Aksharathalukal

🦋നവനയനം🦋3

എന്നാലും നവി..... എനിക്കിതങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ലടാ...
നിധിൻ പോയി കണ്ട പെണ്ണ് നിന്നെക്കെട്ടണമെന്ന് പറഞ്ഞത്...
Unbelievable man......

അവന്റെ സ്വഭാവം വെച്ച് നിന്നെക്കുറിച്ച് പറയാവുന്നതിന്റെ മാക്സിമം പറഞ്ഞിട്ടുണ്ടാവും...
അതൊക്കെ കേൾക്കുമ്പോൾ അവൾക് വെറുപ്പല്ലേ തോന്നേണ്ടത്???
വിചിത്രം തന്നെ......
അല്ല.... അവൾക് തലയ്ക്കു വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ????

ഒരു പരുങ്ങലോടെ മിഥുൻ ചോദിച്ചതും നവി അവനെ കൂർപ്പിച്ചു നോക്കി.

എന്താടാ തലയ്ക്കു സ്ഥിരത ഇല്ലാത്തവരെ എന്റെ പുറകെ വരുള്ളൂ എന്നാണോ നീയുദേശിച്ചേ?? ഏഹ്

എന്റെ പൊന്നളിയ.... നീ എഴുതാപ്പുറം വായിക്കുന്നതെന്തിനാ???
നീയൊന്ന് ആലോചിച്ചു നോക്ക്.
നിധിനു നിന്നോടുള്ള വെറുപ്. സ്വാഭാവികമായും അവളും നിന്നെ വെറുക്കണമെന്ന ഉദ്ദേശത്തിൽ അവൻ നിന്റെ സകല ഭൂതക്കാലോം അവൾക് മുന്നിൽ വിളമ്പിട്ടുണ്ടാവും.....അതൊക്കെ കേൾക്കുമ്പോ എങ്ങനാടാ ഒരു പെണ്ണ് ഇങ്ങനെ ചിന്തിക്കുന്നേ?

നീ പറഞ്ഞത് ശെരിയാ. ഞാനും ചിന്തിക്കാതിരുന്നില്ല....അവളെന്തോ ഒന്ന് 
മറക്കുന്നുണ്ട്....... എനിക്കത് ഫീൽ ചെയ്തു.അതറിയണമെങ്കിൽ ഈ കല്യാണം നടക്കണം......നോക്കാം. എവിടം വരെ പോകുമെന്ന്.......


--------------------------------------

After few days




മുറിയിലെ കർട്ടൻ മാറ്റുമ്പോഴാണ് താഴെ എന്തോ ഒച്ചയും ബഹളംവും നയന കേട്ടത്.
ആദ്യം തന്റെ തോന്നലായി കരുതിയെങ്കിലും ശബ്ദം ഉയർന്നു കേട്ടപ്പോൾ സ്റ്റായർ ഇറങ്ങി താഴേക്ക് നടന്നു.

അവിടെ ശങ്കരിന്റെ ഒച്ച ഉയർന്നു കേൾക്കുന്നുണ്ട്....
അതെല്ലാം കേട്ട് തല കുനിച്ചു നിൽക്കുന്ന വ്യക്തിയിൽ അപ്പോഴാണ് ശ്രെദ്ധ പതിഞ്ഞത്
നവനീത്......

നിൽക്കണ നിൽപ് കണ്ടില്ലേ കാലൻ.
കെട്ടി കൊണ്ടുവന്നു രണ്ടു ദിവസം തികയുന്നതിനു മുന്പേ പോയതാണ്.
ഒരാഴ്ച കഴിഞ്ഞു......
ഇപ്പോഴാണൊന്നു നേരിൽ കാണുന്നത്....

ദേഷ്യത്തെക്കൾ പരിഭവം ആണവളിൽ മുന്നിട്ടു നിന്നത്.

ഇടയ്ക്കെപ്പോഴോ ഇരുവരുടേം മിഴികൾ കോർത്തു. ഒരു പിടച്ചിലോടവൾ മിഴികൾ താഴ്ത്തുമ്പോൾ അവനവളുടെ മുന്നിൽ അങ്ങനെ നിൽക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ടായിരുന്നു.

അതവൾക്കും മനസിലായി. അല്ലെങ്കിൽ അച്ഛന്റെ ശകാരങ്ങൾ യാതൊരു ജാള്യതയും കൂടാതെ കേട്ടു നിൽക്കുന്നവനാണ്......
അവളൊന്ന് കണ്ണുചിമ്മി കാര്യമാക്കേണ്ടെന്ന് പറയാതെ പറഞ്ഞു.

അവന്റെ ചൊടികളിലും ഒരു പുഞ്ചിരി തെളിഞ്ഞു.


നവി........
ഇനിയും നിന്റെ തോന്യാവാസങ്ങൾ ഞാൻ അംഗീകരിച്ചു തരില്ല..
നിനക്ക് മുൻപിൽ രണ്ട് ഓപ്ഷൻ ഉണ്ട്

ഒന്നെങ്കിൽ നിധിനൊപ്പം അവന്റെ കീഴിൽ ബിസിനസ്‌ ഏറ്റെടുത്ത് നടത്തണം.

അതല്ലെന്നുണ്ടെങ്കിൽ ഇവിടെ നിന്നിറങ്ങണം..
നിനക്ക് നിന്റെതായ വഴി......
എന്നെ അനുസരിക്കാമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി....


അതൊരു പ്രകമ്പനം പോലെയാണ് കാതുകളിൽ വന്ന് പതിച്ചത്...

 ഇതെല്ലാം വീക്ഷിച്ചു കൊണ്ടു നിൽക്കുന്ന നിധിന്റെ ചുണ്ടിലെ പുച്ഛചിരിയിൽ നിന്നും മനസിലായി ഇതയാളുടെ കളി യാണെന്ന്. അച്ഛൻ വെറുമൊരു കളിപ്പാവ....മാത്രം.

ആ മനുഷ്യനറിയുന്നില്ല ചെയ്യുന്ന തെറ്റിന്റെ ഗൗരവം.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പോകരുതെന്ന് അവർ നവിയോട് യാചിക്കുന്ന പോലെ തോന്നി.

നയനാ.....എടുക്കാനുള്ളത് എന്താന്ന് വെച്ചാൽ എടുത്തിട്ട് ഇറങ്.... നമുക്ക് പോകാം.

അവളെങ്ങോട്ടുമില്ല. നിന്റെ കൂടെ വന്ന് പട്ടിണി കിടക്കനോ??? നെവർ.....
അവളിവിടെ നിന്നോളും.......

ഇല്ല അച്ഛാ....... ഞാൻ പോകും നവിയുടെ കൂടെ...
അവനില്ലാത്ത എന്തു ബന്ധമാ എനിക്കിവിടവുമായി????
ആരും തടയേണ്ട അവശ്യമില്ല ഞാനെന്റെ ഭർത്താവിനൊപ്പം ആണ് പോകുന്നത്..


നയനയുടെ വാക്കുകളിൽ ഞെട്ടിനിൽക്കുകയായിരുന്നു നവി. ഒരിക്കലും അവളങ്ങനെ അവരെ എതിർത്തു സംസാരിക്കുമെന്ന് കരുതിയില്ല..

വീണ്ടും അവൾ തന്നെ വിസ്മയിപ്പിക്കുവാണെന്ന് തോന്നിയവന്...

മുറിയിൽ കയറി അത്യാവശ്യം ഡ്രെസ്സും സാദനങ്ങളും എടുത്ത് ഒരു ബാഗിലാക്കി പുറത്തേക്കിറങ്ങിയപ്പോൾ മിഥുൻ കാറുമായി വന്നു.
അതിൽ കയറി ഇരിക്കുമ്പോൾ ഇനി അങ്ങോട്ട് എന്ത് എന്ന ചോദ്യം നയനയെ അലട്ടിയില്ല... കൂടെയുള്ളത് അവളുടെ നവിയായതിനാൽ....


നവിയുടെ വീട്ടിലേക് വന്ന് വളരെ കുറഞ്ഞ നിമിഷങ്ങളിൽ തന്നെ നയനക് അവിടുത്തെ ചുറ്റുപാടറിയാൻ കഴിഞ്ഞു. നിധിനെ മാത്രം കെയർ ചെയ്യുന്ന അയാളുടെ വിജയങ്ങളിൽ മാത്രം സന്തോഷിക്കുന്ന ഒരാളായിരുന്ന ശങ്കർ അച്ഛൻ. നവിയെ കുറ്റപ്പെടുത്താൻ കാരണങ്ങൾ നിരത്തുമ്പോൾ ഒരിക്കലും അവനെ അയാൾ കേൾക്കുമായിരുന്നില്ല.

എന്നാലിതൊന്നും ബാധിക്കാത്ത മട്ടിൽ നടക്കുന്ന നവിയെന്നും അത്ഭുതമായിരുന്നു.

അവരുടെ വാചകങ്ങളിൽ നിന്നറിഞ്ഞ നവിയായിരുന്നില്ല തനിക് മുന്നിലി രണ്ടു ദിവസങ്ങാളിലുമെന്നവൾ ഓർത്തു...


അവന്റെ ക്ഷമയിൽ അത്ഭുതം പൂണ്ടു.

നിധിൻ തനുദ്ദേശിച്ച വ്യക്തിയായിരുന്നില്ല.
മറ്റുള്ളവർക് മുന്നിൽ gentlemen ആണെങ്കിലും അയാളുടെ ചില പ്രവൃത്തികൾ സംശയം ജനിപ്പിച്ചിരുന്നു.



ഇതൊക്കെയൊന്ന് നവിയോട് പറയണമെന്ന് കരുതിയിരുന്നപ്പോൾ അങ്ങേരങ്ങോട്ടോ പോയി.
ഒരാഴ്ചക്കുള്ളിൽ വരുമെന്ന മെസ്സേജിൽ കവിഞ്ഞു ഒരു കാൾ പോലും ചെയ്തിരുന്നില്ല.....
അതിൽ പരിഭവിച്ചിരുന്നതാണ് പക്ഷെ......
അന്നേരം അവനൊപ്പം നിൽക്കാനാണ് മനസ് പറഞ്ഞത്....... അതു തന്നെ ചെയ്തു..
ചെയ്തത് തെറ്റാല്ലെന്ന് മനസ്സ് വീണ്ടും വീണ്ടും മന്ദ്രിക്കുന്നു.....

മുന്നിൽ കോ - ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന നവിയെ പാളി നോക്കി. കണ്ണുകളടച്ചു കിടക്കുവാണ്....

ആ ഹൃദയം നോവുന്നത് ഞാനിന്നറിയുന്നു.... ഞാൻ മാത്രം.....
കാരണമവന്റെ ഹൃദയം ഞാനാണ്.... അതിലെ വേദനകൾ എന്റേതുമാണ്.
പകുത്തു നൽകി ആ ഭാരമിറക്കാൻ നീയാഗ്രഹിക്കുന്ന ദിവസം എന്റെ വിജയമാണ് നവി...... ഒരു പ്രണയിനി എന്നതിലുപരി ഒരു ഭാര്യ എന്ന നിലയിലെന്റെ വിജയം.......🦋



(തുടരും)

 

 


🦋നവനയനം🦋 4

🦋നവനയനം🦋 4

4.4
3641

നയനാ........ ഇറങ്. സ്ഥലമെത്തി. കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കുമ്പോൾ ഡോർ തുറന്ന് നിൽക്കുന്ന മിഥുൻ ചേട്ടനെയാണ് കണ്ടത്. നവിയെവിടെ????? വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ കണ്ടു നടന്നു പോകുന്നവനെ. ദൃതിയിൽ ഷോൾഡർ ബാഗുമെടുത്തവനൊപ്പമെത്താൻ ഓടി. അരികിൽ ചെന്ന് കിതച്ചു നിൽക്കുമ്പോൾ അവൻ അമ്പരപോടെ അവളെയൊന്നു നോക്കി. എന്താടി തുറിച്ചു നോക്കുന്നെ ഉണ്ടക്കണ്ണി??? എന്നെയെന്തിനാ ഇട്ടിട്ട് പൊന്നേ??? പരിഭവത്തോടെ ചുണ്ടുകൾ പുറത്തെകുന്തി ഒരു പ്രേത്യേക ഭാവത്തിൽ നയന ചോദിച്ചു. ഇട്ടിട്ട് പോന്നെങ്കിൽ പിന്നെ നീയെങ്ങനാ എന്റെ കൂടെ??? അതല്ല. കാറിന്ന്.... വിളിച്ചില്ലലോ??? നീയാര്