Aksharathalukal

❤ലൈഫ് ലൈൻ ❤ part -5

"ഹലോ.. അമൽ?"

"Yes"

"നാ ആരാധ്യ.. കാവ്യാവോട ഫ്രണ്ട്"

"ആഹ് ഓക്കേ"

"അമൽ.. Sorry to inform you..അവള്ക്ക് ഒരു ആക്‌സിഡന്റ്.. കൊഞ്ചം ഹോസ്പിറ്റലിൽ വരേക്കും വരിയാ"

അത്കേട്ട് അവന്റെ നെഞ്ചിലൂടെ ഒരു നീറ്റൽ ഉണ്ടായി.

"എന്ത ഹോസ്പിറ്റലൽ?"

"ഇങ്ക ഓഫീസക്ക് പക്കത്തില city ഹോസ്പിറ്റൽ.. കൊഞ്ചം സീകിരം വരിയാ.. അവ icuല ഇരുക്ക്"

അവനു തലകറങ്ങുന്നത് പോലെ തോന്നി. ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു. ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.


🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂


ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവളുടെ കൂടെ ജോലിചെയ്യുന്ന എല്ലാവരുമുണ്ട്. അവന്റെ ടെൻഷൻ കണ്ട് ആരാധ്യ പറഞ്ഞു.

"Don't be panic.. She is okay"

അവൻ ആകെ വിയർത്തിരുന്നു. അവിടെ ഉള്ള കസേരകളിൽ ഒന്നിൽ അവൻ ഇരുന്നു.
    
  "ഫ്രണ്ടോടാ ബര്ത്ഡേയ്ക്ക് gift വാങ്ക ഷോപ്പുക്ക് പോണേ..അപ്പോതാ അവ പേഴസ്‌ കാറില വിട്ടിട്ട് വന്ത വിഷയം തെരിഞ്ചത്.. So അത് she went back to parking but unfortunately അങ്ക ഒരു car reverse പണ്ണുമ്പോത് accidentally അവ അന്ത കാർക്ക് പിന്നാടി.."

അവൾ അത് പറഞ്ഞുനിർത്തിയപ്പോൾ ഡോക്ടർ പുറത്തേക്ക് റൂമിനു വന്നു. അമൽ എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.

     "Docter how is she? I am her husband "

"Oh.. Are you amal?"
  
      "Yes.. Doctor "

"She is okay..but unconscious ആയിരുക്ക..ബോധയിലെയും അവ ഉൻ പെർതാ സൊല്ലിട്ടിരുന്താ.."

     "Doctor.. I want to see her"

"Yes you may"

   നിറഞ്ഞ കണ്ണുതുടച്ചുകൊണ്ട് അവൻ ആ ഡോറിന്റെ ലോക്കിൽ പിടിച്ചു കുറച്ച്നേരം നിന്നു.

പെട്ടന്ന് അവന്റെ ഫോൺ 
 ചെയ്തു.. ഫോൺ സ്‌ക്രീനിൽ  തെളിഞ്ഞു

"അലീന💔"
 

അകത്തേക്ക് കയറാൻ ഒരുങ്ങിയ അവൻ പയ്യെ പുറത്തേക്കിറങ്ങി. കൈ വിറക്കാൻ തുടങ്ങി..
 
"അവൾ ഇപ്പോ എന്തിന് എന്നെ 🙄"
 
മറ്റൊന്നും ആലോചിക്കാതെ അവൻ call cut ചെയ്‌ത്‌ icuലേക്ക് കയറി..ബെഡിൽ കുടക്കുന്ന അവളെ അവൻ കണ്ണീരോടെ നോക്കി. നെറ്റിയിലെ മുറിവ് കൂടാതെ മുഖത്ത് അവിടവിടെയായി ചോര പാടുകൾ ഉണ്ടായിരുന്നു.ഡോക്ടർ അകത്തേക്ക് വന്നു.
 
"Don't worry.. She is ok.. കൊഞ്ചം blood loss, ലെഗിൽ facture അവളെവ് താ ഇര്ക്ക്..2day അതുക്കുള്ള discharge പണ്ണലാം "
 
"Ok doctor.. Thank you"
 
ഡോക്ടർ അവളെ ഒന്നുകൂടി പരിശോദിച്ച ശേഷം പുറത്തേക്ക് പോയി. അവിടെ നിന്ന നേഴ്സ് പറഞ്ഞു..
 
"Sir.. കാവ്യവെ റൂംക്ക് ഷിഫ്റ്റ്‌ പണ്ണാപോറെ.. ഇവര്ക്ക് Change പണ്ണറുത്തുക്ക്  ഡ്രസ്സ്‌ ഇരുക്ക.."
 
"ഇല്ല.. I will bring"
 
അവൻ പുറത്തേക്കിറങ്ങി.Parking ഏരിയയിൽ ചെന്ന് ബൈക്കിന്റെ key എടുക്കാൻ നോക്കിയപ്പോഴാണ് പോൺ വൈബ്രേറ്റ് ചെയ്തത്.
 
"അലീന 💔 : അമലേ ഞാൻ ചെന്നൈയിൽ ഉണ്ട്.. എനിക്ക് ഒന്നു കാണണം പ്ലീസ്..."
 
അവൻ മെസ്സേജ് നോക്കിയിട്ട് ഫോൺ പോക്കറ്റിൽ ഇട്ടു. ബൈക്ക് എടുത്ത് വീട്ടിലേക്ക് പോകുന്ന വഴി മനസ്സിൽ മുഴുവൻ അലീനയായിരുന്നു.. വീണ്ടും അവളെന്തിനാ വന്നത്? ഇത്ര നാൾ ഇല്ലാതിരുന്ന call.. മെസ്സേജ് ഒക്കെ ന്തിനാ? ആലോചനകൾ അതിരുവിട്ടത് അവൻ അറിഞ്ഞില്ല പെട്ടെന്നാണ് പുറകിലെ ബൈക്ക് ഹോൺ അടിച്ചത്..
 
"യോ.. എങ്ക പാത്ത് വണ്ടി ഓട്ടിരെ നീ.. കണ്ണ് തെരിയാതാ?"
 
കറുത്ത് തടിച്ച് ഒരു ലുങ്കിയും വെള്ള ഷർട്ടും ഇട്ടൊരു തമിഴൻ അവനെ ചീത്ത വിളിച്ചു..അതൊന്നും അവന്റെ ചെവിയിലേക്ക് എത്തിയില്ല.. കാവ്യയെ പോലും അവൻ മറന്നിരുന്നു.വീട്ടിൽ എത്തി അവൻ മുറി തുറന്ന് ഹാളിൽ അണഞ്ഞു പോയ മെഴുകുതിരി കേക്ക് എല്ലാം ഉണ്ടായിരുന്നു. അപ്പോഴാണ് അവന്റെ സ്വബോധം വീണ്ടെടുത്തത്.. കാവ്യ അവളുടെ ആ ചോര പുരണ്ട മുഖം.
അവൻ വാഷ്ബേസിൽ പോയ്‌ മുഖം കഴുകി വന്നു. അലമാരയിൽ ഇരുന്ന അവളുടെ ആവശ്യത്തിനുള്ള ഡ്രസ്സ്‌ എല്ലാം അവനൊരു ബാഗിൽ എടുത്തു.മോറ്റൊന്നും ആലോചിക്കാതെ ആശുപത്രിയിലേക്ക് പോയി. റിസപ്ഷനിൽ ചെന്ന് റൂംനമ്പർ ചോദിച്ചു
3rd ഫ്ലോറിലെ അത്യാവശ്യം സൗകര്യം ഉള്ളൊരു മുറിയിൽ ആയിരുന്നു അവളെ കിടത്തിയിരുന്നത്. അവൻ അങ്ങോട്ട് ചെല്ലുമ്പോൾ അവളുടെ കൂട്ടുകാരിമാർ ഉണ്ടായിരുന്നു കൂടെ അവനെ കണ്ടയുടനെ അവരെല്ലാം എഴുനേറ്റു.
 
"Amal we want to go.. റൊമ്പ ലേറ്റ് ആയിട്ച്ച്.."
"ഓഹ്.. താങ്ക്യൂ ഇവളവ് നേരം എനക്കാക wait പണ്ണിയതുക്ക് "
 
"Its ഒക്കെ.."
 
യാത്ര പറഞ്ഞത് ഇറങ്ങും മുന്നേ അവർ അവളുടെ ബാഗും വാച്ചും താലിയും അവന്റെ കയ്യിൽ കൊടുത്തു.. അവർ പോയി കഴിഞ്ഞ് അവൻ അവിടെയുണ്ടായ കസേരയിൽ ഇരുന്നു. താലി മാലയിലേക്ക് നോക്കി അതിൽ അവന്റെ പേര് കൊത്തിയിട്ടുണ്ടായിരുന്നു.പയ്യെ കസേര നീക്കി അവളുടെ അടുത്തിരുന്നു. ആ കൈവിരലുകൾ കോർത്തു പിടിച്ചു.അവൾ ഒന്ന് ഞരങ്ങി.ആ കൈ ചുണ്ടോടു ചേർത്ത് അവൻ വിളിച്ചു
 
"പോന്നുസേ.."
 
അവന്റെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു. പഴയ കോളേജ് കാലം വീണ്ടും ഓർമ്മ വന്നു.
 
 
"അവളുടെ കൂട്ടുകാരിമാർ പറഞ്ഞു തന്നെ അവളെ പറ്റിയും അവളുടെ ഇഷ്ടത്തെ പറ്റിയും അറിയാമായിരുന്നു..അവളെ വീട്ടിൽ വിളിക്കുന്ന പേരുവരെ അറിഞ്ഞിട്ടും അതൊന്നും ചോദിക്കാതെ നടന്നത് അലീനക്ക് വേണ്ടിയാണ്. അറിയാതെ ആണെങ്കിലും കാവ്യയുടെ കല്യാണആലോചന വന്നപ്പോൾ തന്നെ സമ്മതിച്ചു. പക്ഷേ അതുവരെ അവളെ കണ്ടിട്ടില്ലായിരുന്നു എന്നതാണ് സത്യം..എല്ലാവർക്കും പറഞ്ഞുള്ള അറിവല്ലാതെ ഈ അവതാരത്തെ മനസിലായത് ആ ഡയറി വായിച്ചപ്പോൾ മാത്രമാണ്.."
 
എല്ലാ ഓർമയെയും തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൈയിൽ ഇറുക്കി പിടിച്ചു. കണ്ണുതുറന്ന് അവനെ നോക്കി കിടക്കുകയായിരുന്നു അവൾ. അവളുടെ കൈ അപ്പോഴും അവന്റെ ചുണ്ടോടുചേർത്ത് വച്ചിരുന്നു.
 
"ന്താടി ഉണ്ടക്കണ്ണി നോക്കണേ.."
 
അവൻ ചോദിച്ചു. കണ്ണീരോടെ ഒരു ചിരി മാത്രമായിരുന്നു മറുപടി.അവന്റെ കണ്ണുനിറഞ്ഞു. കൈ ഒന്നുകൂടെ അവൻ ചേർത്ത് പിടിച്ചു. പെട്ടന്ന് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.
 
"അലീന💔 : അമലേ പ്ലീസ്.. എനിക്ക് നീ വേണം.. ഒന്നു കാണ്ടമതി.. പ്ലീസ്.. I want you.. I still love you"
 
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
ബഹുഹ😅🤣😂 ആഹ്ലാദിപ്പിൻ അർമാധിപ്പിൻ 💃🕺ആരെടാ പറഞ്ഞേ പോയെന്ന് തിരുമ്പി വന്തിട്ടെന്നു സൊല്ല് 😎length കൂട്ടണം എന്നുണ്ട് ബട്ട് പെട്ടന്ന് കിട്ടുന്ന ഐഡിയയിൽ എഴുതുന്നതാ അപ്പോ എഴുതില്ലെങ്കി പിന്നെ ഞാൻ മറന്നുപോകും 😁 അപ്പോ സെരിയാന്നാ 🚶🏻‍♀️

❤ലൈഫ് ലൈൻ❤ part 6

❤ലൈഫ് ലൈൻ❤ part 6

5
1114

എല്ലാ ഓർമയെയും തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൈയിൽ ഇറുക്കി പിടിച്ചു. കണ്ണുതുറന്ന് അവനെ നോക്കി കിടക്കുകയായിരുന്നു അവൾ. അവളുടെ കൈ അപ്പോഴും അവന്റെ ചുണ്ടോടുചേർത്ത് വച്ചിരുന്നു. "ന്താടി ഉണ്ടക്കണ്ണി നോക്കണേ.." അവൻ ചോദിച്ചു. കണ്ണീരോടെ ഒരു ചിരി മാത്രമായിരുന്നു മറുപടി.അവന്റെ കണ്ണുനിറഞ്ഞു. കൈ ഒന്നുകൂടെ അവൻ ചേർത്ത് പിടിച്ചു. പെട്ടന്ന് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. "അലീന💔 : അമലേ പ്ലീസ്.. എനിക്ക് നീ വേണം.. ഒന്നു കാണ്ടമതി.. പ്ലീസ്.. I want you.. I still love you" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കുറച്ചു മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം അവൾ തിരികെ വീട്ടിൽ വന്നു..അവനും ലീവ് എടു