Aksharathalukal

മയിൽ പീലി - Part 4

              മയിൽ‌പീലി....
       **************************
                    Part -4

ഓടിച്ചെന്ന് വാതിൽ കുറ്റിതുറന്നു... കലിപൂണ്ടു നിൽക്കുന്ന ചെറിയമ്മ കൂടെ കുട്ടനും,  മാളുവും... "എന്താടി....? നീ ഉള്ളിൽ പതുങ്ങി നടത്തുന്നെ... അവിടെ പോയി വന്നപ്പോ തന്നെ തമ്പ്രാട്ടി ഉള്ളിൽ കേറിയിട്ടുണ്ടല്ലോ.... !!പറയെടി.. ന്തേലും ഒപ്പിച്ചു പോന്നോ...?? ആകെ കിട്ടിയ കച്ചിത്തുരുമ്പ് ആണത് നീ ആയിട്ട് അതിന് വല്ലതും നടത്തി എന്നറിഞ്ഞാൽ വെച്ചേക്കില്ല നിന്നെ ഞാൻ.... നോക്കിക്കോ... !!
    
    "അതിന്  ഞാൻ......!!

"നീ ഇനി ഒന്നും പറയണ്ട... നിനക്ക് നൂറായിരം വിശദീകരണം പറയാനുണ്ടാകും.. മിഴിച്ചു നിൽക്കാതെ വേഗം പോയി ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ നോക്ക്... "ആഹ്.... പിന്നെ വാസുവേട്ടൻ അടുത്ത ആഴ്ച വരുന്നുണ്ട്. ഇതിനെ പറ്റി വല്ലതും പറഞ്ഞാൽ.. അരിഞ്ഞു നിന്നെ കായലിൽ തള്ളും നോക്കിക്കോ... എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു...

   ഒന്നും പറയാനാവാതെ തല താഴ്ത്തി നിന്നു.. എന്തോ കരച്ചിലൊന്നും വന്നില്ല... ഞാൻ അവിടെ കണ്ടത് പറയാൻ പറ്റുമോ...?? അയ്യോ ഓർക്കാനേ വയ്യാ... !! മിണ്ടാതെ അടുക്കളയിലേക്ക് നടന്നു..

  %%%%%%%%%%%%%%%%%%%%

"ഛെ.... !!നാണക്കേടായി പോയി.. ആ കുട്ടിയുടെ മുന്നിൽ... അയ്യേ.. !!ഓർക്കാൻ വയ്യ. അവളെന്താ വിചാരിച്ചു കാണുക...? അവൾക്ക് എന്തോ ഒരു മൂകത ഭാവം ഉണ്ടല്ലോ എന്തോ പേടിച്ചു നിൽക്കുന്ന പൊലെ...?? ആള് സുന്ദരിയാ... എന്റെ ഇല്ലത്തെ തംബുരാട്ടി പോസിംഗ് നു  പറ്റിയ രൂപം... നോക്കാം... പറ്റുമെങ്കിൽ... !!

    വിശക്കുന്നുണ്ട്... വയറു കത്തി കാളുന്നു. അവളെന്തോ കൊണ്ട് വെച്ചെന്നല്ലേ പറഞ്ഞത്...?? നോക്കട്ടെ... മെല്ലെ മേശക്ക് അരികിലേക്ക് നടന്നു.. പാത്രത്തിന്റെ മൂടി തുറന്നു "ഹൈവ.... ദോശയും, ചട്ണിയും... എത്ര നാളായി കഴിച്ചിട്ട്.. പിന്നെ ഒന്നും നോക്കിയില്ല. കൈ കഴുകി വന്ന് ഒക്കെ കഴിച്ചു...
നല്ല സ്വാദ്... അമ്മയുടെ ഭക്ഷണത്തിന്റെ രുചി പൊലെ ണ്ട്....

         പാത്രവും, കയ്യും കഴുകി ക്യാമറ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.. അപ്പോഴാണ് ഓർമ വന്നത് അമ്മയെ ഇത് വരെ വിളിച്ചിട്ടില്ല. വേഗം ഉള്ളിലേക്ക് നടന്നു ഫോൺ എടുത്ത്.. അമ്മയെ ഡയല് ചെയ്തു. ഫോൺ പെട്ടെന്ന് എടുത്തു..

   എന്റെ വിളിക്ക് കാത്തിരിക്കുന്ന പൊലെ "ഹെലോ.... അമ്മ... ഫോണിന് അടുത്ത് തന്നെ ഇരിക്കാണോ....?? പെട്ടെന്ന് തന്നെ എടുത്തല്ലോ...!!

      "അത്‌ ഞാൻ നമ്മടെ ജ്യോത്സരെ വിളിച്ചു ഇപ്പൊ വെച്ചതേ ഉള്ളൂ.. നിന്റെ ജാതകം ഒന്ന് നോക്കിക്കാൻ... എത്രയും പെട്ടെന്ന് കല്യാണം നടക്കണം അല്ലേൽ പിന്നേ മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടേ ഇനി കല്യാണ യോഗം കാണുന്നുള്ളൂ എന്നാ അങ്ങേരു പറഞ്ഞത്...

      "ഞാൻ നമ്മടെ കുട്ടമാമനോട് പറഞ്ഞിട്ടുണ്ട് നിനക്ക് നല്ല ആലോചന കൊണ്ട് വരാൻ... ഇനിയും വൈകിക്കണ്ട... !!

        "അമ്മേ... എനിക്കിപ്പോ കല്യാണമൊന്നും വേണ്ടാ... കൊറച് കാര്യങ്ങൾ കൂടി റെഡി ആകാനുണ്ട്. അത്‌ കഴിഞ്ഞിട്ട് മതി കല്യാണം.

        "നീയിതെ പറയുകയുള്ളൂ എന്ന് എനിക്കറിയാം.... അച്ഛൻ മരിച്ചതിനു ശേഷം നിന്റെ ഒരു കാര്യത്തിലും ഞാൻ കുറവ് വരുത്തിയിട്ടില്ല. പിന്നെ... ഞാൻ ഇത് വരെ നിന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടോ ഉണ്ണി...?? എന്ന് പറഞ്ഞു അമ്മ കരച്ചിൽ തുടങ്ങി..

       "കാർത്യാനി അമ്മേ... കരയാൻ ഒരു കാരണം ഉണ്ടാക്കി വന്നതാണല്ലേ.. അമ്മ പറഞ്ഞത് എല്ലാം എനിക്കറിയാവുന്നതല്ലേ.... !!ഇപ്പോൾ എന്റെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.. എന്നാലും, ഇപ്പൊ വേണ്ടാ എന്നല്ലേ പറഞ്ഞത്.തീരെ വേണ്ടാ എന്നല്ലല്ലോ....?? ഏകദേശം കാര്യങ്ങൾ ഒക്കെ ഒന്ന് ശെരിയായാൽ ഞാൻ പറയാം... അന്ന് അമ്മ പറയുന്ന കുട്ടിയെ ഞാൻ കെട്ടാം... പോരെ...??

     "ഇനി നിന്റെ ഇഷ്ടം പൊലെ... ഞാൻ ഒന്നും പറയില്ല നിനക്ക് സമയമാകുമ്പോൾ നീ തന്നെ പറഞ്ഞോ.... !!എന്റെ കണ്ണടയും മുമ്പ് നിന്റെ കെട്ട് കഴിഞ്ഞ് ഒരു കുഞ്ഞിക്കാല് കാണാൻ യോഗം ണ്ടാകുമെന്ന് തോന്നുന്നില്ല... അമ്മ പിന്നെയും സെന്റി തുടങ്ങി..

      "അമ്മ ഒരു കാര്യം ചെയ്യ്... കിട്ടുണ്ണി ചേട്ടന്റ കോഴി  കടയിൽ നിന്ന് നല്ല കോഴിക്കാല് വാങ്ങി കറി വെച്ച് കഴിക്ക്.... അപ്പൊ കോഴിക്കാലെങ്കിലും കാണാലോ... അമ്മയുടെ കരച്ചിൽ മാറ്റാനായി ഇടക്ക് ഞാൻ ചളി വെച്ചടിച്ചു..

         "ഉണ്ണി.... നിനക്ക് കുറച്ച് കൂടുന്നുണ്ട്....ട്ടോ..  അല്ല നിനക്ക് ഭക്ഷണം ഒക്കെ കിട്ടുന്നിടം ആണോ...?? എന്നും അമ്പലത്തിൽ പോണം കേട്ടോ.... അച്ഛന് വേണ്ടി പ്രാർത്ഥിക്കണം...

    "  ഭക്ഷണം ഒക്കെ നല്ല സ്വാദ് ഉള്ളത് കിട്ടുന്നുണ്ട്.. അമ്മയുടെ ഭക്ഷണത്തിന്റെ അതെ രുചി... എന്റെ അമ്മക്കുട്ടി...!!അമ്പലത്തിൽ പോവാൻ നമ്മടെ നാടല്ല.. പിന്നെ ഇവിടെ ഞാൻ കുറച്ച് ദിവസത്തെ ഒരു ഫോട്ടോഗ്രഫി ക്ക് വന്നതാ... അത്‌ കഴിഞ്ഞാൽ ഞാൻ നാട്ടിലോട്ട് വരുന്നുണ്ട്.. അച്ഛന് വേണ്ടി എന്നും പ്രാര്ഥിക്കാറുണ്ട്.. എനിക്ക് കുറച്ച് പണിയുണ്ട്.. ഞാൻ പിന്നെ വിളിക്കാവേ...

       "ആഹ്.... ശെരി.. ഞാൻ പറഞ്ഞ കാര്യം ഒന്നുടെ ചിന്തിക്ക്.. ഞാൻ വെക്കുവാ. എന്ന് പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു.

    ഫോൺ വെച്ച ഉടനെ ഞാൻ വാതിലടച്ചു ക്യാമറയുമെടുത് മുറ്റത്തേക്കിറങ്ങി... ഇല്ലത്തിന്റെ പിറക് വശത്തൊരു കുളവും മറ്റുമുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... പോയി നോക്കാം..

             ഇല്ലത്തിന്റെ പിറകുവശത്തേക്ക് എത്തിയതും ശരീരത്തിലേക്ക് എന്തോ ഒരു വെള്ളം വീണ പൊലെ.... മൊത്തം നനഞു കുളിച്ചു.. പിന്നിലേക്കൊന്ന് നോക്കിയപ്പോൾ അവൾ വാ പൊളിച്ചു കൊണ്ട് ഒരു കലവും പിടിച്ചു നില്കുന്നു.....

     എന്താണെന്ന് നോക്കാൻ മേൽ തൊട്ട് മണത്തു നോക്കി... കഞ്ഞി വെള്ളം... അയ്യേ....
ഇവളെ ഞാൻ ഇന്ന്..... !!ദേഷ്യം കൊണ്ട് അവളെ അടുത്തേക്ക് വേഗത്തിൽ ചെന്നതും...

                   തുടരും.....

                       Nbz✍️.


മയിൽ പീലി - Part 5

മയിൽ പീലി - Part 5

4.6
3852

                    മയിൽ‌പീലി            $$$$$$$$$$$$$$$$$                   Part -5 അവൾ അകത്തേക്ക് ഓടാനാഞ്ഞു.... പിന്നാലെ നനഞ്ഞു കുതിർന്ന ഞാൻ അതെല്ലാം മറന്നു കൊണ്ട് ഓടി... "നിക്കെടി അവിടെ എല്ലാം നശിപ്പിച്ചു... മര്യാദക്ക് ഒക്കെ വൃത്തിയാക്കി തന്നിട്ട് പൊക്കോ... അല്ലേൽ നിന്റെ അമ്മയോട് ഞാൻ എല്ലാം പറയും.... നോക്കിക്കോ... "!!             അത്‌ കേട്ടതും പെട്ടന്നവൾ നിന്നു എന്നെ തിരിഞ്ഞു നോക്കി... "അപ്പൊ അമ്മയെ പേടിയുണ്ട് ലെ.... അങ്ങനെ വരട്ടെ.. അതും പറഞ്ഞു അവളെ അടുത്തേക്ക് വേഗത്തിൽ ചെന്നു...     ഞാൻ അടുത്തെത്തിയതും... അവൾ കരയാൻ