സൂര്യന്റെ ചെങ്കതിർ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിരിക്കുന്നു.
വറ്റിവരണ്ട നദിയുടെ മണൽത്തിട്ടയിൽ കിടക്കുകയായിരുന്ന മാധവമേനോൻ, ആ പഞ്ചാര മണൽത്തരികളുടെ ചെറുചൂടിൽ ആകാശത്തിലേക്ക് കണ്ണു പായിച്ചു.
ചെങ്കതിർ ഭൂമിയെ സൗന്ദര്യവതിയാ ക്കിയിരിക്കുന്നു.
മാധവമേനോൻ മണൽത്തിട്ടയിൽ നിന്ന് എഴുന്നേറ്റിരുന്നു.
കുറച്ചു മാറി കുറെ കുട്ടികൾ മണലിൽ കളിക്കുന്നുണ്ടായിരുന്നു.
നീർച്ചാൽ ഒഴുകിയ നദി ഇന്ന് ഭൂമിയുടെ ചൂട് ഏറ്റുവാങ്ങുകയാണ്.
ശരിക്കും ജീവിതവും ഇതുപോലെ തന്നെയാണ്.....
സുഖവും,സന്തോഷവും മാത്രം നിറയുമ്പോൾ ഇതൊരു സ്വർഗ്ഗം ആണെന്ന് തോന്നി പോകും. എന്നാൽ ഇടയ്ക്ക് ഒന്ന് കാലിടറി യാൽ.......
അതാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതും.....
മാധവമേനോൻ താൻ ധരിച്ചിരിക്കുന്ന കാഷായ വസ്ത്രത്തിലേക്ക് നോക്കി. ഇത് തന്റെ ശരീരത്തിൽ കയറിി കൂടിയിട്ട് പത്തുവർഷത്തോളം ആകുന്നു.
ഒരു ദേശാടന പക്ഷിയെ പോലെ അലയാൻ തുടങ്ങിയ പത്തുവർഷങ്ങൾ.....
എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവനെപ്പോലെ ഇന്നും തുടരുന്ന യാത്ര.....
ജനിച്ച നാടു മായി ബന്ധം മുറിഞ്ഞ പത്തുവർഷങ്ങൾ.....
ഈ പത്തു വർഷക്കാലം ഒരു അലച്ചിൽ ആയിരുന്നു.
ശാന്തി തേടി ഒരു യാത്ര......
പക്ഷേ തനിക്ക് അത് ഇതുവരെ ലഭിച്ചിട്ടില്ല... കാരണം പൊട്ടിച്ചെറിയാൻ ആവാത്ത ഏതോ കുറെ കണ്ണികൾ ഇപ്പോഴും തന്നെ പിന്തുടരുന്നുണ്ടെന്ന സത്യം മനസ്സിനെ ഇടയ്ക്കിടെ വേട്ടയാടാറുണ്ടായിരുന്നു.
ഒപ്പം തന്നെ ഒരു കുറ്റകൃത്യത്തിൽ അറിയാതെയാണെങ്കിലും താനും കൂടി പങ്കാളിയാണെന്ന്് സത്യം ഇടയ്ക്കിടെ തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു .
മക്കളുടെ മുഖം തന്നെ വേട്ടയാടുമ്പോൾ, തന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നത്,തന്റെ മടിയിൽ കിടന്നു മരിച്ച തന്റെ ഭാര്യയുടെ മുഖമായിരുന്നു..
ഇതിനെല്ലാം കാരണം ഒരാളായിരുന്നു.....
തന്റെ വളർത്തു മകൻ രാഘവൻ.....
എല്ലാം പിടിച്ചടക്കാനുള്ള വെമ്പലായിരുന്നു അവന്......
മക്കൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പ്പോഴാണ്,തന്റെ ഭാര്യ ശാരദയുടെ നിർബന്ധ്പ്രകാരം ഒരു കുഞ്ഞിനെ ദത്തെടുത്തത്....
അങ്ങനെയാണ് രാഘവൻ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
എല്ലാ സുഖസൗകര്യങ്ങളിലും അവൻ ജീവിച്ചു.
എന്നാൽ ഇതിനിടെ തങ്ങൾക്ക് രണ്ടു മക്കൾ കൂടി പിറന്നു..... ഹരിയും, അനന്തനും...
മൂന്നുപേരും വളർന്നു.....
ഹരിയും, അനന്തനും പഠിക്കാൻ മിടുക്കരായിരുന്നു.
എന്നാൽ രാഘവൻ എല്ലാറ്റിനും വിപരീതമായിരുന്നു.....
വളർന്നു വരുന്തോറും, രാഘവനിലെ മാറ്റങ്ങൾ തന്നെയും, ശാരദ യെയും വേദനിപ്പിച്ചു.
ഹരിയും, അനന്തനും പഠനശേഷം ജോലിയുമായി പട്ടണത്തിലേക്കു പോയി.
എന്നാൽ രാഘവൻ ആകട്ടെ, പുറത്തെ കൂട്ടുകെട്ടിൽ, മദ്യത്തിലും ലഹരിയിലും മുഴുകിിി ജീവിച്ചു.
അവന്റെ ജീവിതം തന്നെക്കാൾ ഏറെ വേദനിപ്പിച്ചത് ശാരദയെയായിരുന്നു.
അവന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റം വരുന്നതിനുുു വേണ്ടിയാ അവനെ ക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അവസാനം ആ പെൺകുട്ടിക്ക് കണ്ണീര് മാത്രം ബാക്കിയായിി......
ഇതിനിടെ യായിരുന്നു രാഘവൻ തന്റെ വീതം ചോദിച്ചത്...... അന്ന്്താനും, അവനും തമ്മിൽ കുറേ വാക്കേറ്റം നടന്നു.
അവന്റെ ആവശ്യം തറവാടായിരുന്നു.... പക്ഷേ അതിന് ശാരദ തയ്യാറായില്ല...
കാരണം ഇളയമകനായ ഹരിക്ക് തറവാട്്് മതിയെന്ന നിലപാടിൽ ശാരദ ഉറച്ചുനിന്നു.
അന്നുമുതൽ രാഘവന്റെ മുഖ്യ ശത്രു, വളർത്തമ്മ തന്നെയായ ശാരദ യായി മാറി.
ഒരിക്കൽ ശാരദയ്ക്ക്്് നേരെ അവൻ കൈ ഉയർത്തി. അന്ന് അവനെ താൻ ശകാരിക്കുകയും തല്ലുകയും ചെയ്തു. ഇതെല്ലാം രാഘവന്, തന്നോടുള്ള വൈരാഗ്യം ഇരട്ടിയാക്കിയതേയുള്ളു.
ഒരിക്കൽ ശാരദ പറഞ്ഞ വാക്കുകൾ ഇപ്പോഴും തന്റെ കാതുകളിൽ പ്രതിധ്വനിക്കുന്നു ഉണ്ട്.
"മാധവേട്ടാ.... രാഘവനെ സൂക്ഷിക്കണം......
പത്ത് തല കളിലും, ക്രൂരതയും, പ്രതികാരവും നിറച്ച ഒറ്റ തലയുള്ള രാവണനാണവൻ....."
ശാരദ യുടെ വാക്കുകൾ പോലെ തന്നെ സംഭവിച്ചു.
ഒരു ദിവസം, ഒരു നിലവിളി കേട്ടുകൊണ്ടാണ് താൻ ഓടി അകത്തേക്ക് ചെന്നത്.
അവിടത്തെ കാഴ്ച കണ്ടതും, മാധവമേനോന്റെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു.
ഗോവണിപ്പടിക്കരികിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശാരദ......
ഈ സമയം അടുക്കളയിൽനിന്ന് രാഘവന്റെ ഭാര്യ ലക്ഷ്മിയും ഓടി എത്തിയിരുന്നു.
ശാരദയുടെ നെറ്റിയിൽ നിന്ന് രക്തം ഒഴുകുകയായിരുന്നു. താനും ലക്ഷ്മിയും കൂടി ശാരദയെ താങ്ങിയെടുത്തു.
" ഇതെങ്ങനെ സംഭവിച്ചു.....?. " - ഇടറുന്ന ശബ്ദത്തോടെ താൻ ചോദിച്ചു.
" രാഘവൻ ചതിച്ചു മാധവേട്ടാ...... "
മുറിയുന്ന വാക്കുകൾക്കിടയിൽ ശാരദ പറഞ്ഞു.
ലക്ഷ്മി സങ്കടം സഹിക്കാനാവാതെ വിങ്ങി കരയുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശാരദ മരിച്ചു.
ശാരദയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മറ്റാരും അറിയരുതെന്ന് താൻ ലക്ഷ്മിയോട് പറഞ്ഞു.
കാരണം ഇത് ഹരിയും, അനന്തനും അറിഞ്ഞാൽ സംഭവിക്കാൻ പോകുന്നത് മറ്റൊരു ദുരന്തം ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്.
രാഘവനെ കുറിച്ചുള്ള, ഒരു കാര്യവും, താനും, ശാരദയും ഇതുവരെ ഹരിയേ യും അനന്തനെ യും അറിയിച്ചിട്ടില്ല.
ശാരദയുടെ മരണശേഷം, ആ വീട്ടിൽ കഴിയാൻ തനിക്ക്്് ഭയമായിരുന്നു.
ആരോ തന്നെ പിന്തുടരുന്നത് പോലെ..... അത് മരണത്തിന്റെ കാലൊച്ച യാണോ എന്ന് താൻ ഭയപ്പെട്ടു....
ഈ ഭയം രാഘവന്റെ ഭാര്യ ലക്ഷ്മിയുടെ കണ്ണുകളിലും താൻ കണ്ടിരുന്നു.
ഹരിയും, അനന്തനും ജോലിയുമായി കുടുംബസമേതം പട്ടണത്തിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.
തറവാട്ടിലെ ഒരു കാര്യവും മക്കൾ അറിയരുതെന്ന്് തനിക്ക് നിർബന്ധമുണ്ടായിരുന്നു .... കാരണം ഇനിയൊരു ദുരന്തം കൂടി താങ്ങാനുള്ളള കരുത്ത് തനിക്കില്ല...
പക്ഷേ താളപ്പിഴകൾ നിറഞ്ഞ ജീവിതത്തിനിടയിൽ, ഒരിക്കൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു.
ആ ഒറ്റ തലയുള്ള രാവണൻ പ്രതികാര ദാഹിയായി മാറുകയായിരുന്നു...
.................................. തുടരും.............................