Aksharathalukal

❤ലൈഫ് ലൈൻ❤ part 6

എല്ലാ ഓർമയെയും തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൈയിൽ ഇറുക്കി പിടിച്ചു. കണ്ണുതുറന്ന് അവനെ നോക്കി കിടക്കുകയായിരുന്നു അവൾ. അവളുടെ കൈ അപ്പോഴും അവന്റെ ചുണ്ടോടുചേർത്ത് വച്ചിരുന്നു.

"ന്താടി ഉണ്ടക്കണ്ണി നോക്കണേ.."

അവൻ ചോദിച്ചു. കണ്ണീരോടെ ഒരു ചിരി മാത്രമായിരുന്നു മറുപടി.അവന്റെ കണ്ണുനിറഞ്ഞു. കൈ ഒന്നുകൂടെ അവൻ ചേർത്ത് പിടിച്ചു. പെട്ടന്ന് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു.

"അലീന💔 : അമലേ പ്ലീസ്.. എനിക്ക് നീ വേണം.. ഒന്നു കാണ്ടമതി.. പ്ലീസ്.. I want you.. I still love you"


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുറച്ചു മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം അവൾ തിരികെ വീട്ടിൽ വന്നു..അവനും ലീവ് എടുത്ത് വീട്ടിലിരുന്നു അവളെ ഒറ്റയ്ക്ക് വിട്ട് പുറത്ത് പോവാൻ തോന്നിയിരുന്നില്ല എന്നതാണ് സത്യം.. എപ്പോഴും അവളെ ചുറ്റിപ്പറ്റി അവളെ പരിചരിച്ചു അത്രയും നാൾ കൊടുക്കാൻ കഴിയാത്ത സ്നേഹം മുഴുവൻ അവൾക്ക് മാത്രമായ് നൽകി..ഒരു വൈകുന്നേരം അവൻ അടുക്കളയിൽ ചായയിടുന്ന തിരക്കിലായിരുന്നു..

"ഏട്ടാ..."

ബെഡ്‌റൂമിൽ നിന്ന് അവൾ വിളിച്ചു..അവൻ റൂമിലേക്ക് നടന്നു.. ഒരു കൈയിൽ ഫോണും പിടിച്ച് ഇരിക്കുകയാണവൾ..

"ന്തേയ്‌..??"

അവൾ കൈ കൊണ്ട് അടുത്തേക്ക് വരാൻ പറഞ്ഞു. ഫോൺ പൊത്തി പിടിച്ച് അവൾ സ്വകാര്യം പോലെ പറഞ്ഞു..

"അമ്മയാ.. എന്തോ പറയാനുണ്ടെന്ന്.."

അവൻ ഫോൺ വാങ്ങി.

"ഹലോ.. അമ്മേ.."

"ഹും..."

അപ്പുറത്ത് നല്ല കലിപ്പിലാണെന്ന് മനസിലായി..

"ന്തുവാ.. കലിപ്പവാതെ കാര്യം പറ.."

"മോളെ കാണാൻ വരണേണ്ടെന്ന് നീ പറഞ്ഞു അത് ഞങ്ങൾ സഹിച്ചു.. ഈ വീഡിയോ കാൾ വഴി അല്ലാതെ അവളെ കണ്ടിട്ട് എത്ര മാസം ആയെന്ന് അറിയോ..?"

അവൻ ചിരിച്ചു..

"അമ്മേ.. ഇവളുടെ സ്വന്തം അമ്മയ്ക്ക് ഇല്ലല്ലോ ഈ സങ്കടം.. 😂"

"സ്വന്തം അമ്മയെ പോലെയാണോ ഞാൻ.. മോൾ ഒന്ന് വീട്ടിൽ അതികം നാൾ നിന്നു പോലും ഇല്ല.. എനിക്കും ഇല്ലെടാ അമ്മായിമ്മ പോരെടുക്കാൻ ഒരു ആഗ്രഹം.."

"നിങ്ങൾ എന്ത് ദുഷ്ടയാണ് സ്ത്രീയെ 😂അവളെന്റെ ഭാര്യാണ്.."

"അയിന് 😌എനിക്ക് എന്റെ മരുമകളെ കാണണം.. അത്രേം ഞാൻ പറഞ്ഞുള്ളു.."

"അവളുടെ റസ്റ്റ്‌ ഒക്കെ ഒന്ന് കഴിയട്ടമ്മേ.. ഞാൻ കൊണ്ടുവരാം.. മതിയാ..?"

"ഹ്മ്മ്.. സമ്മതിച്ചു.."

"അച്ഛൻ എവിടെ..?"

"അപ്പുറത്തുണ്ട് ടീവി കാണുവാ.. ന്തേയ്‌ ഫോൺ കൊടുക്കണോ..."

"ഇല്ലാ വേണ്ടാ..അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.."

"മ്മ് പറയാം.."

"ശെരിയമ്മേ ഞാൻ വെക്കുവാ കുറച്ചു പണിയുണ്ട്.."

ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞു അവളെ നോക്കിയപ്പോൾ അവിടെയൊന്നും ഇല്ല.. അടുക്കളയിൽ പോയി നോക്കിയപ്പോൾ കിച്ചൻ സ്ലാബിൽ ഇരുന്ന് അവിടെയുള്ള ബിസ്‌ക്കറ് ഇട്ടു വച്ച പാത്രത്തിൽ നിന്ന് മട മട എന്ന് ബിസ്‌ക്കറ് തിന്നുന്ന കാവ്യായെയാണ്..

"മോളുസേ പയ്യെ തിന്ന് ആരും എടുത്തോണ്ട് പോവില്ല.."
അവൻ ചിരിയോടെ പറഞ്ഞു. അവൾ പയ്യെ മുഖം ഉയർത്തി അവനെ നോക്കിയിട്ട് വീണ്ടും കഴിക്കാൻ തുടങ്ങി.അമൽ ചായ രണ്ട് കപ്പിൽ നിറച്ചു ഒരെണ്ണം അവൾക്ക് കൊടുത്തു ചായ കപ്പ് കയ്യിൽ കിട്ടിയ ഉടനെ ബിസ്‌ക്കറ്റ് പാത്രവും കൊണ്ട് അവൾ ഹാളിലേക്ക് നടന്നു പുറകെ അവനും. അവൾ സോഫയിൽ ഇരുന്ന് ടീവിയും ഓൺ ചെയ്ത് ചായ കുടിക്കാൻ തുടങ്ങി..അമൽ ചായ മേശപ്പുറത്ത് വച്ച് ബിസ്‌ക്കറ്റ് പാത്രത്തിൽ കയ്യിടാൻ നോകിയെങ്കിലും അടിയായിരുന്നു ഫലം..ഹരികൃഷ്ണൻസിലെ ഗുപ്തന്റെ ഓർമയിൽ ചൂട്  ചായ ഊതി ഊതി കുടിച്ചിട്ട് അവൻ എഴുന്നേറ്റു.
ഓഫീസിലെ കുറച്ചു ജോലികൾ ബാക്കിയുണ്ടായിരുന്നു. മുറിയിൽ പോയിരുന്ന് ലാപ് ഓൺ ചെയ്ത് ജോലി തുടങ്ങിയപ്പോഴേക്കും ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്തു.ജോലിക്കിടയിൽ ശല്യംആയതിനാൽ അവന് വല്ലാതെ ദേഷ്യം വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ അലീന..

"കാവ്യ ഇപ്പൊ ഒക്കെ അല്ലേ?ഇത്രേം ദിവസം ശല്യം ചെയ്യാതിരുന്നത് അവളെ നോക്കാൻ നീ മാത്രേ ഉള്ളു എന്ന് അറിഞ്ഞിട്ടാ.. കൊല്ലേണ്ടതായിരുന്നു അന്നേ.. പക്ഷേ അവൾ കാണണം നമ്മുടെ കല്യാണം 😏"

മെസ്സേജ് വായിച്ചപ്പോൾ അന്ന് നടന്ന ആക്‌സിഡന്റ്നെ പറ്റി അവന് ഒരു ഏകദേശരൂപം കിട്ടി.. അലീനയാണ് ഇതിന് പിന്നിൽ.ഓരോന്ന് തീരുമ്പോൾ അടുത്ത് വരുവാണല്ലോ ദൈവമേ അവന് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി.

"നീ നിന്റെ കാര്യം നോക്കി അന്ന് പോയതല്ലേ.. എന്നെ വിട്ടേക്ക് പ്ലീസ്.. ഞാനും അവളും എങ്ങനെ എങ്കിലും ജീവിച്ചോട്ടെ.."
അവൻ റിപ്ലൈ കൊടുത്തു.അവന്റെ മെസ്സേജ് കാത്തിരുന്നെന്ന പോലെ പെട്ടന്ന് അവളും മറുപടി അയച്ചു.

"എന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് നടത്തിയ കല്യാണം ആണത്..കോടികൾ ആസ്തിയുള്ള ഒരു അമേരിക്കകാരൻ ആയിട്ടുള്ള കച്ചവടം.. പക്ഷേ ഇപ്പോ ഞാൻ സ്വാതന്ത്ര്യയാണ്.. അയാളുടെ സ്വത്തിന്റെ പാതി എന്റെ കൈയിൽ ഉണ്ട്.. ഇനി എനിക്ക് എന്റെ ജീവിതം.. ആ ജീവിതം ആസ്വദിച്ചു തീർക്കാൻ നീയും കൂടി വേണം..i want you.. അതിന് ആര് തടസ്സം ആയാലും ബാക്കി ഉണ്ടാവില്ല.. നീ പണ്ട് കണ്ട തൊട്ടാവാടി അലീനയല്ല ഞാൻ എന്റെ ബാക്ക്ഗ്രൗണ്ട് നിനക്ക് അറിയില്ല അമൽ.. ഞാൻ വിചാരിച്ചാൽ കാവ്യയെ ഇപ്പോ കൊല്ലാം"

പുച്ഛത്തോടെയുള്ള അവളുടെ വോയിസ്‌ മെസ്സേജ് കേട്ടുകഴിഞ്ഞ് അവന് മനസിലായി എന്തോ വലുത് ഇനി വരാൻ പോവുന്നുണ്ട്.. ഫോൺ മാറ്റി വച്ച് ജോലിയിൽ ശ്രദ്ധിക്കാൻ ഒരുപാട് ശ്രമിച്ചിട്ടും അവന് കഴിഞ്ഞില്ല 
തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന സമയത്താണ് മുടിയിഴകൾക്കിടയിലൂടെ കാവ്യയുടെ വിരലുകൾ ചലിക്കുന്നത് അറിഞ്ഞത്. അവൻ ആ കൈകൾ പിടിച്ചു കവിളിനോട് ചേർത്ത് വച്ചു..

"ന്തായി.. തലവേദനിക്കുന്നോ?"

അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചിട്ട് അവൾ ചോദിച്ചു.

"മ്മ്.." അവൻ മൂളി.

"ഏട്ടാ.. എനിക്ക് ഫ്രൈഡ് റൈസ് വേണം.."അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.

"നിനക്ക് ഓർഡർ ചെയ്തൂടെ കാവ്യേ.. ഞാൻ പിടിച്ചു തിന്നല്ലല്ലോ.."
അവളുടെ കൈ തട്ടിമാറ്റി ലാപ്ടോപ് ഓഫ്‌ ചെയ്ത് വച്ച് അവൻ ബാത്‌റൂമിലേക്ക് കയറി. ടാപ് തുറന്ന് മുഖത്തേക്ക് തണുത്ത വെള്ളം ഒഴിച്ചു.പുറത്ത് വന്നപ്പോൾ അവൾ അവിടെയില്ല.ഹാളിൽ ടിവിയുടെ ശബ്ദം കേൾക്കുന്നുണ്ട്... മനസിൽ ഒരു വികാരവും തോന്നുന്നില്ല അവൻ മുറിക്ക് പുറത്തെ ബാൽക്കണിയിലേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു.(🚭പുകവലി ആരോഗ്യത്തിന് ഹാനികരം🚭)
ഇനി എന്തൊക്കെ നടക്കുമെന്ന് ഒരു ഐഡിയയും ഇല്ല ഇതിലും നല്ലത് അന്നേ ചാവുന്നതായിരുന്നു..
അവൻ മനസിലോർത്തു.അവൻ അരമണിക്കൂറോളം അവിടെ നിന്ന് പുറത്തേക്ക് നോക്കി നിൽകുമ്പോൾ എല്ലാം മറക്കുന്നു.. കണ്ണടച്ച് അവനെ തഴുകിയ കാറ്റിനെ ആസ്വദിച്ചു.. പെട്ടന്ന് കാളിങ് ബെൽ അടിച്ചു..

"ഓ സമാധാനം തരൂല ആരും.. "

അവൻ പിറുപിറുത്തു.

"അമലേ.. കഴിക്കാൻ വാ.."
കാവ്യ അവനെ വന്നു വിളിച്ചിട്ട് പോയി.

"അല്ലെങ്കിലും അവളോടുള്ള ദേഷ്യം എന്തിനാ ഭക്ഷണത്തോട് കാണിക്കണേ.."
എന്ന് പറഞ്ഞുകൊണ്ട് അവൻ ഹാളിലേക്ക് നടന്നു.ഡയനിംഗ് ടേബിളിൽ ഒരു പത്രത്തിൽ അവനു വേണ്ടി ഫ്രൈഡ് റൈസ് എടുത്തു വച്ചിരിക്കുന്നു. കാവ്യ അവനെ ശ്രദ്ധിക്കാതെ കഴിക്കുകയാണ്..കഴിക്കുന്നതിന് ഇടക്ക് അവളെ പലപ്പോഴും നോക്കിയെങ്കിലും അവൻ മുന്നിലുണ്ടെന്ന് പോലും ഓർക്കാതെ അവൾ പ്ലേറ്റിൽ നോക്കി ഇരുന്ന് കഴിക്കുകയാണ്..ഭക്ഷണം കഴിക്കുമ്പോൾ പോലും കലപില സംസാരിക്കുന്ന പെണ്ണ് ഇന്ന് നല്ല കുട്ടിയായി ഇരുന്ന് കഴിക്കുന്നു.. അവന് ചിരിയും സങ്കടവും വന്നു.. അലീനയയോട് ഉള്ള ദേഷ്യമാണ് പാവം കാവ്യയോട് കാണിച്ചത്. ഒന്ന് അവളെ സ്നേഹിച്ചു തുടങ്ങിയിട്ടേയുള്ളൂ അതിന് ഇടയ്ക്ക് ഓരോന്ന്..
പെട്ടന്ന് കഴിപ്പ് കഴിഞ്ഞു പ്ലേറ്റും എടുത്ത് അവൾ എഴുന്നേറ്റു പോയി.. അവൻ കഴിച്ചു വരുമ്പോഴേക്കും കാവ്യ ഉറങ്ങാൻ കിടന്നിരുന്നു.. മുറിയിലെ മഞ്ഞ നിറത്തിലുള്ള ബൾബ് ഓൺ ആക്കിയിട്ടിരുന്നു.. അപ്പുറത്തേക്ക് തിരിഞ്ഞു കിടക്കുകയാണ് അവൾ.. അവൻ വാതിൽ അടച്ചിട്ട് അവളുടെ അടുത്ത് വന്ന് അവളെയും നോക്കി കിടന്നു.. കുറേ നേരം ആയിട്ടും ലൈറ്റ് ഓഫ്‌ ചെയ്തത്തത് കണ്ട് അവൾ പയ്യെ വേണോ വേണ്ടേ എന്ന് ആലോചിച് തിരഞ്ഞു.. നേരെ തിരിഞ്ഞു വന്നത് തൊട്ടുപിറകിൽ അവളെയും നോക്കി കിടക്കുന്ന അവന്റെ മുഖത്തേക്ക് ആണ്.. അവൾ ഞെട്ടി

"ന്തുവാ മനുഷ്യാ പേടിപ്പിച്ചു കളഞ്ഞല്ലോ.."അവൾ ഞെഞ്ചിൽ കൈ വച്ച് പറഞ്ഞു

"ഹീ.."അവൻ ചിരിച്ചു

"ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യോ.. എനിക്ക് ഉറങ്ങണം.."അവൾ ദേഷ്യം അഭിനയിച്ചു.

"ഇല്ലാ.."അവനും വിട്ടുകൊടുത്തില്ല

"ലൈറ്റ് ഓഫ്‌ ചെയുന്നോ അതോ ഞാൻ എഴുന്നേറ്റ് പോണോ.."അവൾ കട്ടിലിൽ നിന്ന് പയ്യെ എഴുന്നേറ്റു

പറഞ്ഞു കഴിയും മുന്നേ അവന്റെ കൈ സ്വിച്ച് ബോർഡിൽ എത്തി. ലൈറ്റ് ഓഫ്‌ ആയി.. അവൾ വീണ്ടും മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. ജനലിലെ കർട്ടന് ഇടയിലൂടെ പയ്യെ നിലാവെളിച്ചം ഉള്ളിലേക്ക് വന്നു. മുറിയിൽ ഫാനിന്റെ ശബ്ദം മാത്രം കേൾക്കാം.. അവൻ പയ്യെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.കൈ അവളുടെ വയറിലൂടെ ചുറ്റിപിടിച്ചു.. താടി കഴുത്തിലേക്ക് ചേർത്തു..

"ന്തുവാ ചൂടെടുക്കുന്നു.. നീങ്ങി കിടക്ക്.."
അവനെ തള്ളി നീക്കി..പക്ഷേ വീണ്ടും ഉടുമ്പ് പിടിച്ചപോലെ അവൻ അവളെ കെട്ടിപിടിച്ചു.

"പറഞ്ഞാ മനസിലാവില്ലേ.. നീങ്ങി കിടക്ക്.."
ഈ പ്രാവശ്യം അവളുടെ ശബ്ദം ഉയർന്നു. അമൽ കൈയ് എടുത്തു മാറ്റി കട്ടിലിന്റെ അറ്റത്തേക്ക് നീങ്ങി കിടന്നു. കുറച്ചു മിനിറ്റ് അവിടം ആകെ നിശബ്ദ പരന്നു..പുറത്ത് മഴപെയ്യാൻ തുടങ്ങി.. മിന്നൽ വെളിച്ചത്തിൽ ഭയത്തോടെ കിടക്കുന്ന കാവ്യയുടെ മുഖം അവന് കാണാം.അവൾ പയ്യെ അവന് നേരെ തിരിഞ്ഞു. അവൻ അപ്പോഴും അവളെ നോക്കി കിടക്കുകയാണ്.

"ന്തേയ്‌ മാഡം.. ഉറങ്ങില്ലേ.."
അവൻ പുരികം ഉയർത്തി

"ഹിഹി.. മിന്നൽ.."അവൾ ഭയത്തോടെ ചിരിച്ചു.

"അയിന്.. മിന്നൽ അല്ലേ.. അത് വരും പോവും.. നിന്നെ ഒന്നും ചെയൂല.."

"പേടിയാ.."
അവൾ നിഷ്കളങ്കതയുടെ നിറകുടമായി

"അതിന് ഞാൻ ന്താ വേണ്ടേ.. ജീവിതകാലം മുഴുവൻ നീ മിന്നൽ പേടിച്ചു ഇങ്ങനെ നടക്കോ.. കുഞ്ഞു വാവായല്ല ഒരു വാവ ഉണ്ടാവാൻ ഉള്ള പ്രായം ഉണ്ട്.. അതിന് ഇടക്കാ അവളുടെ ഒരു മിന്നലും മിന്നാമിന്നിയും.."
ഓസ്കാർ അഭിനയം കാണിച്ച് അവൻ തിരിഞ്ഞു കിടന്നു..

കുറച്ചു കഴിഞ്ഞ് വയറിലൂടെ ഒരു കൈ ഇറുക്കി പുണരുന്നത് അവനറിഞ്ഞു..

"അമലേ.. നോക്ക് മിണ്ടൂലെ.."
കാതിൽ സ്വകാര്യം പോലെ അവൾ പറഞ്ഞു.

"ഇല്ല.."
ഇടിവെട്ട് പോലെ അവൻറെ ശബ്ദം

"ആഹാ.. നീ തീർന്നെടാ തീർന്ന്.."

കാവ്യ അവനെ ഇറുക്കി കെട്ടിപിടിച്ചു.. അവളുടെ ശ്വാസം ചെവിയിൽ മുഴങ്ങി കേൾക്കാം..

"അമ്മേ.."
അവൻ അലറി പോയി.. കുഞ്ഞു ചിരിയോടെ അവന്റെ വാ പൊത്തിപിടിച്ച് ചെവിയിൽ ഒന്നുകൂടി അമർത്തി കടിച്ചു. അവന്റെ കണ്ണിൽ കൂടി ഡയമണ്ട് ഈച്ച വരെ പറന്ന് പോയി. ചുവന്നു തിടുത്ത ചെവി തടിവി അവളെ തള്ളി മാറ്റി അവൻ എഴുനേറ്റിരുന്നു..

"കുട്ടിപിശാശേ.. ന്റെ ചെവി പറിച്ചെടുത്തല്ലോ നീ.."

"ആര് പറഞ്ഞു.. അത് അവിടെ തന്നെ ഇണ്ട്.. നല്ല ചാമ്പക്ക പോലെ ചുവന്നു തുടുത്ത്.."
അവൾ ചുണ്ട് കടിച്ചു.

"ആഹാ ന്നാലേ ഒരു ചൂത്രം പറയട്ടെ നീ ഇങ്ങ് വാ.."
അവൻ കള്ള ചിരിയോടെ അവളെ നോക്കി.

"ഇല്ലാ.. നീ എന്നേ അടിക്കും.."

"ഇല്ലടാ പൊന്നാ നിന്നെ ഞാൻ അടിക്കോ.. ഇങ്ങ് വാ നീ.."
അവൻ ഇട്ട ടീഷർട്ടിന്റെ കൈയ് തെറുത്ത് കയറ്റി..

"ണോ.. ഞാൻ വരൂല.. "
കാവ്യ കട്ടിലിന്റെ തലയ്ക്കലേക്ക് നീങ്ങി.

"ആഹാ.. ഇപ്പോ ശെരിയാക്കി തരാം.."അവളുടെ കാലിൽ പിടിച്ചു വലിച്ച് അവന്റെ അടുത്തേക്ക് നീക്കി കിടത്തി. പെട്ടെന്ന് ഉള്ള അവന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടി പോയി.. മുറിയിലെ അരണ്ട വെളിച്ചത്തിലും കാവ്യയുടെ ഉയർന്നു താഴുന്ന ശ്വാസ ഗതി അവന് അറിയാൻ പറ്റുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ തിങ്ങുന്നത്  അവന് കാണാമായിരുന്നു..അവൻ പയ്യെ അവളുടെ മേലേക്ക് ചാഞ്ഞു.. ചൂടുള്ള അവന്റെ ശ്വാസം കവിളിൽ തട്ടിയപ്പോഴാണ് അവൻ അടുത്തുണ്ടെന്ന് അവളരിഞ്ഞത്.. തലയിണയിൽ ചാഞ്ഞു കിടന്ന് അവന്റെ മുടിയിലൂടെ അവളുടെ കൈകൾ പരതി നടന്നു അനുവാദം ചോദിക്കാനെന്ന പോലെ അവൻ ഒന്ന് മൂളി..

"മ്മ്?"

"ന്താ.."അവളുടെ ശബ്ദം ഇടറി

"മ്മ് ന്ന്? കേട്ടൂടെ "

അവൾ പുഞ്ചിരിയോടെ അവന്റെ കണ്ണിലേക്കു നോക്കി അവൻ അവളുടെ കീഴ്ച്ചുണ്ട് പയ്യെ കടിച്ചു.. ആദ്യ ചുംബനത്തിൽ മയങ്ങിയിരുന്ന അവളെ ഇറുക്കി പുണർന്നു.. അവരൊന്നിച് അവരുടെ ലോകത്തിലേക്ക് പറന്നിറങ്ങി.. പുറത്ത് മഴ ഭൂമിയെ പുല്കുന്ന നിമിഷം അവൻ അവളെയും അവൾ അവനെയും അറിഞ്ഞു......
ഇടയ്ക്കെപ്പോഴോ തളർന്നുറങ്ങിയ അവളെ നോക്കി കിടക്കുകയാണവൻ മിന്നലിന്റെ വെളിച്ചത്തിൽ ആ കുഞ്ഞു ചുണ്ടിലെ മുറിവ് അവന് കാണാം..ഫാനിന്റെ കാറ്റിൽ പറക്കുന്ന മുടിയിഴകൾ ഒതുക്കി വച്ചു കൊടുത്ത് അവൻ ആ കവിളിൽ വിരലോടിച്ചു കൊണ്ടിരുന്നു.. പെട്ടെന്ന് കട്ടിലിന്റെ ഹെഡ്ബോർഡിൽ ഇരുന്ന അവന്റെ ഫോൺ ശബ്ദിച്ചു.കൈയ്എത്തിച്ചു ഫോൺ എടുത്തു നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ അലീന 

"അവൾ കൂടെ ഉള്ള ഓരോ നിമിഷം നീ നന്നായി ആസ്വദിക്ക്.. ഇനി കുറച്ചു നാൾ കൂടുയുള്ളു എല്ലാം.."

മെസ്സേജ് കണ്ട് അവന്റെ ഹൃദയം വല്ലതെ മിടിക്കാൻ തുടങ്ങി.. ഇനിയെന്ത് ⁉️

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
റിവ്യൂ റേറ്റിംഗ് മറക്കണ്ട 🙂തിരക്കിൽ ആണ് അതോണ്ടാ ലേറ്റ് ആയെ 😁