Aksharathalukal

ഒറ്റതലയുള്ള രാവണൻ ( ഭാഗം -2)

ചെങ്കതിർ ഭൂമിയിിൽ നിന്ന്  അപ്രത്യക്ഷമാകാൻ തുടങ്ങി.

 കറുപ്പിന്റെ മൂടുപടം അന്തരീക്ഷത്തിൽ വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു്.

 തൊട്ടപ്പുറത്ത് മണലിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം തിരിഞ്ഞു നടക്കാൻ തുടങ്ങി. ഇനി കൂടണയാൻ ഉള്ള സമയമാണ്......

 പക്ഷേ ഒരു ദേശാടനപക്ഷിക്ക് ഒരിടത്തും സ്ഥിരമായി നിൽക്കാൻ പറ്റില്ലല്ലോ....

 പുണ്യ സ്ഥലങ്ങളിലൂടെ അലഞ്ഞ് അവസാനം കേരളത്തിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നു.

 ഇങ്ങനെ ഇടയ്ക്ക് ഇവിടെ വന്നു പോകാറുള്ള താണ്..... ഇവിടെ തനിക്ക് ഒരു അഭയസ്ഥാനം ഉണ്ട്.

 വർഷങ്ങൾക്കുമുമ്പ് കാശിയിൽ വച്ച് പരിചയപ്പെട്ട ഒറ്റപ്പാലത്തു കാരൻ ശങ്കരൻ...

 ഒറ്റപ്പാലത്തു നിന്ന് ഏറെ ദൂരെയാണ് തന്റെ നാട്.....

 തന്റെ വീടിനെക്കുറിച്ച് താൻ അറിഞ്ഞിരുന്നത് ഈ ശങ്കരനിലൂടെയാണ്.

 ആരോരുമറിയാതെ ശങ്കരൻ ഇടയ്ക്ക് തന്റെ നാട്ടിൽ പോകും.

 ഒരു ദേശാടന പക്ഷിയായി താൻ തിരികെയെത്തുമ്പോൾ, ശങ്കരൻ തന്റെ നാടിന്റെയും, കുടുംബത്തിന്റെയും കഥ വിവരിക്കും.

രാഘവന്റെ കൈകളിലാണ് തറവാട് എന്നറിഞ്ഞപ്പോൾ മനസ്സ് വീണ്ടും പതറി.

 കാരണം ഇന്നും തന്റെ മക്കൾ    പടിക്ക് പുറത്തു തന്നെയാണ്.....

രാഘവന്റെ ആജ്ഞാ ശക്തിക്കു മുന്നിൽ    
അവർ നിസ്സഹായരായിരിക്കാം.

 പക്ഷേ അമ്മയുടെ മരണം  രാ ഘവന്റെ കൈ കൊണ്ടാണെന്ന് അറിഞ്ഞാൽ ചിലപ്പോൾ അവർ പ്രതികാരദാഹിയായി മാറി എന്നിരിക്കും.....

 എല്ലാം അറിയാവുന്ന താൻ ജീവിതത്തിൽ നിന്ന്  സ്വയം ഒളിച്ചോടി ഇരിക്കുന്നു.

 പിന്നെ ലക്ഷ്മി...... അവളുടെ വായിൽ നിന്ന് ഒരിക്കലും അത് വീഴുകയില്ല.

 അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ശാരദയുടെ ഗതി ആയിരിക്കാം ചിലപ്പോൾ ലക്ഷ്മിക്കും....

 ഒരിക്കൽ അവൾ ഇത്    രാഘവന്റെ  അടുത്ത് ചോദ്യം ചെയ്തതാണ്....

 അന്ന് രാത്രിയാണ് താൻ ആരോരുമറിയാതെ നാടുവിട്ടത്.... കാരണം ആ ദിവസം സംഭവിക്കാൻ പാടില്ലാത്തത്  പലതും സംഭവിച്ചു.

 രാഘവൻ, ലക്ഷ്മിയെ 
തല്ലുന്നത് കണ്ടുകൊണ്ടാണ് താൻ ഓടിച്ചെന്നത്.

 ലക്ഷ്മിയെ പിടിച്ചു മാറ്റുന്നതിനിടെ രാഘവൻ, തന്റെ കഴുത്തിൽ കടന്നുപിടിച്ചു, ചുമരിനോട് ചേർത്ത് നിർത്തി.

 അവന്റെ ചുവന്നുതുടുത്ത കണ്ണുകളിലേക്ക് താൻ ഭയത്തോടെ നോക്കി.

" അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കിിൽ ഭാര്യ പോയ വഴിയെ തന്നെ ഞാൻ പറഞ്ഞു വിടും.... "

 ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് താൻ കേട്ടത്.

 ഇതു പറഞ്ഞിട്ട് രാഘവൻ തന്നെ ആഞ്ഞു തള്ളി. ആ വീഴ്ചയിിൽ തന്റെ നെറ്റിത്തടം പൊട്ടി രക്തം   ഒഴുകി.

ലക്ഷ്മി  ഓടിവന്ന്     തന്നെ താങ്ങി.

രാഘവന്റെ   വാക്കുകൾ   തന്റെ    കാതുകളിൽ  പ്രതിധ്വനിച്ചു കൊണ്ടിരുന്നു.


 പിന്നിൽ എവിടെയോ മരണം പതിയിരിക്കുന്നതതു പോലെ തനിക്ക് തോന്നി......താനും കൂടി ഇല്ലാതായാൽ ഇത് പിന്നെ     രാഘവന്റെ സാമ്രാജ്യമാണ്.....

 ഒന്നുമില്ലായ്മയിൽ നിന്നും കൈപിടിച്ചുയർത്തി കൊണ്ടുവന്ന   വളർത്തു  മകന്റെെ  കൈകൾ കൊണ്ടാവും
 തന്റെ മരണം എന്ന ചിന്ത തന്നെ വല്ലാതെ അലട്ടി.


 അന്നുരാത്രി ആരോടും പറയാതെ വീടുവിട്ടിറങ്ങി.

 രാവണ സാമ്രാജ്യത്തിൽ നിന്നും, കാശിയിലേക്ക് ആയിരുന്നു ആദ്യ യാത്ര......


 പിന്നെ അവിടെ നിന്നും പല ദേശങ്ങൾ താണ്ടി.....

 പിറകിൽ പതുങ്ങി നടന്നിരുന്ന മരണത്തിൽ നിന്നും മോചനം തേടി......

 ഹരിയും, അനന്തനും തന്നെക്കുറിച്ച് കുറേേ അന്വേഷിച്ചതായി ശങ്കരനിൽ നിന്നുംം മനസ്സിലായി  .

 പോലീസിൽ പരാതി നൽകി....... പത്രങ്ങളിൽ പരസ്യവും കൊടുത്തു.

 ഈ പത്ത് വർഷത്തിനിടെ, കേരളത്തിൽ താൻ ഇടയ്ക്കിടെ വന്നു പോകുമായിരുന്നു.... വരുമ്പോോൾ     ശങ്കരന്റെ വീട്ടിലേക്ക് ആണ് വരിക.... അവിടെ തനിക്കൊരു മുറി മാറ്റിയിട്ടിട്ടുണ്ട്.....


 സത്യം പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടം അല്ലേ..... സത്യത്തിൽ നിന്നും മുഖം തിരിച്ചു കൊണ്ടുള്ള ഒരു ഒളിച്ചോട്ടം......
 ശരിയായിരിക്കാം..... പക്ഷേ  താൻ   നിരായുധനും, നിസ്സഹായനും ആണ്..... അതിലുപരി തനിക്ക് തന്റെ മക്കളാണ്  വലുത്..... അവരെ കൂടി നഷ്ടപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല......

പൊടിഞ്ഞിറങ്ങാറായ കണ്ണുനീർ തുള്ളികൾ മാധവൻ തുടച്ചു.

" മാധവാ...... "

 പിറകിൽ നിന്നുള്ള വിളി കേട്ടതും മാധവൻ തിരിഞ്ഞു നോക്കി.

 ശങ്കരൻ ആയിരുന്നു അത്.

" എന്താ ഇന്ന് ഇവിടെ തന്നെ കൂടാം എന്നു വെച്ചോ........? "

 ശങ്കരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 എന്നാൽ ആ കണ്ണുകളിലെ നനവ് ശങ്കരൻ കണ്ടു.


" താൻ ഒന്ന് ഇവിടെ     ഇരുന്നേ...... "


 മാധവന്റെ വാക്കുകൾ കേട്ടതും ശങ്കരൻ അയാൾക്ക്  അരികിിൽ ഇരുന്നു.

" എന്താടോ..... "

 നിലത്ത് ഇരിക്കുന്നതിനെ ശങ്കരൻ ചോദിച്ചു

" ഞാൻ ശരിക്കുംം ഒരു ഭീരുവാണ്  അല്ലേേ ശങ്കരാ...... "


 അത് കേട്ടതും         ശങ്കരന്റെ   ചുണ്ടിൽ പുഞ്ചിരിി വിടർന്നു.

" അത് പ്രത്യേകിച്ച് പറയാനുണ്ടോ..... ജീവിതത്തിൽ നിന്ന് സ്വയം ഓടിയൊളിക്കുന്ന വരെ പിന്നെ എന്തു വിളിക്കണം..... "
.
 ശങ്കരൻ ഒരല്പം പരിഹാസത്തോടെ ചോദിച്ചു.

 കുറച്ചുനേരം  മാധവന്റെ ചുണ്ടുകൾ ചലിച്ചില്ല.

 അവരുടെ ഇടയിലെ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മാധവൻ, ശങ്കരന്റെ മുഖത്തേയ്ക്ക് നോക്കി.


" ആ ഭീരുത്വം എനിക്ക് ജീവിക്കാൻ വേണ്ടിയായിരുന്നില്ല.... എന്റെ മക്കൾക്ക് ജീവിക്കാൻ വേണ്ടിയായിരുന്നില്ലെടോ...."

മാധവന്റെ വാക്കുകളിലെ നിസ്സഹായത ശങ്കരൻ അറിയുന്നുണ്ടായിരുന്നു.


, " ആ ഭീരുത്വം തനിക്ക് ഒന്ന് ഇറക്കി വെച്ചു കൂടെ...... "


ശങ്കരന്റെ വാക്കുകൾ കേട്ടതും മാധവൻ ആ മുഖത്തേക്ക് തന്നെ നോക്കി.

" ഇങ്ങനെ ജീവിതത്തിൽ നിന്നു തന്നെ ഓടി ഒളിച്ചിട്ട് എന്ത് നേടാനാ മാധവാ... തന്നെ ആർക്കും വേണ്ടായിരിക്കും... പക്ഷേ തനിക്ക് വേണ്ടപ്പെട്ടവർ ഒത്തിരിപ്പേർ ഈ ലോകത്തിൽ ഇല്ലേ..... ഇങ്ങനെ നീറിപ്പുകയുന്ന മനസ്സുമായി ഈ ദേശാടനം കൊണ്ട് ആർക്കാ ഗുണം...... "

ശങ്കരന്റെ വാക്കുകൾ ഉച്ചത്തിലായി.

 നിസ്സഹായത നിറഞ്ഞ മാധവന്റെ മുഖത്തേക്കു ശങ്കരൻ നോക്കി.
 അതിനുശേഷം ആ ചുമലിൽ കൈകൾ വച്ചു.


" ചെയ്യേണ്ട കർമ്മം ഏത് രാവണന്റെ മുന്നിലാണെങ്കിലും ചെയ്തു തീർക്കണം.... "


മാധവന്റെ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് ശങ്കരൻ കണ്ടു.

" ശങ്കരാ.... ഈ അലച്ചിൽ ശരിക്കും മടുത്തു... ദേശാടനം എന്നൊക്കെ പറയാം..... രാവും, പകലും  ഏതെങ്കിലും ക്ഷേത്ര നടയിലൂടെ അലഞ്ഞാൽ കിട്ടുന്നതല്ല സമാധാനം എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു.... "

 ശങ്കരൻ ചിരിച്ചുകൊണ്ട് മാധവനെ നോക്കി.


" എടൊ മാധവാ... ഭൂമിയിൽ ബന്ധങ്ങൾ ഒന്നുമില്ലാത്തവന് ഇങ്ങനെ ദേശാടനം നടത്താം.....ഏതെങ്കിലും ഒരു കോണിൽ ബന്ധത്തിന്റെ ഒരു കണ്ണി അവശേഷിക്കുന്നവന് ഈ ദേശാടനം കൊണ്ട് മനസ്സമാധാനം കിട്ടുമോ ടോ...."

 സന്ധ്യക്ക് കനം വയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

 ഇരുട്ട് അന്തരീക്ഷത്തിൽ വ്യാപിക്കാൻ തുടങ്ങി.

" ഞാൻ എന്താ ശങ്കരാ ചെയ്യേണ്ടത്......? "

 ശങ്കരൻ സാവധാനം മാധവന്റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.

" എടോ..... കൂടി ചേരേണ്ട കണ്ണികൾ കൂട്ടിച്ചേർക്കുകയും, പൊട്ടിച്ച് അകറ്റേണ്ട കണ്ണികൾ അടർത്തി മാറ്റുകയും വേണം..... അതാണ് ജീവിതം.... "


" അതിന് എനിക്ക് കഴിയുമോ ശങ്കരാ.....?"

" അതെന്താ തനിക്ക് ഒരു സംശയം.... തനിക്ക് അതിന് കഴിയും മാധവാ..... മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ താൻ കെടാതെ സൂക്ഷിച്ചിരിക്കുന്ന പകയുടെ ആ ഒരിറ്റ് കനൽ ഇല്ലേ..... ഓർമ്മകൾക്ക് ശക്തി കൂടുമ്പോൾ താനറിയാതെ തന്നെ അത് ആളി കത്തും.... ആ ഒരിറ്റ് കനലു മതി തനിക്ക് ജീവിതം തിരിച്ചുപിടിക്കാൻ......... "


 ശങ്കരൻ മാധവന്റെ കൈകളിൽ മുറുകെ പിടിച്ചു.


 മാധവൻ ആ മുഖത്തേക്ക് നോക്കി.... ഒരു സുഹൃത്തിനെ കാൾ ഉപരി, ഒരു കൂടപ്പിറപ്പാണ് ശങ്കരൻ തനിക്കെന്നും....


" ഇനിയിപ്പോൾ തനിക്ക് ഒരു ധൈര്യത്തിന് വേണമെങ്കിൽ ഒരാളെ കൂടി തന്റെ ഒപ്പം അയക്കാം..... തന്റെ കുടുംബത്തിൽ പെട്ട ഒരാള് തന്നെയാ.... "


 അത് കേട്ടതും മാധവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.

 താങ്കൾക്ക് രണ്ടുപേർക്കും മാത്രമറിയാവുന്ന കാര്യങ്ങളിൽ മൂന്നാമതൊരാൾ കൂടിയോ....

 മാധവന്റെ മുഖത്തെ സംശയ ഭാവം ശ്രദ്ധിച്ചുകൊണ്ട് ശങ്കരൻ ആ മുഖത്തേക്ക് നോക്കി.

" താൻ പേടിക്കേണ്ട ടോ..... തന്റെ മനസ്സ് അറിയാവുന്ന ഒരാളുടെ പ്രാർത്ഥന കൊണ്ടുമാത്രമാണ് ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് വിചാരിച്ചാൽ മാത്രം മതി....'"


" ആരാണയാൾ....... "

 മാധവൻ ആകാംക്ഷയോടെ ചോദിച്ചു.

" അത് രണ്ടു ദിവസത്തിനകം തനിക്ക് മനസ്സിലാകും. അതുവരെ ഈ ആകാംക്ഷയ്ക്ക് ഒരു വിരാമം..... പിന്നെ താൻ അവരെ കാണുമ്പോൾ ഈ കാഷായ വസ്ത്രത്തിൽ നിന്ന് ഒക്കെ ഇറങ്ങി ഇരിക്കണം.... "


 മാധവൻ ഒന്നും മനസ്സിലാവാതെ ശങ്കരനെ നോക്കി..


" തനിക്ക് ഒന്നും മനസ്സിലാവുന്നില്ല അല്ലേ.... എല്ലാം രണ്ടു ദിവസത്തിനകം മനസ്സിലാവും.... പണ്ട് താൻ എന്നോട് പറഞ്ഞ കഥ ഇല്ലേ...... രാവണ സാമ്രാജ്യത്തിൽ നിന്ന് കാശി യിലേക്കുള്ള യാത്രയെക്കുറിച്ച്....... ഇനിയിപ്പോ കാശിയിൽ നിന്ന് രാവണ സാമ്രാജ്യത്തിലേക്ക് ഉള്ള ഒരു മടക്കയാത്ര ആവാം........ "

 ശങ്കരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 അപ്പോഴും അതിന്റെ അർത്ഥം മാധവന് മനസ്സിലായില്ല.

 നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ തനിക്ക് ഒരിക്കലും ആവില്ല.

 ഒരു യുദ്ധത്തിന് പുറപ്പെടാൻ ഇതൊരു കുരുക്ഷേത്രയുദ്ധം ഒന്നുമല്ല.....

 പക്ഷേ പുരാണകഥയിലെ രാമനും, രാവണനും ഒക്കെ തന്റെ ജീവിതമാകുന്ന കഥയിൽ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്നു ണ്ട്......


 തങ്ങൾ സ്നേഹത്തോടെ കഴിഞ്ഞിരുന്ന തന്റെ വീട് ഇന്നൊരു രാവണ സാമ്രാജ്യമാണ്.....

 കാലം ഇത്രയും നാൾ തനിക്ക് ഒരു ദേശാടന പക്ഷിയുടെ വേഷം നൽകി..... ആ വേഷം കൊണ്ടു തന്നെ മനസ്സിന് ഒരല്പം ധൈര്യം കൈവന്നിരിക്കുന്നു......

 ഇനി ആ രാവണ സാമ്രാജ്യത്തിലേക്ക് ഒരു മടക്കയാത്ര ആവാം...... എല്ലാം നേടാൻ വേണ്ടിയല്ല...... മറിച്ച് ഇനി ഒന്നും നഷ്ടപ്പെടാതിരിക്കാൻ.........


 അതിലുപരി മനസ്സിൽ ഇത്രയും നാൾ കൊണ്ടുനടന്ന ആ വലിയ ഭാരം ഇറക്കിവയ്ക്കാൻ....


 അപ്പോഴും മാധവന്റെ മനസ്സിൽ, ശങ്കരൻ പറഞ്ഞ മൂന്നാമതൊരാൾ എ കുറിച്ചുള്ള ആകാംക്ഷയായിരുന്നു

 അതാരാണ്...... താനും ശങ്കരനും കൂടാതെ മൂന്നാമതൊരാൾ.........

 ആ ആകാംഷ മനസ്സിൽ നിറച്ചു കൊണ്ട്, ശങ്കരനൊപ്പം, മാധവൻ നദിയുടെ മണൽപ്പരപ്പിൽ നിന്ന് ഇടവഴിയിലേക്ക് നടന്നു.................................... തുടരും.............................

 

 


ഒറ്റതലയുള്ള രാവണൻ ( ഭാഗം -3)

ഒറ്റതലയുള്ള രാവണൻ ( ഭാഗം -3)

4.5
8229

 രാവിലെ അമ്പലത്തിലേക്ക് ഇറങ്ങിയതായിരുന്നു മാധവമേനോൻ. ശങ്കരന്റെ നാട്ടിൽ വന്നിട്ട് രണ്ടു ദിവസം ആകുന്നു.  ശങ്കരൻ പറഞ്ഞതുപോലെ കാഷായ വസ്ത്രത്തിൽ നിന്ന് ഇറങ്ങി.  താടിയുടെയും, മുടിയുടെയും നീളം ഒരല്പം കുറച്ചു.  ഇതിനിടെ ശങ്കരൻ, ഇന്നലെ ഒരിടം വരെ പോകുകയാണ് എന്നുപറഞ്ഞ് ഇറങ്ങിയതാണ്..... ഇതുവരെ കക്ഷി തിരിച്ചു വന്നിട്ടില്ല. ശങ്കരന്റെ നാട് ശരിക്കും ഒരു ഗ്രാമമാണ്..  ഇടവഴികളും, നെൽവയലുകളും, ചെമ്മണ്ണു നിറഞ്ഞ ഒറ്റയടിപ്പാതകളും, തോടുകളും.... അങ്ങനെ നമുക്ക് കൈമോശം വന്നുപോയ പലതിന്റെയും കൂടിച്ചേരൽ കൂടിയാണ് ഈ ഗ്രാമം......  ഇവിടെ വന്നാൽ അതിരാവിലെ അമ്പലത്തിൽ പോക്ക്