Aksharathalukal

🦋നവനയനം🦋 4

നയനാ........
ഇറങ്. സ്ഥലമെത്തി. കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കുമ്പോൾ ഡോർ തുറന്ന് നിൽക്കുന്ന മിഥുൻ ചേട്ടനെയാണ് കണ്ടത്.

നവിയെവിടെ?????

വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ കണ്ടു നടന്നു പോകുന്നവനെ.
ദൃതിയിൽ ഷോൾഡർ ബാഗുമെടുത്തവനൊപ്പമെത്താൻ ഓടി.

അരികിൽ ചെന്ന് കിതച്ചു നിൽക്കുമ്പോൾ അവൻ അമ്പരപോടെ അവളെയൊന്നു നോക്കി.

എന്താടി തുറിച്ചു നോക്കുന്നെ ഉണ്ടക്കണ്ണി???

എന്നെയെന്തിനാ ഇട്ടിട്ട് പൊന്നേ???

പരിഭവത്തോടെ ചുണ്ടുകൾ പുറത്തെകുന്തി ഒരു പ്രേത്യേക ഭാവത്തിൽ നയന ചോദിച്ചു.

ഇട്ടിട്ട് പോന്നെങ്കിൽ പിന്നെ നീയെങ്ങനാ എന്റെ കൂടെ???

അതല്ല. കാറിന്ന്....
വിളിച്ചില്ലലോ???

നീയാര് കുംഭകര്ണന്റെ അനിയത്തിയോ??
എന്തൊരുറക്കടി????
വിളിച്ചു തൊണ്ടേലെ വെള്ളം വറ്റി....
അതാ നിന്നെ കുത്തിപൊക്കാൻ മിഥുനെ ഏൽപ്പിച്ചു പൊന്നേ.....

അവൾ ചമ്മിയോരിളി പാസാക്കി...

നവി...... നമ്മളിതെങ്ങോട്ടാ???
ഇവിടെ ആരുടെ ഫ്ലാറ്റാ???
മിഥുൻ ചേട്ടന്റെ ആണോ???

അല്ല.

പിന്നെ????

എന്റെ.


നിന്റെയോ???
നിനക്ക് ഫ്ലാറ്റോ????

അതെന്താ എനിക്ക് സ്വന്തമായി ഫ്ലാറ്റ് ഉണ്ടായിക്കൂടെ???


അങ്ങനല്ല..... പണിക് പോകാത്ത നിനക്ക് എവിടുന്നാ ഫ്ലാറ്റ് വാങ്ങാൻ പണം???
സത്യം പറ നീ മോഷ്ടിച്ചോ????

അതേടി മോഷ്ടിച്ചു. എന്തേയ്???
ടാ മിഥു..... ഒന്ന് വിളിച്ചോണ്ട് പോടാ ഈ ശവത്തിനെ.......
ഏത് നേരത്താണോ ഇതിനെയൊക്കെ എടുത്ത് തലേൽ വെക്കാൻ തോന്നിയത്????


11:50നും 12:20നും മദ്ധ്യേയുള്ള ശുഭം മുഹൂർത്വത്തിൽ...

എന്ത്?????


നമ്മുടെ കെട്ട്.....

ദേഷ്യം വന്നു ചുമന്നു നിൽക്കുന്ന നവിയുടെ മുഖം കണ്ടപ്പോൾ നയനയ്ക് ചിരിയാണ് വന്നത്....

പക്ഷെ ഇനിയും അവളെന്തെങ്കിലും പറഞ്ഞാൽ അവിടം ഒരു യുദ്ധകളമാകുമെന്ന് ഉറപ്പിച്ച മിഥുൻ ഒരുവിധത്തിൽ അവളെ അനുനയിപ്പിച്ചു ഫ്ലാറ്റിലാക്കി.


------------------------------------


രണ്ടു മുറിയും കിച്ചനും ഹാളുമടങ്ങുന്ന ഒരു ഫ്ലാറ്റാണ്. റൂമിനോട് ചേർന്ന് ബാലക്കണിയുണ്ട്......

അടുക്കളയിൽ കയറി നോക്കി. ചായപ്പൊടി കണ്ടു. ഫ്രിഡ്ജ് തുറന്നപ്പോൾ പാലുമുണ്ട്..
വേഗം ചായ ഉണ്ടാക്കി കപ്പിൽ പകർത്തി ഹാളിലിരുന്നു tv കാണുന്ന മിഥുന് നൽകി നവിക്കുള്ളതുമായി മുറിയിലേക് ചെന്നു.

നല്ല ഉറക്കത്തിലാണ്...
ഉച്ചക്കും ഒന്നും കഴിച്ചിട്ടില്ല.
മിഥുൻ ചേട്ടൻ പുറത്തുന്നു പാർസൽ വാങ്ങി തന്നത് ഇപ്പോഴും ഇരിപ്പോണ്ട്. നവി കഴിക്കാഞ കാരണം അവൾക്കും കഴിക്കാൻ തോന്നിയില്ല.....

നവി....... എഴുന്നേൽക്..... ചായ കുടിക്ക്.
ഈവെനിംഗ് ആയി.....

ചായ രുചിച്ചു നോക്കുന്ന അവന്റെ മുഖത്തേക്കവൾ മിഴികൾ നട്ടിരുന്നു .


എങ്ങനുണ്ട് നവി..... ചായ????

കൊള്ളാം .....

നയനയുടെ മുഖമൊന്നുകൂടെ പ്രകാശിച്ചു.

അല്ലെങ്കിലും നമ്മളൊത്തിരി ഇഷ്ടത്തോടെ ഒരാൾക്കു വേണ്ടി ഉണ്ടാക്കുന്നതിനെ അവർ പ്രശംസിക്കുമ്പോൾ അത് വല്ലാത്തൊരനുഭൂതിയാണ്.


നയന.......
അപ്പുറത്തെ റൂം നീയെടുത്തോ...
ക്ലീൻ ചെയ്തിട്ടിരിക്കുവാ.....


നവി.......

മ്മ്..

ഞാൻ ഈ റൂമിൽ താമസിച്ചോട്ടെ????

വേണ്ട......

നവി plz....


ലുക്ക്‌ നയന ഐ ഹാവ് ഓൾറെഡി ടോൾഡ് യൂ... ഒരു ഭാര്യയുടെ അധികാരമൊന്നും എന്നിൽ എടുക്കരുതെന്ന്..........
ലെറ്റസ്‌ ബി ഗുഡ് ഫ്രണ്ട്സ്....
ഒക്കെയും നീ സമ്മതിച്ചതല്ലേ?????

അതെ ശെരിയാണ്.....
വിവാഹരാത്രിയിൽ തന്നെ നവി പറഞ്ഞതാണിത്.....

പക്ഷെ എന്തോ...... ഇന്ന് തോന്നുന്നു അത് സമ്മതിക്കേണ്ടിയിരുന്നില്ലെന്ന്......
സാരമില്ല.... ഒരു ഭിത്തിക്കപ്പുറം അവനുണ്ടല്ലോ?????

ഒന്നും മിണ്ടാതെ നടന്നു പോകുന്നവളെ നവി ഏറെ നേരം നോക്കി നിന്നു.....


സ്നേഹമോടൊരു വാക്ക് മതി ചേർത്ത് നിർത്തിയില്ലെങ്കിലും അകറ്റാതിരുന്നാൽ മതി
അത്രമാത്രമേ എനിക്ക് വേണ്ടൂ......
നിന്റെ സാമിപ്യം പോലുമിന്നെനിക്കെത്ര ആശ്വാസം നൽകുന്നുണ്ടെന്ന് നീയറിയുന്നില്ല നവി.......

മനസ്സ് മന്ത്രിക്കുമ്പോൾ അവളൊരു സ്വപ്നലോകത്തായിരുന്നു.
അതിൽ അവളും അവളുടെ നവിയും മാത്രം.🦋


(തുടരും)


അഭിപ്രായം പറഞ്ഞോളി പിള്ളേരെ 😌

 

 

 


🦋നവനയനം🦋 5

🦋നവനയനം🦋 5

4.5
3718

രാവിലെ നയന ഉണർന്ന് ഫ്രഷായി പുറത്തേക്ക് വരുമ്പോൾ കണ്ടത് ബ്രേക്ക്‌ഫാസ്റ്റ് എടുത്ത് ടേബിളിൽ വെയ്ക്കുന്ന നവനീതിനെയാണ്.. നവി...... നീ നേരുത്തേ എഴുന്നേറ്റോ??? എഴുന്നേൽക്കാതെ പിന്നെ ? കൂടെയുള്ളതൊരു ഉറക്കപ്രാന്തിയല്ലേ... നേരത്തിനും കാലത്തിനും വല്ലതും വയറ്റിലോട്ട് പോകണ്ടേ.... ചിരിയോടവാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ നയനയുടെ മുഖം മങ്ങി, അത് നവി കാണുകയും ചെയ്തു.... ഏയ്‌ നയന.... ഞാൻ ചുമ്മാ പറഞ്ഞതാ. വന്നിരുന്നു കഴിക്ക്..... അവനൊരു വാടിയ ചിരി സമ്മാനിച്ചു അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.... ഇന്നലെ കിടന്നിട്ടുറക്കം വന്നില്ല..... നവിയുടെ മുറിയിൽ ചെന്ന് ഏറെ നേരം അവനെ നോക്കി ഇരുന്നു