മയിൽ പീലി...
****************************
Part -3
"കുട്ടി... എന്റെ ആ ഫോൺ ഒന്ന് എടുത്തു തരുമോ...?? എന്നെ നോക്കി അവനത് പറഞ്ഞു...
ചുറ്റും നോക്കിയപ്പോൾ അവനിരുന്ന കസേരക്കരികിൽ വലിയൊരു ഫോൺ.. മെല്ലെ ചെന്നു അതെടുത്തു അവന്റെ മുന്നിലേക്ക് നീട്ടി.. "ഇതല്ലേ....??
"ആഹ് താങ്ക്സ്.. കുട്ടിയുടെ പേര് പറഞ്ഞില്ല.
എന്താ പേര്...??
പെട്ടെന്ന് ചെറിയമ്മയുടെ മുഖമാണ് ഓർമ വന്നത്, ഫോൺ പെട്ടെന്ന് കൊടുത്തു മറുപടി പറയാതെ വേഗം അകത്തേക്ക് ഓടി.. എന്റെ പെട്ടെന്നുള്ള ഓട്ടത്തിൽ അവനും പേടിച്ചു കാണും.. സാരമില്ല, ഞാൻ കാരണം അതിനെ കൂടെ കേൾപ്പിക്കണ്ടല്ലോ....
"ഇവളെന്താ ഓടിപ്പോയെ...?? ചിലപ്പോൾ അമ്മ ചീത്ത പറയുമെന്ന് പേടിച്ചാകും.. ആഹ്.. എന്തേലും ആകട്ടെ. കുളിച്ചു ഫ്രഷ് ആയോന്ന് ഉറങ്ങണം...
#########@@@@@#@@@@@@@
"ഹാവൂ... ചെറിയമ്മ കണ്ടിട്ടുണ്ടാവല്ലേ.. ദേവി.. ഇന്നിനി വയ്യാ.. ഇനി ആ മാരണം പോണ വരെ കാണാതെ നടക്കാം.. അവനെന്തോ ഒരു കള്ള നോട്ടവുമുണ്ട്..!!
"എടി..നീ അവിടെ എന്തെടുക്കുവാ... ഞങ്ങളൊക്ക ഭക്ഷണം കഴിച്ചു. നീ ആ പയ്യന് കൊറച് ഭക്ഷണം എടുത്ത് കൊണ്ടു കൊടുത്തേ വേഗം...
"ആഹ്.. പിന്നെ അവിടെ ചെന്ന് കൊഞ്ചി കുഴയാൻ നിക്കണ്ട വേഗം ഇങ് എത്തിക്കോണം.. പറഞ്ഞത് കേട്ടല്ലോ.. അവൻ പോകുന്ന വരെ എന്നെ കൊണ്ട് നീ ചട്ടകം എടുപ്പിക്കണ്ട.. ചെറിയമ്മ ആജ്ഞാപന സ്വരത്തിൽ പറഞ്ഞു... "
ഞാൻ ഒന്നും പറയാതെ, ദോശയും ചട്ട്ണിയും പാത്രത്തിലാക്കി, ചായയും ഉണ്ടാക്കി... ഗസ്റ്റ് ഹൌസിൽ നടന്നു.... "എന്ത് നടക്കേണ്ട എന്ന് വിചാരിക്കുന്നു അത് ചെയ്യേണ്ടി വരും"... മെല്ലെ പിറു പിറുത്ത് കൊണ്ട് നടന്നു...
മുന്നിലെത്തി കുറേ വിളിച്ചു കേൾക്കുന്നില്ല, കേറി ചെന്ന് ഉച്ചത്തിൽ വിളിച്ചു നോക്കി.. നഹി രക്ഷ.. !!രണ്ട്‍ കയ്യിലും പാത്രം, ഭാഗ്യത്തിന് വാതിൽ തുറന്നിട്ടിട്ടുണ്ട്.. മെല്ലെ അതിലൂടെ നുഴഞ്ഞു... അകത്തെത്തി. അവിടെ കണ്ട മേശമേൽ വെക്കാം... വരുമ്പോൾ എടുത്ത് കഴിച്ചോട്ടെ...
പെട്ടെന്നാണ്.. അവൻ ഒരു ബാത് ടൗവൽ മാത്രം ഉടുത്തു അവിടേക്ക് വന്നത്.. എന്നെ കണ്ട മാത്രയിൽ അവനാകെ ചമ്മിയ മുഖവുമായി തിരിച്ചു റൂമിലേക്ക് ഓടി കയറി...
"അയ്യേ... എന്ന് പറഞ്ഞു മുഖം പൊത്തികൊണ്ട് ഞാൻ തിരിഞ്ഞു നിന്നു...എനിക്ക് വരാൻ കണ്ട സമയം...
"എടോ... സോറി താൻ വന്നത് ഞാൻ അറിഞ്ഞില്ല.. ബാത്‌റൂമിൽ ആയിരുന്നു.. ഷവർ തുറന്നിട്ടത് കൊണ്ട് സൗണ്ട് കേൾക്കാഞ്ഞേ... സോറി...
മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ജാള്യതയോടെ ഒരു അവിഞ്ഞ ചിരിയും പാസ്സാക്കി നില്കുന്നു.. വലിയ ഫോട്ടോ ഗ്രാഫർ ആണ് പോലും... മര്യാദക് ഒരു വലുപ്പത്തിൽ ഉള്ള മുണ്ട് ഉടുത്താലെന്താ....??
"കുട്ടി..... പെട്ടെന്നുള്ള അവന്റെ വിളിയിൽ ഞാൻ ഞെട്ടി ചിന്തയിൽ നിന്നുണർന്നു... "പിന്നെ ഇതാരോടും പറയല്ലേ..ഞാൻ ആരുമില്ലാത്തത് കൊണ്ട് അങ്ങനെ... വാതിൽ തുറന്നിട്ടതും ഓർമയില്ല...
"മം.... "എന്ന് പറഞ്ഞു ഞാൻ മെല്ലെ ഇല്ലത്തേക്ക് വേഗത്തിൽ നടന്നു.... ഇത് വരെ ഒരാണിനെ ഇങ്ങനെ കണ്ടിട്ടില്ല.. ഷോക്ക് അടിച്ച പോലെ ആയിരുന്നു...
ഓടി റൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ... ന്റെ കൃഷ്ണാ ഇന്ന് ഇനി എന്തേലും നൽകാനുണ്ടോ...?? തൃപ്തിയായി... ഹൗ.... !!ഓർക്കാനേ വയ്യാ...
ഡും ഡും... ഡും.. "തുറക്കെടി...!വാതിൽ..
"അയ്യോ...ചെറിയമ്മ.. ഓടി വാതിലിനടുത്തേക്ക് ചെന്നു...
തുടരും.....