Aksharathalukal

കിനാതീരം 2

    കിനാതീരം
***************
  part -2

"പെട്ടെന്നാണ് അത്‌ സംഭവിച്ചത്........
എന്റെ ബുള്ളെറ്റിനു മുന്നിലേക്ക് ഒരുത്തി ചാടി വീണത്... . അവളെ വരവ് കണ്ടതും ഞാൻ വണ്ടി ഒന്ന് തിരിച്ചതാ....
ആ തിരച്ചിലിൽ പോയി അടുത്തുള്ള ഒരു മരത്തിലിടിച്ചു. "അല്ലാഹ് റബ്ബി ഞാൻ വണ്ടി വരുന്നത് കണ്ടില്ലായിരുന്നു സോറി ..
  "ആരെ കെട്ടിക്കനാടി ഇത്രക്ക് തിരക്കിട്ട് ഓടുന്നെ?? അന്റെ മുഖത്തു കണ്ണില്ലേ പിന്നെ എങ്ങനെ കാണാതിരിക്യാ 🤬...
"അത്‌ പിന്നെ ഞാൻ..., പറഞ്ഞില്ലേ കാക്കു.

"ആരെടി നിന്റെ കാക്കു?? മര്യാദക്ക് എന്റെ വണ്ടിടെ ഹെഡ് ലൈറ്റ് പൊട്ടിച്ചതിനു 1000തന്നിട്ട് പൊക്കോ ... രാവിലെ തന്നെ ആരെയാ ഞാൻ കണികണ്ടത് കണ്ണാടിയിൽ നോക്കി എണീറ്റത് കൊണ്ടാകും കണ്ടക ശെനി കൊണ്ടേ പോകു എന്നല്ലേ...

"പടച്ചോനെ നദു...  അവൾ കാത്തു നില്കാവും ഡീ എന്റെ പെങ്ങളവിടെ കാത്ത് നിക്കാണ് നീ മാഞ്ഞാലം  കൊഞ്ചാതെ കാശെട് മൊത്തം മൂടി കെട്ടി കണ്ണും കാണാതെ വന്നു, അതും എന്റെ നെഞ്ചത്തേക്ക്
"എന്റടുത്തു കാശില്ല അവൾ പതിയെ പറഞ്ഞു, പൊന്നുപോലെ കൊണ്ട് നടക്കുന്ന എന്റെ ബുള്ളുവിനെ ആണവൾ.. ഈ പരുവമാക്കിയത്, അവൾ ആണെങ്കിൽ മുഖത്തേക്ക് ഒരു ഷാൾ വെച്ച് ചുറ്റിയത് കൊണ്ട് കണ്ണ് മാത്രമേ കാണു... പെണ്ണായത് കൊണ്ട് രക്ഷപെട്ടു അല്ലേൽ അടി നടന്നേനെ..
   
     "മൊഹബ്ബത് ബർസ ദേന തു... മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി, എടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ നദു കാളിങ്..  "ഹെലോ മോളെ ഞാൻ ഒരു 10mnt അതിനുള്ളിൽ എത്തും നിന്റെ പരിപാടിസ് ഒക്കെ കഴിഞ്ഞോ??കാക്കു ചെറിയൊരു ട്രാഫിക് ബ്ലോക്ക്‌ കുടുങ്ങി.. നീ ഒന്ന് വെയിറ്റ് ചെയ്യ്‌ ട്ടോ..
"മം, ഒക്കെ.. നീ വരുമെന്ന് പറഞ്ഞിട്ട അല്ലേൽ ഞാൻ ഫ്രണ്ട്സിന്റെ കൂടെ വന്നോളമായിരുന്നു .."പിണങ്ങല്ലേ ഞാൻ ഇപ്പൊ എത്താട്ടോ."..

"ഒക്കെ, പിന്നെ...   എന്റെ ഒരു ഫ്രണ്ട്...
ഞാൻ അവൾ പറയുന്നത് കാത്തു നില്കാതെ കട്ടാക്കി. എത്രയും പെട്ടെന്ന് അവിടെ എത്തണം, "ആരാ ... അവളുടെ ചോദ്യം കേട്ടതും എന്റെ ഉള്ളിലെ കലിപ്പ് കൂടി
"അറിഞ്ഞിട്ട് ന്തു വേണം ..
ഓഹ്. !! ന്തൊരു കലിപ്പാണ് ഇതിനെ സഹിക്കാൻ പാടു പെടും.. . "അതിനു നിന്നോട് ആരേലും പറഞ്ഞോ സഹിക്കാൻ, വാജകമടിക്കാതെ എന്റെ കാശ് വേഗം താ...
   "എന്റടുത്തു കാശില്ല എന്ന് എത്ര പ്രാവശ്യം തന്നോട് പറഞ്ഞു.. എന്റെ താമസിക്കുന്നത് ഇവിടെ അടുത്താണ്, ബുദ്ധിമുട്ട് ഇല്ലെങ്കിൽ അവിടെ പോയി എടുത്തു തരാം..
"എനിക്ക് എന്റെ കാശ് കിട്ടിയാൽ മതി, അല്ല നിന്റെ വീട് എവിടെയാ??   
            
"ഞാനോ? ഞാൻ ഇവിടുന്ന് 3സ്റ്റോപ്പ്‌ കഴിഞ്ഞാൽ  താമസിക്കുന്ന സ്ഥലം എത്തും..  മഹാരാജയിലേക്ക് ആണ്.

"ഞാനും മഹാരാജയിലേക് ആണ്,.. "ആഹാ എന്നിട്ടാണോ ഞാനും വരാം എന്നിട്ട് നിങ്ങടെ പൈസയും തരാം... എന്താ പോരെ? എന്റെ മറുപടി കേട്ടതും അവൾ വേഗം അടുത്തേക്ക് വന്നു,
"അയ്യടാ മനമേ നിന്നെ എന്റെ ബുള്ളറ്റിൽ ഇരുത്തി കൊണ്ടുപോകാൻ നീയാരാ എന്റെ കെട്യോളോ?? മര്യാദക് വേറെ വണ്ടി വിളിച്ചു വന്നു പൈസ എടുത്തു താ..

"എന്റെ കയ്യിൽ വണ്ടിക്കൂലി പോലുമില്ല ഉണ്ടെങ്കിൽ നിങ്ങടെ പൈസ തരില്ലേ.. ഏത് നേരത്താണാവോ എനിക്ക് ഓടാൻ തോന്നിയെ... "ന്തേലും പറഞ്ഞോ.. ഏയ് ഒന്നുമില്ല,
"എന്തായാലും പൈസ കിട്ടണമെങ്കിൽ ഇവളെയും കൊണ്ട് പോയെ പറ്റു.. ഹ്മ്മ് കേറിക്കോ എന്റെ ശരീരത്തിൽ തൊട്ടുള്ള ഇരുത്തം വേണ്ടാട്ടോ,
"പടച്ചോനെ.. !!ഇങ്ങനെയും ഉണ്ടാകോ ആള്ക്കാര്...
      "ചെലക്കാതെ കേറാൻ നോക്ക്‌.., മം, അവൾ ഒന്നും മിണ്ടാതെ സ്റ്റാർട്ട്‌ ചെയ്ത എന്റെ വണ്ടിക്ക് പിറകിൽ കേറി.. നദുവും, ഉമ്മച്ചിയും അല്ലാതെ ആരെയും ഞാൻ പിന്നിലിരുത്തി പോകാറില്ല.... ഇഷ്ടവുമില്ല, ഇതിപ്പോ !!കൊണ്ടോവാതെ പറ്റില്ലല്ലോ,..

എന്തോ എന്റെ വാക്ക് കേട്ടിട്ടാവണം അവളൊന്നും മിണ്ടാതെ പിന്നിലുള്ള കമ്പിയിൽ പിടിച്ചിരുന്നു,.. നദുവിന്റെ ഫോൺ വന്നു കൊണ്ടിരിന്നു, എടുത്തില്ല, വണ്ടി സ്പീഡ് കൂട്ടിയതും ഒരു ഹംപ് കണ്ടില്ല പെട്ടെന്ന് എന്നോണം അവൾ എന്റെ പുറത്തേക്ക് ചാഞ്ഞിടിച്ചു ...
എന്താപ്പോ സംഭവിച്ചേ .. അവളുടെ സ്പർശം ഏറ്റതും ഉള്ളിൽ എവിടെയോ...
    "ഛേ... നീങ്ങി ഇരിക്കെടി🤬 തൊട്ടുരുമ്മി പോകാൻ നീ വേറെ വണ്ടി വിളിച്ചു പൊക്കോ..
"ഡോ മിസ്റ്റർ നിങ്ങൾ മാന്യമായി സംസാരിക്കണം, കൊറേ നേരമായി ഞാൻ ക്ഷമിച്ചു നിക്കുന്നു
"മഹാരാജ എത്താനായി കുമാരിയുടെ കൊട്ടാരം എവിടെയാണാവോ..
" ഇവിടുന്ന് ലെഫ്റ്റ് പോയാൽ ഒരു ഹോസ്റ്റൽ ഉണ്ട് അവിടെ നിർത്തിയാൽ മതി,.. ഞാൻ വേഗം പോയി എടുത്തു തരാം.. ഒക്കെ
     അവൾ പറഞ്ഞിടത്ത് നിർത്തി. നദുവിനെ കൂട്ടി വരാം അപ്പോഴേക്ക് റെഡിയാക്കാം,വേഗം ഫോൺ എടുത്തു നദുവിനെ വിളിച്ചു, അവളെ ഒരു ലോഡ് മിസ്സ്‌ കാൾ ഉണ്ട്, പോരാത്തതിന് ഉമ്മച്ചിയുടെ വകയും, അവർക്കറിയില്ലല്ലോ ഇതു പോലൊരു മാരണം വന്നു പെട്ടതാണ് എന്ന്..

"മോളെ കാക്കു ഇവിടുണ്ട് നിന്റെ ഹോസ്റ്റലിനു മുന്നിൽ നീ എവിടെ??
"ഞാൻ ഇപ്പൊ അവിടേക്ക് വരാം കാക്കു അവിടെ തന്നെ നിന്നോ.. അവിടെ നിന്ന്  നേരെ കാണുന്ന ആ കോഫി ഷോപ്പ് ഇല്ലേ അതിലുണ്ട്  ഞങ്ങൾ, ഇപ്പൊ വരാട്ടോ...

"ഓഹ്... ഇനി പൈസ എടുക്കാൻ പോയവൾ മുങ്ങിയോ ആവോ... ഫോൺ നോക്കിയപ്പോ ടൈം 1.45 ☹️എന്റെ നല്ലൊരു ഒറക്കം നശിപ്പിച്ചതും പോരാഞ്ഞിട്ട് ഈ വയ്യാവേലി എന്റെ തലയിലും...

വരുന്നുണ്ട് നദു.. ചതിച്ചോ മറ്റേ പിശാശ് അപ്പുറത്ത് നിന്ന് നടന്നു വരുന്നുണ്ടല്ലോ ഇനി അവളെ കണ്ടാൽ" ഏയ് " ഇല്ല മേം അത്തരക്കാരൻ നഹി ഹു എന്ന് നദുവിന് അറിയാലോ പക്ഷെ ട്രാഫിക് ബ്ലോക്ക് പെട്ടതാണെന്ന് പറഞ്ഞിട്ട് അവള് വന്നാൽ ആകെ പൊളിയുമല്ലോ..

"ഒരെത്തും പിടിയും കിട്ടുന്നില്ല, രണ്ടാളും രണ്ട്‍ ഭാഗത്ത്‌ നിന്നും നടന്ന് എന്റെ അടുത്ത് എത്താനായിട്ടുണ്ട്.... എന്റെ ഹൃദയമിടിപ്പ് കൂടി വരാൻ തുടങ്ങി..

     തുടരും....
                  Nbz✍️


കിനാതീരം -3

കിനാതീരം -3

5
1585

കിനാതീരം   ************ Part -3 "രണ്ടാളും രണ്ട്‍ ഭാഗത്ത്‌ നിന്നും നടന്ന് എന്റെ അടുത്ത് എത്താനായിട്ടുണ്ട്.... എന്റെ ഹൃദയ മിടിപ്പ് കൂടി വരാൻ തുടങ്ങി... PT ഉഷ ഓടിയാൽ പോലും ഇത്രക്ക് സൗണ്ടിൽ മിടിക്കില്ല  "എന്റെ ഹൃദയമേ ഒന്നടങ്.. ഈ മൂദേവി ഒക്കെ കുളമാക്കുമോ??,    അവർ അടുത്തെത്തി കഴിഞ്ഞു... ഇനി എല്ലാം വരുന്ന പോലെ കാണാം ... "ഡാ ഖൽബെ നീ ഇത്ര പെട്ടെന്ന് വന്നോ??  ങേ!!നദു ഇതാരോടാ .. "ആടി ഞാൻ ഇങ് പോന്നു അവിടെ നിന്നാൽ എനിക്ക് പ്രാന്തെടുക്കും... കാണാൻ വന്നവനെ വന്ന വഴിയേ ഓടിച്ചു,.. 🤣അല്ല നദുവിനുള്ള മറുപടി കൊടുത്തത് ഈ കുട്ടിപിശാശ് ആണല്ലോ?... ഇനി വല്ല ബന്ധവും ഇവര് തമ്മിലുണ്ടോ... ഏയ്... കൂൾ