരൻ ആയിരിന്നു... ഇവളെ എന്നെ ഏല്പിച്ചു അയാൾ പോയി...

💛💛💛💛💛💛💛💛💛💛

കണ്ണ് തുറന്നതും മുകളിൽ കറങ്ങുന്ന ഫാനിനെ ആണ് കണ്ടത്...കണ്ടപ്പോ തന്നെ മനസ്സിൽ ആയി ഹോ തലക് നല്ല ഭാരം... അല്ല ഞാൻ എങ്ങനെയാണ് ഇവിടെ എത്തിയത്....

അവിടെന്ന് ഓടി പുറത്ത് എത്തിയതും അവിടെ ആകെ വിജനം ആയിരുന്നു... ഒറ്റ മനുഷ്യകുഞ്ഞ് പോലും ഇല്ലാ കണ്ട ഒരു ഫോറെസ്റ്റ് ഏരിയ ആണെന്നെ തോന്നുള്ളു... എന്തായാലും ഇവിടെന്ന് ഓടി രക്ഷപ്പെടുക തന്നെ എന്നു മനസ്സിൽ ഊട്ടി ഒറപ്പിച് അവൾ നീങ്ങി.... ദിശ ഏതാണ് എന്നു അറിയില്ലെങ്കിലും അവൾ നടന്നു... കുറച്ചു അകലെ റോഡ് കണ്ടതും അവൾ ഓടി അവിടേക്കു മുട്ടായി കണ്ട കുട്ടിയെ പോലെ... ഓടി ഓടി അവൾ ഒരു വിധത്തിൽ അവിടെ എത്തി.... ദൈവ ദൂതനെ പോലെ ഒരു വണ്ടി എത്തി അവൾ കയ്യ് കാട്ടിയതും തളർന്നു വീണതും ഒരുമിച്ചായിരിന്നു.. !പിന്നെ കണ്ണ് തുറക്കുന്നതും ഹോസ്പിറ്റൽ...

സിസ്റ്റർ... സിസ്റ്റർ.... അവൾ വിളിച്ചു...

കുട്ടി എണീറ്റോ... ഞാൻ അമ്മേയെ വിളിക്കാമെ... കുഴപ്പം ഒന്ന്മില്ലല്ലോ

ഇല്ലാ...

മ്മ് സിസ്റ്റർ പുറത്ത് പോയി സ്വാതിയെയും അമ്മേയെയും വിളിച്ചു.... ആദി അപ്പോയെക്കും വന്നു കഴിഞ്ഞിരുന്നു അവനും കയറി....

അയ്യോ എന്റെ മോളെ നിനക്ക് എന്ത് പറ്റി... അവർ ആകുലതയോടെ ചോദിച്ചു...

ഒന്നുല്ല അമ്മേ ഒന്ന് ബോധം പോയതാ അവൾ തമാശ മട്ടിൽ പറഞ്ഞു...

അല്ലേലും നിനക്ക് എല്ലാം തമാശ അല്ലെ കഴിക്കാൻ പറഞ്ഞ കേക്കാതെ മണ്ടിയതല്ലേ പിന്നെ ബോധം പോയില്ലെങ്കിൽ അല്ലെ അത്ഭുതം...

എന്റെ ലക്ഷ്മി കുട്ടി എനിക്ക് ഒന്നുല്ല... എന്നു പറഞ്ഞു അവൾ അവർക്ക് ഒരു ഉമ്മ കൊടുത്തു...

അല്ലേലും ഇത് നിന്റെ പതിനെട്ടാമത്തെ അടവാണല്ലോ...

അതേലോ... ഏട്ടാ വിശക്കുന്നു.... എന്തേലും വാങ്ങിച്ചു താ.. അവൾ വയർ തിരുമി കൊണ്ട് പറഞ്ഞു...

ഹോ...ഈ പിശാചിന് എന്തൊക്കെ പറ്റിയാലും ആകറക് ഒരു കുറവുല... നിന്റെ കെട്ടുന്നവന്റെ വിധി... അവൻ ഒരു ഹോട്ടൽ മിക്കവാറും പണിയേണ്ടി വരും....

ഹോ.. അത് അവൻ അല്ലെ... നീ അല്ലല്ലോ... അതുകൊണ്ടു പൊന്നു മോൻ നല്ല ചൂട് പൊറാട്ടയും ബീഫും കൊണ്ട് വാ വേഗം....

ഓ ശെരി മേടം..... എന്നു പറഞ്ഞു ആദി പോയി...

അങ്ങനെ അന്ന് വൈകുന്നേരം ഡോക്ടറെ സമീപിച്ചു ഡിസ്ചാർജ് വാങ്ങി വീട്ടിലേക് മടങ്ങി....

വന്ന ഉടനെ ബെഡിലേക് വീണു അപ്പോയാകും കാർമേഘം പെയ്യുന്നത് പോലെ കണ്ണീർ ചാലിട്ടു ഒഴുകി... അത് വരെ ചിരിച്ചു നിന്ന മുഖത്തു കണീരിന്റെ ഉപ്പു രസം പടർന്നു....

അല്ലെങ്കിലും എല്ലാം ഒരു തരം അഭിനയം ആണല്ലോ... എല്ലാർക്കും മുന്നിൽ ചിരിച്ചു നിന്നാലും ഒറ്റക്കാവുമ്പോൾ മാത്രം ആണ് അഭിനയം ഇല്ലാതിരിക്കൽ... ഹ്... അല്ലേലും ജീവിതം ഒരു തരം അഭിനയം ആണല്ലോ....

എന്നാലും സിദ്ധു എന്നോട് എന്തിനാ അങ്ങനെ ചെയ്തത്... ഞാൻ ഒരു പാട് സ്നേഹിച്ചത് അല്ലെ.... എന്നിട്ടും അവൻ എന്നോട്.... അപ്പോയെക്കും അവൾ വീണ്ടും പൊട്ടി കരഞ്ഞു.... കുറച്ചു കഴിഞ്ഞു എന്തോ തീരുമാനിച്ചു ഉറപ്പിച്ച മാതിരി അവൾ എഴുനേറ്റു...

ഇല്ലാ... ആ.. നീചനു വേണ്ടി ഇനിയും ഞാൻ കണീർ പാഴാകില്ല.... നമ്മളെ വേണ്ടാത്തവരെ നമ്മുക്ക് ഉം വേണ്ട അത്ര തന്നെ....

അപ്പോഴാണ് അച്ചുന്റെ ഫോണിലേക്കു ആ വീഡിയോ ക്ലിപ്പ് കിട്ടിയത്....

(തുടരും)

✍️Name___Less💕


അരികിൽ 💓part 12

അരികിൽ 💓part 12

4.7
13442

അപ്പോഴാണ് അച്ചുന്റെ ഫോൺ ലേക്ക് ആ വീഡിയോ ക്ലിപ്പ് വന്നത്.. !അവൾ അതെടുത്തു പ്ലേ ചെയ്തു  ഇപ്പോൾ കിട്ടിയ വാർത്ത !.. പന്തളത്തു നിന്ന് അനാശാസത്തിന് യുവാക്കളെ പിടികൂടി... MLA വിശ്വനാഥന്റെ ആൺ മക്കൾ ആണ് പ്രതികൾ... ഇവർ ഒരു പാട് പെണ്കുട്ടികളെ ഇവരുടെ ഇര ആക്കിയിട്ടുണ്ട്... പോലീസ് ന് വിവരം കൊടുത്ത വ്യക്തിയെ പോലീസ് പുറത്ത് വിട്ടിട്ടില്ല... എന്നു പറഞ്ഞു തോട് ആ വീഡിയോ ക്ലിപ്പ് കഴിഞ്ഞു... അപ്പോയെക്കും സ്വാതി അവിടെ എത്തിയിരുന്നു.... എടി നീ നമ്മടെ ഗ്രൂപ്പിൽ ഇട്ട വീഡിയോ കണ്ടോ മ്മ്... അത് സിദ്ധു അല്ലെ... മ്മ്... അഖിൽ അവന്റെ ഏട്ടൻ ആണോ... മ്മ്... നീ എന്താ എല്ലാത്തിനും ഇങ്ങനെ മൂളുന്നത്? ന